Breaking
5 Feb 2026, Thu

മൈതാനത്തെ ഓപ്പറേഷൻ സിന്ദൂരെന്ന് പ്രധാനമന്ത്രി; 83ൽ ലോകകപ്പ് ക്രിക്കറ്റും മേഘദൂതും; ഇന്ത്യയുടെ വമ്പൻ വിജയങ്ങൾ

ഏഷ്യാകപ്പ് ഫൈനലിൽ പാക്കിസ്ഥാനെ തകർത്തെറിഞ്ഞ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് ഗെയിംസ് ഫീല്‍ഡിലെ ഓപ്പറേഷൻ സിന്ദൂറാണ് സംഭവിച്ചതെന്ന് മോദി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. ഇതേ പോലെ തന്നെയായിരുന്നു 1983…ഇന്ത്യ ലോകകപ്പ് ക്രിക്കറ്റ് ജയിച്ചു ചാംപ്യൻമാരായ വർഷം, മറ്റുചില കാര്യങ്ങളും സംഭവിച്ചു. പരിശോധിക്കാം

മാച്ച് ഫീസ് മുഴുവൻ ഇന്ത്യൻ സൈന്യത്തിനു നൽകി സൂര്യകുമാര്‍; അതും ‘കോപ്പിയടിച്ച്’ പാക്കിസ്ഥാൻ ക്യാപ്റ്റന്റെ പ്രഖ്യാപനം

ഓപ്പറേഷൻ മേഘദൂത്

പാക്കിസ്ഥാൻ ഓപ്പറേഷൻ അബാബീൽ എന്ന സൈനിക പദ്ധതി രൂപീകരിച്ചത്. ലക്ഷ്യം ഇതായിരുന്നു. ലഡാക്കിലെ സിയാച്ചിൻ ഹിമാനിമേഖല പിടിച്ചെടുത്ത് തങ്ങളുടെ അധീനതയിലാക്കുക. ഹിമാലയത്തിലെ അതീവ തന്ത്രപ്രധാനമായ ഈ മേഖല പാക്കിസ്ഥാനും ഇന്ത്യയും ചൈനയും തമ്മിൽ ബന്ധത്തിൽ വരുന്ന ട്രൈ ജംക്ഷനു സമീപമായതിനാൽ അതിനിർണായകമായിരുന്നു.

പാക്ക് ശ്രമങ്ങളെ തകർക്കാനും സിയാച്ചിൻ നിയന്ത്രിക്കാനുമുള്ള ഇന്ത്യയുടെ അതിസാഹസികമായ സൈനികദൗത്യമായിരുന്നു ഓപ്പറേഷൻ മേഘദൂത്. ഇന്ത്യൻ വ്യോമസേനയും കരസേനയും തോളോടുതോൾ പ്രവർത്തിച്ച മഹാദൗത്യം. ലോകത്തെ ഏറ്റവും ഉയരമുള്ളതും തണുത്തതുമായ പടക്കളമായി സിയാച്ചിൻ അതോടെ മാറി.

Representative Image. Image Credit: guvendemir/istockphoto.com

വിജയശ്രീലാളിതരായി മുന്നേറിയ ഇന്ത്യൻ സേന സിയാച്ചിനിലെ തന്ത്രപ്രധാനമായ ബിലാഫോണ്ട് ലാ, ബാണാ ടോപ് തുടങ്ങിയവ നിയന്ത്രണത്തിലാക്കി. വ്യോമസേനയുടെ ഹെലികോപ്റ്ററുകളും ട്രാൻസ്പോർട് വിമാനങ്ങളും മേഖലയിലേക്ക് സൈനികരെ എത്തിച്ചുകൊണ്ടിരുന്നു. ഒടുവിൽ സിയാച്ചിൻ ഹിമമേഖല പൂർണമായും ഇന്ത്യൻ സേനയുടെ നിയന്ത്രണത്തിലായി. സ്ഥിര മിലിട്ടറി പോസ്റ്റുകൾ അവിടെ സ്ഥാപിക്കപ്പെട്ടു.

സൈനികപരമായി അതീവ തന്ത്രപ്രാധാന്യം

സൈനികപരമായി അതീവ തന്ത്രപ്രാധാന്യമുള്ളതാണ് സിയാച്ചിൻ മേഖല. കടുത്ത തണുപ്പും ഹിമവും അതീവ ദുഷ്‌കര സാഹചര്യങ്ങളുള്ള മേഖലയാണ് സിയാച്ചിൻ. സിയാച്ചിനിൽ സേവനം നിർവഹിക്കുക എന്നത് വലിയ പെരുമയായി സൈനികർ കാണാറുണ്ട്. 6 കിലോമീറ്റർ നീളവും നാലു കിലോമീറ്റർ വീതിയുമുള്ള മേഖലയാണ് സിയാച്ചിൻ. ഹിമാലയത്തിന്റെ കിഴക്കൻ കരകോറം റേഞ്ചിലാണ് ഇതു സ്ഥിതി ചെയ്യുന്നത്.കൊടുമുടികളിൽ മൈനസ് 60 ഡിഗ്രി വരെയൊക്കെ താപനിലയെത്താറുണ്ട്.

അതീവ ക്ഷമത വേണ്ട സേവനത്തിനായി സിയാച്ചിൻ ബാറ്റിൽ സ്‌കൂളിൽ സൈനികർക്കു ശക്തമായ പരിശീലനമാണ് ഒരുക്കുന്നത്. വർഷംതോറും ആയിരക്കണക്കിനു സൈനികർക്കാണു പരിശീലനം. മഞ്ഞുമല കയറ്റം, ഹിമാനികളിലെ ജീവിതം, ഗുഹകളിലെ ജീവിതം തുടങ്ങിയവ ഉൾപ്പെടുത്തിയുള്ള പരിശീലന പരിപാടിയാണിത്.

മാച്ച് ഫീസ് മുഴുവൻ ഇന്ത്യൻ സൈന്യത്തിനു നൽകി സൂര്യകുമാര്‍; അതും ‘കോപ്പിയടിച്ച്’ പാക്കിസ്ഥാൻ ക്യാപ്റ്റന്റെ പ്രഖ്യാപനം

സിയാച്ചിനിൽ സൈന്യത്തെ നിലനിർത്താനായി ഒരു ദിവസം കോടിക്കണക്കിനു രൂപയാണ് ഇന്ത്യ ചെലവാക്കുന്നത്. സൈനിക മെഡിക്കൽ ഓഫിസറായ ക്യാപ്റ്റൻ ഗീതിക കൗളാണ് സിയാച്ചിനിൽ ആദ്യമായി നിയമിതയായി വനിതാ സൈനിക ഉദ്യോഗസ്ഥ.സ്‌നോ ലെപേഡ് ബ്രിഗേഡിന്റെ ഭാഗമായ ഗീതിക സിയാച്ചിൻ ബാറ്റിൽ സ്‌കൂളിലെ കഠിനപരിശീലനത്തിനു ശേഷമാണ് ഇങ്ങോട്ടേക്ക് നിയമിതയായത്.

By admin

Leave a Reply

Your email address will not be published. Required fields are marked *