Breaking
20 Mar 2026, Fri

മസ്‌കത്തില്‍ ഇനി എന്തിനും ഏതിനും ബലദിയത്തി ആപ്പ്; പാര്‍ക്കിങ് കൃത്യമാക്കി പിഴയും ഒഴിവാക്കാം

മസ്‌കത്ത് ∙ മസ്‌കത്ത് മുനിസിപ്പാലിറ്റി പുറത്തിറക്കിയ ‘ബലദിയത്തി’ മൊബൈല്‍ ആപ്പ് വഴി നഗരസഭാ സേവനങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍. വാടക കരാര്‍ പുതുക്കല്‍, പാര്‍ക്കിങ് അനുമതി, പിഴ അടയ്ക്കല്‍, മുൻസിപ്പാലിറ്റി ലൈസന്‍സ് പുതുക്കല്‍, നിര്‍മാണ അനുമതി തുടങ്ങി മുഖ്യ സേവനങ്ങള്‍ നേരിട്ട് മൊബൈല്‍ വഴി ചെയ്യാനാകുമെന്ന് മുൻസിപ്പാലിറ്റി അറിയിച്ചു.

ദുബായ്-ഷാർജ ഗതാഗതക്കുരുക്ക് ഇനി ബാധിക്കില്ല; ഇത്തിഹാദ് റെയിൽ ആദ്യ പാസഞ്ചർ സ്റ്റേഷൻ ഷാർജയിൽ, വരുന്നത് ഏകീകൃത ടിക്കറ്റ്

ട്രംപ് പലതവണ വിളിച്ചു; മോദി ഫോണെടുത്തില്ല; ‘തീരുവയിൽ’ രാജ്യങ്ങളെ തന്റെ വഴിക്കെത്തിക്കുന്ന ‘ട്രംപ്തന്ത്രം’ ഇന്ത്യയിൽ ഫലിക്കുന്നില്ല!

പരാതി സമര്‍പ്പിക്കല്‍, നിർദേശങ്ങള്‍, ആരോഗ്യ, നിയമ വിവരങ്ങള്‍, നഗരത്തിലെ പ്രധാന സ്ഥലങ്ങള്‍ കണ്ടെത്തല്‍ തുടങ്ങിയ ഇന്ററാക്ടീവ് സൗകര്യങ്ങളും ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷിത ഇടപാടുകള്‍ക്കായി പികെഐ ലോഗിന്‍ നിര്‍ബന്ധമാണ്. 2016ല്‍ പുറത്തിറക്കിയ ‘ ഐ മസ്‌കത്ത്’ ആപ്പിന് പകരമായിട്ടാണ് ‘ബലദിയത്തി’ ആപ്പ് എത്തിയിരിക്കുന്നത്. ഇപ്പോള്‍ സ്മാര്‍ട്ട് സിറ്റി സേവനങ്ങളുടെ പ്രധാന ഇടമായി ആപ്പ് മാറി.

മസ്‌കത്ത് ഗവര്‍ണറേറ്റിലെ പാര്‍ക്കിങ് പെര്‍മിറ്റുകള്‍ ബലദിയത്തി ആപ്പ് വഴി ലഭ്യമാകുന്നതാണ് ഉപയോക്താക്കള്‍ക്ക് പ്രധാനമായ ഒരു നേട്ടം. ഒരു മാസം ഒരു ഫ്രീ സോണിന് 15 റിയാലായിരിക്കും നിരക്ക്. സാധുവായ ഐ ഡി കാര്‍ഡും വാഹനത്തിന്റെ ഉടമസ്ഥാവകാശ രേഖകളും ഉപയോഗിച്ച് ആപ്പ് വഴി അപേക്ഷിക്കാം. നിലവിലുള്ള പെര്‍മിറ്റുകള്‍ മറ്റൊരു വാഹനത്തിലേക്ക് മാറ്റുന്നതിനും വിവരങ്ങള്‍ തിരുത്തുന്നതിനും ബലദിയത്തി ആപ്പ് വഴി സാധിക്കും. ഈ സേവനങ്ങള്‍ക്ക് രണ്ട് റിയാല്‍ ഫീസ് ഈടാക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *