തിരഞ്ഞെടുപ്പ് കഴിഞ്ഞിരിക്കുന്നു, ജയവും തോൽവിയുമെല്ലാം അതിന്റെ ഭാഗമായി ഉണ്ടായി. പക്ഷേ ഒരിക്കലും ഇഷ്ടപ്പെടാത്ത റീലുകൾ അൽഗൊരിതം വഴി വീണ്ടും തുടർച്ചയായി മുന്നിലെത്തുന്നത് പലപ്പോഴും അലോസരമുണ്ടാക്കാറുണ്ട്. എന്നാൽ, ഇത്തരം കണ്ടന്റുകളെ ഫലപ്രദമായി നിയന്ത്രിക്കാനും ഫീഡ് ശുദ്ധീകരിക്കാനും മെറ്റ തന്നെ ചില സംവിധാനങ്ങൾ നൽകുന്നുണ്ട്. അതെങ്ങനെയെന്ന് പരിശോധിക്കാം.”
‘പകൽ രാത്രിയാകും’, ഏറ്റവും ദൈർഘ്യമേറിയ ഗ്രഹണം വരുന്നു! വരുന്നത് നൂറ്റാണ്ടിലെ വിസ്മയം; ഇന്ത്യയിൽ കാണാമോ?
∙ആദ്യ മാർഗം ‘Not Interested’ കൊടുക്കുക: ഇഷ്ടപ്പെടാത്ത ഒരു റീൽ കാണുമ്പോൾ, അതിന്റെ താഴെയോ മുകളിലോ കാണുന്ന മൂന്ന് ഡോട്ടിൽക്ലിക്ക് ചെയ്യുക. അതിൽ “Not Interested” എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇത് ചെയ്താൽ സമാനമായ വിഡിയോകൾ പിന്നീട് വരുന്നത് കുറയും.
∙വാക്കുകളാല്‍ നിയന്ത്രിക്കാം: പ്രത്യേക വിഷയങ്ങളുമായി ബന്ധപ്പെട്ട റീലുകൾഒഴിവാക്കണമെന്നുണ്ടെങ്കിൽ, ആ വാക്കുകൾ സെറ്റിങ്സിൽ പോയി ബ്ലോക്ക് ചെയ്യാം.
Settings and privacy > Suggested content > Specific words and phrases എന്നതിൽ പോയി വേണ്ടാത്ത വാക്കുകൾ ചേർക്കുക.
∙സെൻസിറ്റീവ് കണ്ടന്റ് കുറയ്ക്കാം:
Settings and privacy > Suggested content > Sensitive content എന്നതിൽ പോയി “Less” എന്നത് തിരഞ്ഞെടുക്കുക.
ജീവിതകാലം മുഴുവൻ ഒരേയൊരു പങ്കാളി, ദാമ്പത്യ വിശ്വസ്തതയിൽ മനുഷ്യന്റെ സ്ഥാനം എത്രാമത്? അമ്പരപ്പിക്കുന്ന കണക്കുകൾ
താൽപര്യമില്ലാത്ത റീലുകൾ വന്നാൽ മുകളിലേക്ക് സ്ക്രോൾ (Scroll) ചെയ്തു കളയുക. നമ്മൾ ഒരു വിഡിയോ മുഴുവൻ കണ്ടാൽ, നമുക്ക് അതിൽ താല്പര്യമുണ്ടെന്ന് കരുതി അൽഗൊരിതം വീണ്ടും അത്തരം വിഡിയോകൾ കാണിക്കും.

