Breaking
2 May 2026, Sat

ഫസ്റ്റ് ആവുകയല്ല, ബെസ്റ്റ് ആവുകയാണ് പ്രധാനം; അതാണ് ടാലിയുടെ വിജയം: തേജസ് ഗോയങ്ക

സാങ്കേതികരംഗത്ത് ആദ്യമെത്തുകയെന്നല്ല ബെസ്റ്റ് ആവുകയാണ് പ്രധാനമെന്നും ആ മൂല്യത്തിൽ ഉറച്ചുനിന്നതാണ് ടാലിയുടെ വിജയമെന്നും ടാലി സൊല്യൂഷൻസ് മാനേജിങ് ഡയറക്ടർ തേജസ് ഗോയങ്ക. ‘സ്വദേശി ഇഫക്ട്: ബിൽഡിങ് ഫ്രം ഇന്ത്യ, ഫോർ വേൾഡ്’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗൂഗിളല്ല ലോകത്തെ ആദ്യ സെർച്ച് എൻജിൻ. പക്ഷേ, ബെസ്റ്റ് ആയതാണ് ഗൂഗിളിന്റെ വിജയത്തിന് പിന്നിൽ. ‘‘ഞങ്ങളുടെ കമ്പനിയുടെ പ്രവർത്തനത്തിന് അനുയോജ്യമായ സോഫ്റ്റ്‍വെയർ ലഭിക്കാതെ വന്നതോടെ, ഞങ്ങളത് സ്വയം നിർമിക്കാൻ ശ്രമിക്കുകയായിരുന്നു. ആദ്യം തയാറാക്കിയ പല സോഫ്റ്റ്‍വെയർ ഉൽപന്നങ്ങളും നിരസിക്കപ്പെട്ടു. തുടർന്ന് വികസിപ്പിച്ചതാണ് ടാലി. ഉറച്ച തീരുമാനങ്ങളാണ് മികച്ച ഉൽപന്നങ്ങളിലേക്ക് നയിക്കുന്നത്’’ – തേജസ് പറഞ്ഞു.

ടാലി സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ തേജസ് ഗോയങ്ക മനോരമ ഓൺലൈൻ സിഇഒ മറിയം മാമ്മൻ മാത്യുവിനോടൊപ്പം

പുതിയ കാലത്ത് വലിയ പരീക്ഷണങ്ങളാണ് ടാലിയിലും നടത്താൻ ശ്രമിക്കുന്നത്. ഫോണിൽ നിന്ന് ടാലി ഉപയോഗിക്കാനും ഡോക്യുമെന്റുകൾ അപ്‍ലോഡ് ചെയ്യാനും സാധിക്കുമോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കുകയാണ്. എളുപ്പത്തിൽ ഉപയോഗിക്കാമെന്നതും ലളിതവുമായതാണ് ടാലിയെ ജനപ്രിയമാക്കിയത്. എന്തുകൊണ്ടാണ് യുഎസിൽ ടാലിയുടെ സേവനം ഇല്ലാത്തത് എന്നു ചോദിച്ചപ്പോൾ പ്രവർത്തന പ്രായോഗികതയാണ് നോക്കുന്നതെന്നും ഏറെനാളായി മനസ്സിലുള്ള സ്ഥലമാണ് യുഎസ് എന്നും തേജസ് പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *