ദുബായ്/ടെഹ്റാൻ∙ യുഎസ്-ഇസ്രയേൽ– ഇറാൻ യുദ്ധം നാലാം ദിവസത്തിലേക്ക് കടന്നിരിക്കെ ഇറാൻ തൊടുത്തുവിട്ട 186 ബാലിസ്റ്റിക് മിസൈലുകളും 812 ഡ്രോണുകളും യുഎഇ വെടിവച്ചിട്ടതായി അധികൃതർ അറിയിച്ചു. മണിക്കൂറിൽ 48 വിമാന സർവീസുകൾ ക്രമീകരിച്ചതായും വ്യക്തമാക്കി.
ടെഹ്റാൻ എയർപോർട്ടിൽ മലയാളിയുടെ കൺമുന്നിൽ അറസ്റ്റ്; ഇന്ത്യയോട് സ്നേഹം, നല്ലത് ‘പഹ്‌ലവി കാലമെന്ന്’ ജനത, മാറ്റം കൊതിച്ച് രാജ്യം
ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് പുറപ്പെട്ട എമിറേറ്റ്സ് വിമാനങ്ങൾ തിരിച്ചയച്ചു; അനുമതി പ്രത്യേക വിമാനങ്ങൾക്ക് മാത്രം
മിസൈലുകളെ യുഎഇ പ്രതിരോധ സേന ആകാശത്തുവെച്ച് തകർത്തു. ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജമാണെന്നാണ് യുഎഇ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്തിന് നേരെ ഇതുവരെ ആയിരത്തിലേറെ ആക്രമണങ്ങൾ ഉണ്ടായതായും എന്നാൽ പ്രത്യാക്രമണത്തിന് യുഎഇ മുതിർന്നിട്ടില്ലെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അയൽരാജ്യങ്ങളുമായുള്ള സമാധാനപരമായ സഹവർത്തിത്വം എന്ന നയത്തിന്റെ ഭാഗമായി ഇറാനെതിരായ ആക്രമണങ്ങൾക്ക് തങ്ങളുടെ മണ്ണോ വ്യോമപാതയോ ഉപയോഗിക്കാൻ യുഎഇ അനുമതി നൽകിയിട്ടില്ല. എങ്കിലും രാജ്യാന്തരാ നിയമങ്ങൾക്കനുസൃതമായി സ്വയം പ്രതിരോധത്തിനുള്ള അവകാശം തങ്ങൾക്കുണ്ടെന്ന് രാജ്യം വ്യക്തമാക്കി.
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
അതേസമയം, പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം തുടരുന്നു. ഇറാൻ തലസ്ഥാനമായ ടെഹ്റാനിലും ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിലും ഇസ്രയേൽ ശക്തമായ ആക്രമണം അഴിച്ചുവിട്ടു. ഇറാൻ സ്റ്റേറ്റ് ബ്രോഡ്‌കാസ്റ്റർക്ക് നേരെയും ആക്രമണമുണ്ടായി. ഇറാനിലും ലബനനിലുമായി കൊല്ലപ്പെട്ടവരുടെ എണ്ണം 600 കടന്നു. മേഖലയിലെ സുരക്ഷാ സാഹചര്യം മുൻനിർത്തി അമേരിക്കൻ പൗരന്മാരോട് എത്രയും വേഗം മടങ്ങാൻ യുഎസ് സ്റ്റേറ്റ് ഡിപാർട്ട്മെന്റ് നിർദ്ദേശം നൽകി.
Representative Image. Image Credit:AlexeyPetrov /istockphoto.com
∙വിമാന സർവീസുകളിൽ നിയന്ത്രണം
യുദ്ധസാഹചര്യത്തെത്തുടർന്ന് മേഖലയിലെ വ്യോമഗതാഗതം ഇപ്പോഴും താറുമാറായ നിലയിലാണ്. എന്നാൽ യുഎഇയിലെ പ്രമുഖ വിമാനക്കമ്പനികൾ പരിമിതമായ തോതിൽ സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ട്. യാത്രക്കാർ ഔദ്യോഗിക വിവരങ്ങൾക്കായി കാത്തിരിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. റമസാന് മുന്നോടിയായി മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് പ്രവാസികളുൾപ്പെടെയുള്ളവർ.
ADVERTISEMENT

