വാഷിംഗ്ടൺ: അമേരിക്കയുടെ പോർവിമാനങ്ങൾ കുവൈത്തിൽ തകർന്നുവീണ സംഭവത്തിൽ വിശദീകരണവുമായി അമേരിക്ക. ഇറാന്റെ വിമാനങ്ങളാണെന്ന് തെറ്റിദ്ധരിച്ച് കുവൈത്ത് തന്നെ അബദ്ധത്തിൽ വെടിവച്ചിടുകയായിരുന്നുവെന്നാണ് അമേരിക്കയുടെ സ്റ്റേറ്റ്സ് കമ്മാൻഡ് ( സെന്റ്കോം) വിശദീകരിച്ചത്.ഞായറാഴ്ചയായിരുന്നു സംഭവം. കുവൈത്തിന്റെ അതിർത്തിക്കുള്ളിൽ അമേരിക്കയുടെ മൂന്ന് എഫ് 15 വിമാനങ്ങൾ തകർന്നുവീഴുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്നു സൈനികരെയെല്ലാം രക്ഷപ്പെടുത്തിയതായും സെന്റ്കോം വ്യക്തമാക്കി. ഇവരെ രക്ഷപ്പെടുത്തിയതും വേണ്ട പരിചരണം കൊടുത്തതും കുവൈത്ത് സൈന്യമാണെന്നും അതിന് നന്ദി പറയുന്നതായും സെന്റ്കോം അറിയിച്ചു.
സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും സെന്റ്കോം അറിയിച്ചു. എന്നാൽ അമേരിക്കയുടെ വിശദീകരണത്തെ ഇറാൻ തള്ളി. അമേരിക്കയുടെ വിമാനങ്ങൾ വെടിവച്ചിട്ടത് തങ്ങളാണെന്നാണ് ഇറാൻ പറയുന്നത്.
america cenmtcom fighter jets shot down kuwaiti air defence

