Breaking
1 Feb 2026, Sun

പേഴ്സ് മോഷ്ടിക്കാൻ ശ്രമം; പതിനാലുകാരിയെ മുടിയിൽ കുത്തിപ്പിടിച്ച് നിർത്തി യുഎസ് വിനോദസഞ്ചാരി

വെനീസ്∙ വെനീസിലെ സാന്താ മരിയ ഡെൽ ഗിഗ്ലിയോ പ്രദേശത്ത് യുഎസ് വിനോദസഞ്ചാരിയുടെ പേഴ്സ് മോഷ്ടിച്ച കൗമാരക്കാരി പിടിയിൽ. 14 വയസ്സുള്ള ഇറ്റാലിയൻ പെൺകുട്ടിയാണ് പിടിയിലായത്. യുഎസ് വിനോദസഞ്ചാരിയുടെ പാസ്പോർട്ടും പണവും അടങ്ങിയ പേഴ്സാണ് പെൺകുട്ടി മോഷ്ടിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ട വിനോദസഞ്ചാരി പെൺകുട്ടിയെ മുടിയിൽ കുത്തിപ്പിടിച്ച് നിർത്തുകയായിരുന്നു.

പെട്രോൾ പമ്പിൽ വച്ച് ട്രക്കിന് തീപിടിച്ചു; ചാടികയറി സാഹസികമായി യുവാവിന്റെ ഇടപെടൽ, സാരമായ പൊള്ളലേറ്റിട്ടും തളരാത്ത പോരാട്ടം

എഐ സഹായത്തോടെ ചരിത്രത്തിലെ ഏറ്റവും ദൂരമേറിയ ‘സ്നിപ്പിങ് അറ്റാക്ക്’; യുക്രെയ്ന്റെ ‘ഗോസ്റ്റ്’ ജീവനെടുത്തത് 4,000 മീറ്റർ താണ്ടി

Europe News

തന്നെ വിടണമെന്ന് ആവശ്യപ്പെട്ട പെൺകുട്ടി വിനോദസഞ്ചാരിയുടെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. പക്ഷേ വിനോദസഞ്ചാരി പിടിവിട്ടില്ല. ‘നീ എന്റെ പാസ്പോർട്ട് അടങ്ങിയ പേഴ്സ് മോഷ്ടിച്ചു. ഇതിൽ നിന്ന് രക്ഷപ്പെടാൻ നിനക്ക് സാധിക്കില്ല’– എന്നാണ് വിനോദസഞ്ചാരി പെൺകുട്ടിയോട് പറഞ്ഞത്.

ഇതോടെ കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോൺ ഉപയോഗിച്ച് വിനോദസഞ്ചാരിയെ നേരിടാൻ പെൺകുട്ടി ശ്രമിച്ചു. പല തവണ മൊബൈൽ ഫോൺ കൊണ്ട് തലയ്ക്ക് അടിയേറ്റിട്ടും വിനോദസഞ്ചാരി പെൺകുട്ടിയുടെ മുടിയിൽ നിന്ന് പിടിവിട്ടില്ല. സംഭവം കണ്ട് ആളുകൾ വിളിച്ചതിനനുസരിച്ച് സ്ഥലത്തെത്തിയ പൊലീസിന് വിനോദസഞ്ചാരി പെൺകുട്ടിയെ കൈമാറുകയായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *