സിഡ്നി ∙ 2025ന് വിടപറയാൻ ഒരുങ്ങുകയാണ് ലോകം. ഇത്തവണ പുതുവർഷത്തിലേക്ക് പുതിയ മാറ്റവുമായി ചുവട്വയ്ക്കുന്നതിനാണ് ഓസ്ട്രേലിയ ആഗ്രഹിക്കുന്നത്. രാജ്യത്തിന്റെ ഈ മാറ്റം സ്വദേശികൾക്കും വിദേശികൾക്കും ഒരു പോലെ പ്രയോജനപ്പെടും. കാരണം മാറ്റം നടപ്പാക്കുന്നത് വിമാനത്താവളത്തിലാണ്. ദശലക്ഷക്കണക്കിന് യാത്രക്കാരുടെ സ്ക്രീനിങ് ആധുനികവത്കരിക്കുന്നതിനാണ് ഓസ്ട്രേലിയ ലക്ഷ്യമിടുന്നത്.
മലയാളി നഴ്സുമാർക്കെതിരെ യുകെയിൽ കത്തിയുമായിയെത്തി ആക്രമണം; പൊതുസ്ഥലത്ത് ഭീതി പരത്തിയത് തദ്ദേശീയ വനിത
Europe News
ഗൾഫിലെ ജോലി ഉപേക്ഷിച്ച് മലയാളി നഴ്സ് യുകെയിൽ, ഒടുവിൽ തിരികെ യുഎഇയിലേക്ക്; തിരിച്ചറിവുകളുടെ വർഷം
ഡിസംബർ 31നകം ഇതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ക്രമീകരിച്ച് ജനുവരി ഒന്നിന് പൂർണ്ണ തോതിൽ പൂർത്തിക്കുമെന്നാണ് റിപ്പോർട്ട്. സ്ക്രീനിങ് ചെക്ക് പോയിന്റുകളിൽ ലാപ്ടോപ്പുകൾ, ടാബ്ലെറ്റുകൾ, ടോയ്ലെറ്ററികൾ എന്നിവ അൺപാക്ക് ചെയ്യുക എന്ന നടപടി ഒഴിവാക്കുന്നതിന് ലക്ഷ്യമിടുന്ന പുതിയ സാങ്കേതിക വിദ്യ രാജ്യത്തെ എല്ലാ പ്രധാന വിമാനത്താവളങ്ങളിലും സ്ഥാപിക്കും.
അത്യാധുനിക കംപ്യൂട്ടഡ് ടോമോഗ്രാഫി (സിടി) എക്സ്-റേ സ്കാനറുകളാണ് ഇനി ചെക്ക് പോയിന്റുകളിൽ സുരക്ഷയുടെ കണ്ണായി പ്രവർത്തിക്കുക. ഈ മെഷീനുകൾ ക്യാരി-ഓൺ ലഗേജുകളുടെ ഉയർന്ന റെസല്യൂഷനിലുള്ള ത്രീഡി ഇമേജുകൾ സൃഷ്ടിക്കും. ഇതിലൂടെ ലഗേജുകൾ തുറക്കാതെ തന്നെ അകത്ത് സൂക്ഷിച്ചിരുന്ന ഉപകരണങ്ങളും ദ്രാവകങ്ങളും തിരിച്ചറിയാൻ സാധിക്കും.
Image Credit: Facebook/SydneyAirport
Image Credit: Facebook/SydneyAirport
നീണ്ട ക്യൂ അവസാനിപ്പിക്കുന്നതിന് അതിവേഗം നടപടിക്രമങ്ങൾ പൂർത്തിയാക്കി യാത്രക്കാർക്ക് മികച്ച യാത്രാനുഭവം നൽകുന്നതിനുമാണ് പുതിയ സ്കാനറുകൾ സ്ഥാപിക്കുന്നതെന്നാണ് ഔദ്യോഗിക ഭാഷ്യം. ടെർമിനൽ അപ് ഗ്രേഡുകൾ, ഡിജിറ്റൽ സേവനങ്ങൾ എന്നിവയിലും വലിയ മാറ്റം വരുമെന്നാണ് സിഡ്നി എയർപോർട്ട് ചീഫ് എക്സിക്യൂട്ടീവ് സ്കോട്ട് ചാൾട്ടൺ പറയുന്നത്. ബോഡി സ്കാനറുകളും പല വിമാനത്താവളങ്ങളിലും പുതിയതായി സ്ഥാപിക്കുന്നുണ്ട്.
(Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം SydneyAirport എന്ന ഫെയ്സ്ബുക് അക്കൗണ്ടിൽ നിന്ന്)

