Breaking
24 Mar 2026, Tue

പിന്തുണയ്ക്ക് ആദരം; എമിറാടെക് ഡയറക്ടർക്ക് മൊമന്റോ സമ്മാനിച്ച് ജിഡിആർഎഫ്എ

ദുബായ്∙ ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ യാത്രാനുഭവം വിപ്ലവകരമാക്കിയ ‘റെഡ് കാർപെറ്റ് – സ്മാർട്ട് കോറിഡോർ’ പദ്ധതിയുടെ സാങ്കേതിക പങ്കാളിത്തത്തിന് എമിറാടെക് സ്ഥാപനത്തെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് – ദുബായ് (ജിഡിആർഎഫ്എ- ദുബായ്) ആദരിച്ചു.യാത്രാ രേഖകൾ ഹാജരാക്കാതെ നിർമിതബുദ്ധിയും(എഐ) മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യയും ഉപയോഗിച്ച് യാത്ര സുഗമമാക്കുന്ന ഈ പദ്ധതി വിജയകരമായി നടപ്പാക്കിയതിനാണ് ആദരം.

‘അസംബന്ധം, നുണകളുടെ ഘോഷയാത്ര’; ബി.ആർ. ഷെട്ടിക്ക് ദുബായ് കോടതിയിൽനിന്ന് വൻ തിരിച്ചടി

ദീപാവലി ആഘോഷത്തിന് ഇന്ത്യക്കാർ ദുബായിലേക്ക്; സ്പോൺസർഷിപ് നിർബന്ധം, പുതിയ വീസ വിഭാഗങ്ങൾ

ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടന്ന ജൈറ്റക്സ് ഗ്ലോബൽ 2025 പ്രദർശന വേദിയിൽ നടന്ന ചടങ്ങിൽ ജിഡിആർഎഫ്എ- ദുബായ് ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി, എമിറാടെക് ഡയറക്ടർ ജനറൽ താനി അൽ സഫീന് മൊമന്റോ കൈമാറി. ദുബായിയുടെ സ്മാർട്ട് യാത്രാ സംവിധാനങ്ങൾ കാര്യക്ഷമമാക്കാൻ എമിറാടെക് നൽകിയ നൂതന സാങ്കേതിക പിന്തുണ നിർണായകമാണെന്ന് ലഫ്. ജനറൽ അൽ മർറി പറഞ്ഞു. മനുഷ്യകേന്ദ്രിത സമീപനം ഉൾക്കൊള്ളുന്ന സർക്കാർ-സാങ്കേതിക സഹകരണത്തിന്റെ മികച്ച മാതൃകയാണ് ‘റെഡ് കാർപെറ്റ്’.

ജൈടെക്സ് ഗ്ലോബലിൽ പ്രദർശിപ്പിച്ച റെഡ് കാർപെറ്റ് സ്മാർട്ട് കോറിഡോർ സംവിധാനം∙ ചിത്രത്തിന് കടപ്പാട്: ജിഡിആർഎഫ്എ – ദുബായ്

സ്മാർട്ട് ട്രാവൽ പരിഹാരങ്ങളിൽ ദുബായിയെ ആഗോളതലത്തിൽ ഒരു മാതൃകയായി ഉയർത്താൻ ഈ പദ്ധതി സഹായിച്ചതായി താനി അൽ സഫീൻ പറഞ്ഞു. മുഖം തിരിച്ചറിയൽ സംവിധാനത്തിലൂടെ യാത്രക്കാർക്ക് നിമിഷങ്ങൾക്കകം കടന്നുപോകാൻ സൗകര്യമൊരുക്കുന്ന ഈ പദ്ധതി, സാങ്കേതികവിദ്യയും മനുഷ്യസൗഹൃദ സേവനങ്ങളും തമ്മിലുള്ള മികച്ച ഐക്യത്തിന്റെ ഉദാഹരണമായി ദുബായിയുടെ ആഗോള നേതൃത്വപദവിക്ക് കരുത്തേകുന്നതായി ജിഡിആർഎഫ്എ- ദുബായ് വിലയിരുത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *