Breaking
4 Feb 2026, Wed

പിഎസ്എൽവി സി62 ദൗത്യം; 2026ലെ ആദ്യ വിക്ഷേപണത്തിന് തിരിച്ചടി, നഷ്ടപ്പെട്ട നിർണായക ഉപകരണങ്ങൾ ഇവയൊക്കെ?

2026ലെ ഐഎസ്ആർഒയുടെ ആദ്യ ബഹിരാകാശ ദൗത്യം പരാജയം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും കുതിച്ചുയർന്ന പിഎസ്എൽവി സി–62 (PSLV-C62) ഉപഗ്രഹങ്ങളെ നിശ്ചിത ഭ്രമണപഥത്തിൽ എത്തിക്കുന്നതിൽ പരാജയപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. ഡിആർഡിഒയുടെ തന്ത്രപ്രധാന ഉപഗ്രഹമായ ‘അന്വേഷ’ (EOS-N1) ഉൾപ്പെടെ 16 ഉപഗ്രഹങ്ങളും ദൗത്യത്തിൽ നഷ്ടമായെന്നാണ് സൂചന. വിശ്വസ്ത വിക്ഷേപണ വാഹനമായിരുന്നു പിഎസ്എൽവിയുടെ ചരിത്രത്തിലെ രണ്ടാമത്തെ പരാജയമാണിത്.

നിശബ്ദമായി കൺട്രോൾ റൂം

മരണം പരിഹരിക്കാം, ബയോടെക്നോളജിയിലൂടെ നിത്യ യൗവനം; വമ്പൻ നടപടികളുമായി ഇലോൺ മസ്ക്

രാവിലെ 10.17-ന് ഒന്നാം വിക്ഷേപണത്തറയിൽ നിന്ന് വാഹനം വിജയകരമായി കുതിച്ചുയർന്നെങ്കിലും, അവസാന ഘട്ടത്തിൽ കാര്യങ്ങൾ കൈവിട്ടുപോവുകയായിരുന്നു. ഉപഗ്രഹങ്ങൾ വേർപെടേണ്ട സമയത്ത് (Satellite Separation) സിഗ്നലുകൾ ലഭിക്കാതായതോടെ മിഷൻ കൺട്രോൾ റൂമിൽ നിശബ്ദത പടർന്നു. തുടർന്ന് നടത്തിയ പരിശോധനകൾക്കൊടുവിലാണ് ദൗത്യം പരാജയപ്പെട്ടുവെന്ന തരത്തിലുള്ള സ്ഥിരീകരണം ഉണ്ടായത്. പരാജയത്തിന്റെ സാങ്കേതിക കാരണങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടിട്ടില്ല.

നഷ്ടമായോ ‘അന്വേഷ’യും ‘ആയുൽസാറ്റും’?

രാജ്യത്തിന്റെ പ്രതിരോധ ആവശ്യങ്ങൾക്ക് നിർണ്ണായകമാകുമായിരുന്ന ഡിആർഡിഒയുടെ ‘അന്വേഷ’ (EOS-N1) എന്ന 400 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹമാണ് ഈ ദൗത്യത്തിലുണ്ടായിരുന്നത്. 505 കിലോമീറ്റർ ഉയരത്തിൽ സ്ഥാപിച്ച് അതിർത്തിയിലെയും മറ്റും കൃത്യമായ വിവരങ്ങൾ ഹൈപ്പർസ്പെക്ട്രൽ ഇമേജിംഗിലൂടെ നൽകേണ്ട ഉപഗ്രഹമായിരുന്നു ഇത്.

കൂടാതെ, ഇന്ത്യൻ ബഹിരാകാശ സ്റ്റാർട്ടപ് മേഖല ഉറ്റുനോക്കിയിരുന്ന ചെന്നൈ ആസ്ഥാനമായുള്ള ഓർബിറ്റ് എയ്ഡ് എയ്‌റോസ്‌പേസിന്റെ ‘ആയുൽസാറ്റ്’ (AyulSAT) ഇതിലുണ്ടായിരുന്നു. ബഹിരാകാശത്ത് വച്ച് ഉപഗ്രഹങ്ങളിൽ ഇന്ധനം നിറയ്ക്കുന്ന ‘പെട്രോൾ പമ്പ്’ (In-orbit refuelling) സാങ്കേതികവിദ്യ പരീക്ഷിക്കുന്ന ഇന്ത്യയിലെ ആദ്യ ദൗത്യമായിരുന്നു ഇത്.

‘എക്കോ’യിലെ ‘കുര്യച്ചൻ’! മനുഷ്യർ തെളിവുകൾ തേടി വലയുമ്പോൾ, മൃഗങ്ങൾക്ക് സത്യം അറിയാം; കാരണമെന്ത്?

വിദേശ ഉപഗ്രഹങ്ങളും

Image Credit: ISRO

ന്യൂസ്‌പേസ് ഇന്ത്യാ ലിമിറ്റഡിന്റെ (NSIL) ഒമ്പതാമത്തെ വാണിജ്യ ദൗത്യം കൂടിയായിരുന്നു ഇത്. സ്പെയിനിൽ നിന്നുള്ള കിഡ് (KID) ക്യാപ്‌സ്യൂൾ, യുകെയും തായ്ലൻഡും സംയുക്തമായി നിർമ്മിച്ച തിയോസ്-2 (Theos-2) എന്നിവയുൾപ്പെടെ 14 വിദേശ ഉപഗ്രഹങ്ങളും ദൗത്യത്തിന്റെ ഭാഗമായിരുന്നു.

പിഎസ്എൽവിയുടെ 64-ാമത്തെ വിക്ഷേപണമായിരുന്നു ഇന്ന് നടന്നത്. രണ്ട് സ്ട്രാപ്പോൺ മോട്ടോറുകൾ മാത്രം ഉപയോഗിക്കുന്ന പിഎസ്എൽവി-ഡിഎൽ (PSLV-DL) പതിപ്പാണ് വിക്ഷേപണത്തിന് ഉപയോഗിച്ചത്. പിഎസ്എൽവിയുടെ ചരിത്രത്തിലെ രണ്ടാമത്തെ പരാജയമാണിതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *