ഇന്ത്യയുടെ തദ്ദേശീയ പ്രതിരോധ സംവിധാനങ്ങളുടെ ശേഷി ലോകത്തിന് മുന്നിൽ തെളിയിച്ച ഒന്നാണ് ‘ഓപ്പറേഷൻ സിന്ദൂർ’. എന്നാൽ, ഈ ഓപ്പറേഷന്റെ ഭാഗമായി ഇന്ത്യയുടെ ആയുധ സംവിധാനങ്ങൾ മെച്ചപ്പെടുത്താൻ സഹായിച്ച ഒരു അപ്രതീക്ഷിത സംഭവവികാസമുണ്ടായി. പാക്കിസ്ഥാൻ വ്യോമസേന പ്രയോഗിച്ചതും എന്നാൽ പൊട്ടിത്തെറിക്കാതെ അവശിഷ്ടങ്ങൾ ലഭിക്കുകയും ചെയ്ത ഒരു ചൈനീസ് നിർമ്മിത മിസൈൽ, ഇന്ത്യയുടെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷന് (DRDO) ലഭിച്ചു.
2027ൽ ബഹിരാകാശത്തൊരു ഇന്ത്യൻ, 2040ൽ അമ്പരപ്പിക്കുന്ന ചന്ദ്രയാത്ര: ഐഎസ്ആർഒയുടെ വിസ്മയ പദ്ധതികൾ
പഞ്ചാബിലെ ഹോഷിയാർപൂരിനടുത്തുള്ള ഒരു പാടത്തു നിന്നാണ്, ചൈനയുടെ PL-15E എന്ന ലോംഗ് റേഞ്ച് എയർ-ടു-എയർ മിസൈലിന്റെ (BVRAAM) അവശിഷ്ടങ്ങൾ കണ്ടെത്തുന്നത്. ഈ മിസൈലിന് സ്വയം-നശീകരണ സംവിധാനം (self-destruct mechanism) ഇല്ലാത്തതിനാലാണ് അത് പൊട്ടിത്തെറിക്കാതെലഭിച്ചതെന്നാണ് റിപ്പോർട്ടുകൾ.
ഹോഷിയാർപൂരിൽ ലഭിച്ച ഈ മിസൈൽ, പാക്കിസ്ഥാൻ എയർഫോഴ്‌സിന്റെ (PAF) JF-17 അല്ലെങ്കിൽ J-10C യുദ്ധവിമാനത്തിൽ നിന്ന് തൊടുത്തുവിട്ടതാകാമെന്നാണ് അനുമാനം. ചൈനീസ് എയർബോൺ മിസൈൽ അക്കാദമി (CAMA) വികസിപ്പിച്ച PL-15E മിസൈലിന്റെ എക്‌സ്‌പോർട്ട് പതിപ്പാണിത്. ഈ മിസൈലിന്റെ ഏക ഓപ്പറേഷണൽ ഓപ്പറേറ്റർ നിലവിൽ പാക്കിസ്ഥാൻ എയർഫോഴ്‌സ് ആണ്.
മിസൈലിന്റെ രഹസ്യങ്ങൾ; അസ്‌ത്ര മാർക്ക്-2 മെച്ചപ്പെടുത്തുന്നു
ഈ ചൈനീസ് മിസൈൽ കണ്ടെത്തിയതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. കണ്ടെത്തിയ മിസൈലിനെക്കുറിച്ചുള്ള വിശകലന റിപ്പോർട്ട് ഡിആർഡിഒ പ്രതിരോധ മന്ത്രാലയത്തിന് സമർപ്പിച്ചെങ്കിലും, ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എങ്കിലും, ലഭിച്ച മിസൈലിന്റെ സാങ്കേതിക വിദ്യകൾ ഡിആർഡിഒ ശാസ്ത്രജ്ഞർ സൂക്ഷ്മമായി പഠിച്ചത്രെ.
ഈ മിസൈലിൽ മിനിയേച്ചർ ആക്ടീവ് ഇലക്ട്രോണിക് സ്കാൻ ചെയ്ത അറേ (AESA) റഡാർ, 5 മാക് വേഗത നിലനിർത്താൻ കഴിയുന്ന പ്രൊപ്പല്ലന്റ്സ്, കൂടാതെ ജാമിങ് വിരുദ്ധ ശേഷി (anti-jamming capabilities) എന്നിവ ഉൾപ്പെടെയുണ്ടായിരുന്നത്രെ.നിലവിൽ, പാക്കിസ്ഥാൻ കൂടുതൽ നൂതന അൾട്രാ-ലോംഗ് റേഞ്ച് എയർ-ടു-എയർ മിസൈലായ PL-17 ചൈനയിൽ നിന്ന് വാങ്ങാൻ പദ്ധതിയിടുന്നതിനിടയിലാണ് ഈ നിർണായക കണ്ടെത്തൽ ഇന്ത്യയ്ക്ക് സാങ്കേതിക മേൽക്കോയ്മ നേടിക്കൊടുക്കാൻ സഹായിക്കുന്നത്.
30ജിബി മുതൽ 2 ടിബി വരെ സ്റ്റോറേജ് വെറും 11 രൂപയ്ക്ക്! ഗൂഗിൾ വൺ ദീപാവലി ഓഫർ
പൊട്ടിത്തെറിക്കാതെ ലഭിച്ച ആ മിസൈൽ ഇപ്പോൾ ഡിആർഡിഒയുടെ വിശദമായ വിശകലനത്തിനും പഠനത്തിനുമായി സുരക്ഷിതമായി സൂക്ഷിച്ചിരിക്കുകയാണ്. ഈ മിസൈൽ ഇന്ത്യക്ക് ലഭിച്ചത് പ്രതിരോധ മേഖലയിൽ ഒരു വഴിത്തിരിവാകുമെന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്.

