Breaking
4 Feb 2026, Wed

പാക്കിസ്ഥാനിൽ നിന്ന് യുദ്ധവിമാനം വാങ്ങാൻ ബംഗ്ലദേശ്; ബംഗ്ലദേശ് – പാക്കിസ്ഥാൻ വിമാന സർവീസ് 29ന് പുനരാരംഭിക്കും

ലഹോർ ∙ പാക്കിസ്ഥാനിൽനിന്ന് ജെഎഫ്–17 യുദ്ധവിമാനം ഉൾപ്പെടെ വാങ്ങാൻ ബംഗ്ലദേശ് താൽപര്യം അറിയിച്ചു. ചൈനയും പാക്കിസ്ഥാനും ചേർന്നു നിർമിക്കുന്ന ഒറ്റ എൻജിൻ പോർവിമാനമാണ് ജെഎഫ്–17. ബംഗ്ലദേശ് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ഹസൻ മഹമ്മൂദ് ഖാനും പാക്ക് വ്യോമസേനാ മേധാവി സഹീർ അഹമ്മദ് ബാബർ സിദ്ദുവും തമ്മിൽ നടന്ന കൂടിക്കാഴ്ചയിലാണ് ഇതു സംബന്ധിച്ച ധാരണയായത്.

കൂടത്തായി കൂട്ടക്കൊല: മൂന്നാം പ്രതിയുടെ കടയിൽ നിന്ന് സയനൈഡ് കണ്ടെടുത്തെന്ന് മൊഴി

ഇതേസമയം, ബംഗ്ലദേശിൽ നിന്ന് പാക്കിസ്ഥാനിലേക്കു നേരിട്ടുള്ള വിമാന സർവീസ് 29ന് പുനരാരംഭിക്കും. ബിമാൻ ബംഗ്ലദേശ് എയർലൈൻസ് ആഴ്ചയിൽ 2 ദിവസം (വ്യാഴം, ശനി) ധാക്കയിൽ നിന്ന് കറാച്ചിയിലേക്ക് സർവീസ് നടത്തും. സർവീസ് ഇന്ത്യയ്ക്കു മുകളിലൂടെയാണോ എന്നു വ്യക്തമല്ല. ധാക്ക–കറാച്ചി സർവീസിന് ഏറ്റവും കുറഞ്ഞ ദൂരം ഇന്ത്യയ്ക്കു മുകളിലൂടെയാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായതിനെത്തുടർന്ന് 2012 ൽ ബംഗ്ലദേശിൽ നിന്ന് പാക്കിസ്ഥാനിലേക്ക് നേരിട്ടുള്ള വിമാന സർവീസ് നിർത്തിയിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *