മനുഷ്യർക്കൊപ്പം മൃഗങ്ങളും പോരാടിയ യുദ്ധമായിരുന്നു രണ്ടാം ലോകയുദ്ധം. ആധുനിക ആയുധങ്ങൾ ധാരാളമായി ഉപയോഗിച്ചിരുന്നെങ്കിലും മൃഗങ്ങളും ഇതിന്റെ ഭാഗമായിരുന്നു. നായ്ക്കളെ പ്രത്യേകമായി പരിശീലിപ്പിച്ചു കാവൽനായ്ക്കളായും എതിരാളികളുടെ ആക്രമണങ്ങൾ കണ്ടറിയാനുള്ള നിരീക്ഷണ നായ്ക്കളായും ഉപയോഗിച്ചിരുന്നു. ചില നായ്ക്കളെ എതിരാളി സൈനികരെ ആക്രമിക്കാനും പഠിപ്പിച്ചിരുന്നു.
പിരമിഡ് സ്കാനിൽ തെളിഞ്ഞത് അമ്പരപ്പിക്കുന്ന രഹസ്യം, ഇനി അറിയേണ്ടത് ആ പ്രവേശനകവാടം; എന്തായിരിക്കും അടുത്തഘട്ടം
പരുക്കേറ്റവർക്ക് മരുന്നുമായി പോയ നായ്ക്കളും ഏറെയുണ്ടായിരുന്നു. സോവിയറ്റ് യൂണിയൻ വളരെ വിമർശനം നേടിയ ഒരു രീതി പരീക്ഷിച്ചു. നായ്ക്കളെ സ്ഫോടനവസ്തുക്കളുമായി ശത്രുടാങ്കുകളുടെ അടിയിലേക്ക് അയയ്ക്കുന്നതായിരുന്നു ഇത്. എന്നാൽ ഈ പദ്ധതി പാളി. ഗാൻഡർ പോലെ പല നായകളും പടക്കളത്തിൽ വീരസാഹസികത കാട്ടുകയും മെഡലുകൾ വാങ്ങുകയും ചെയ്തു.
വോജ്ടെക് എന്നു വിളിപ്പേരുള്ള മൃഗം
രണ്ടാം ലോകയുദ്ധത്തിൽ പങ്കെടുത്ത വോജ്ടെക് എന്നു വിളിപ്പേരുള്ള മൃഗം ഒരു കരടിയായിരുന്നു.പോളിഷ് യുദ്ധത്തടവുകാർക്ക് ഇറാനിൽ നിന്നാണ് വോജ്ടെക്കിനെ ലഭിച്ചത്. അവരതിനെ വളർത്തി. വളർന്നപ്പോൾ വോജ്ടെക്കും സൈന്യത്തിലൊരാളായി. ബീയർ കുടിക്കുകയും സിഗററ്റ് വലിക്കുകയും ചെയ്യുന്ന ഒരു കരടിയായിരുന്നു അത്.
അക്കാലത്ത് ജർമനിക്കെതിരെ നടത്തിയ മോണ്ടി കസീനോ പോരാട്ടത്തിന്റെ മുൻപന്തിയിൽ വോജ്ടെക് ഉണ്ടായിരുന്നു. സൈനികരുടെ തോക്കിലേക്കുള്ള വെടിക്കോപ്പുകൾ വഹിച്ചു നടക്കുകയായിരുന്നു ഈ കരടിയുടെ പ്രധാന ദൗത്യം.വോജ്ടെക്കിന് സൈനികനുള്ള സ്ഥാനവും നമ്പറും റാങ്കുമുണ്ടായിരുന്നു. പിൽക്കാലത്ത് ഈ കരടിയുടെ ചിത്രം പോളണ്ടിലെ ഒരു സൈനിക ഗ്രൂപ്പ് തങ്ങളുടെ ലോഗോയിൽ ഉൾപ്പെടുത്തുകയും ചെയ്തു.
ഇരട്ടക്കോണിയുടെ വിസ്മയവും ഇരട്ട വ്യക്തിത്വത്തിന്റെ അമ്പരപ്പും: ഡിഎൻഎയുടെ ‘ഗോഡ്ഫാദർ’ നൊബേൽ വിറ്റത് എന്തിന്?
എല്ലാ ആഘോഷങ്ങളിലും അന്നു വോജ്ടെക് ഒരു അതിഥിയായിരുന്നു
യുദ്ധം തീർന്ന ശേഷം സ്കോട്‌ലൻഡിലാണ് വോജ്ടെക് ജീവിച്ചത്. ബെർവിക്ഷർ പ്രവിശ്യയിലെ ഹട്ടൻ എന്ന ഗ്രാമത്തിൽ. അവനു കൂട്ടായി കുറേയേറെ മുൻ പോളണ്ട് സൈനികരുമുണ്ടായിരുന്നു.യുദ്ധത്തിനു ശേഷമുള്ള സമാധാനകാലയളവ് വോജ്ടെക്കിനു സുഖകരമായ ജീവിതം നൽകി. ആളുകൾ അവനായി തേനും ജാമുമൊക്കെ കൊണ്ടുവന്നു.യുവാക്കൾ അവനൊപ്പം കളിയായി ഗുസ്തി പിടിക്കുകയും ഫുട്ബോൾ തട്ടുകയും ചെയ്തു. അവിടത്തെ പോളിഷ് സമൂഹം നടത്തുന്ന എല്ലാ ആഘോഷങ്ങളിലും അന്നു വോജ്ടെക് ഒരു അതിഥിയായിരുന്നു.
രണ്ടാം ലോകയുദ്ധത്തിൽ ടാങ്കുകളും കവചിത വാഹനങ്ങളുമൊക്കെയുണ്ടായിരുന്നെങ്കിലും പല മേഖലകളിലും ഗതാഗതത്തിനായി കോവർ കഴുതകളെയും കുതിരകളെയും ഒട്ടകങ്ങളെയും ആനകളെയുമൊക്കെ ഉപയോഗിച്ചിരുന്നു. പ്രാവുകളെ ആശയവിനിമയത്തിനായും സൈനികർ ഉപയോഗിച്ചു.

