തിരുവനന്തപുരം: ഡിജിറ്റല്‍ ഗവര്‍ണന്‍സില്‍ ജനങ്ങള്‍ നേരിടുന്ന വിഷമതകള്‍ പരിഹരിച്ച് സര്‍ക്കാര്‍ സേവനങ്ങള്‍ വേഗതയിലും സൗകര്യപ്രദമായും നല്‍കാന്‍ നമ്മുടെ കേരളം ഡിജിറ്റല്‍ കേരള ഇനീഷ്യേറ്റീവ് വരുന്നു. പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ പ്രാഥമികയോഗം ചേര്‍ന്നു. എല്ലാ സേവനങ്ങളും പൗരകേന്ദ്രീകൃതമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
കേരളത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ ഭരണ മാതൃകയാക്കുന്നതിനായി ‘നമ്മുടെ കേരളം – ഡിജിറ്റല്‍ കേരളം’ പദ്ധതിക്ക് മുഖ്യമന്ത്രി അനുമതി നല്‍കി. പൗരന്മാര്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ എളുപ്പത്തിലും വേഗത്തിലും സുതാര്യമായി ലഭ്യമാക്കണമെന്നും പദ്ധതി കാലക്രമം പാലിച്ച് നടപ്പാക്കണമെന്നും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്(AI) ആവശ്യമായിടത്ത് വിനിയോഗിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
AI ഭരണത്തിന് സഹായിയായി മാര്‍ഗനിര്‍ദേശങ്ങളും നല്‍കും. എന്നാല്‍ അന്തിമ തീരുമാനം സര്‍ക്കാരിന്റെതായിരിക്കും. AI ഒരു ഗൈഡന്‍സ് ആന്‍ഡ് ഡിസിഷന്‍ സപ്പോര്‍ട്ട് സംവിധാനം മാത്രമായി പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനും പരാതികളുടെ തത്സമയ വിവരങ്ങള്‍ അറിയുന്നതിനും പ്രത്യേക സംവിധാനമുണ്ടാകും. സേവന വിതരണത്തിന് എഐ ഉള്‍പ്പെടെയുള്ള നൂതന മാര്‍ഗങ്ങള്‍ ഏര്‍പ്പെടുത്തും. സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ ഏകോപിപ്പിക്കുന്നതിന് ഏകീകൃത രജിസ്ട്രി ഉണ്ടാക്കും.
സര്‍ക്കാര്‍ സേവനങ്ങള്‍ ഡിജിറ്റലായി നല്‍കുന്ന വിവിധ ആപ്ലിക്കേഷനുകളില്‍ കാലോചിതമായ മാറ്റം വരുത്തും. വകുപ്പുകള്‍ തമ്മിലുള്ള ഡാറ്റാ കൈമാറ്റത്തിന്റെ അഭാവം പരിഹരിക്കും.
പദ്ധതി നാല് പ്രധാനമേഖലകളായാണ് തിരിച്ചിരിക്കുന്നത്. സേവന കേരളം, ഭാവി കേരളം, സദ്ഭരണ കേരളം, ജനകേരളം എന്നിങ്ങനെയാണിത്. എല്ലാ ഓണ്‍ലൈന്‍ സര്‍ക്കാര്‍ സേവനങ്ങളും ഏകീകൃത പ്ലാറ്റ്ഫോമില്‍ ജനങ്ങള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കുകയാണ് സേവന കേരളത്തിലൂടെ ചെയ്യുക.
എഐ ഉള്‍പ്പെടെയുള്ള നൂതന സാങ്കേതിക വിദ്യകള്‍ സര്‍ക്കാര്‍ സേവനങ്ങളില്‍ ഉള്‍പ്പെടുത്തുകയാണ് ഭാവി കേരളത്തില്‍ ചെയ്യുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ഡിജിറ്റല്‍ സദ്ഭരണ മാതൃക നടപ്പാക്കുകയാണ് സദ്ഭരണ കേരളത്തിലൂടെ. ജനകീയ ക്യാമ്പയിനുകള്‍ വഴി ഓണ്‍ലൈന്‍ സുരക്ഷാ ബോധവത്ക്കരണം ജനകേരളം പരിപാടിയിലൂടെ നടപ്പാക്കും.
പദ്ധതിയുടെ ആശയം ചര്‍ച്ചചെയ്യാന്‍ എല്ലാ പ്രധാന വകുപ്പുകളിലെയും ഇ-ഗവര്‍ണന്‍സ് നോഡല്‍ ഓഫീസര്‍മാരും പ്രധാന സര്‍വീസ് പ്രൊവൈഡര്‍മാരും പങ്കെടുത്ത് വിപുലമായ ചര്‍ച്ചകള്‍ കഴിഞ്ഞ ദിവസം നടന്നിരുന്നു
നമ്മുടെ കേരളം – ഡിജിറ്റല്‍ കേരളം പദ്ധതിയുടെ പ്രധാന ഘടകങ്ങള്‍ 1. സേവന കേരളം o Mobile First, Malayalam First. o Unified Service Delivery Portal, Mobile App. o കേരള സിറ്റിസണ്‍ എക്സ്പീരിയന്‍സ് സൂചിക (CX Index) – രാജ്യത്ത് ആദ്യമായി. o AI Chatbot, WhatsApp സേവനങ്ങള്‍. o Unified Officer Workspace.
2. സദ്ഭരണ കേരളം o Unified Registry. o Data Exchange Platform. o Digital Cabinet, Digital Assembly, ERP, LMS, Court Information System. o AI/ML Data Centres, SOC, Aadhaar-based Face Recognition Attendance, e-Sign.
3. ഭാവി കേരളം o AI, Blockchain, IoT, AR/VR, Data Analytics ഭരണത്തിലും സേവനത്തിലും. o Kerala AI (K-AI) പദ്ധതിയുടെ ഭാഗമായി Use Case-കള്‍ നടപ്പാക്കല്‍. o ആരോഗ്യ, നിയമം, ബജറ്റ്, വ്യവസായ സുരക്ഷ, ദുരന്തനിവാരണം എന്നിവയില്‍ AI.
4. ജനകേരളം o Digi Kerala 2.0. o SafeTech Campaign. o Transparency Portal, Anti-Corruption App. o RTS Mobile App. ‘നമ്മുടെ കേരളം – ഡിജിറ്റല്‍ കേരളം’ വഴി കേരളം, ഇന്ത്യയിലെ ഡിജിറ്റല്‍ ഗവണ്‍മെന്റ് സ്റ്റാന്‍ഡേര്‍ഡിന് മാതൃകയായിത്തീരും.

