ടെസ്‌ല, സ്‌പേസ്എക്‌സ് കമ്പനികളുടെ ചീഫ് എക്‌സിക്യൂട്ടിവും പ്രഖ്യാപിത നിരീശ്വരവാദിയുമായ ഇലോണ്‍ മസ്‌കിന് മനം മാറ്റം. അടുത്തിടെയായി തനിക്ക് ആത്മീയമായ ഒരു ഉണര്‍വ് ഉണ്ടായി തുടങ്ങിയിട്ടുണ്ടെന്നും ദൈവം ഉണ്ടെന്ന് താന്‍ വിശ്വസിക്കുന്നു എന്നുമാണ് അദ്ദേഹം ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്.
ആകാശത്ത് നിന്നും ചുവന്നുപഴുത്ത് വീണ ലോഹവളയം; പെന്റഗണിന്റെ പത്തിരട്ടി വലുപ്പമുള്ള സൈനിക കേന്ദ്രവുമായി ചൈന, ഭയപ്പെടേണ്ടതുണ്ടോ
ദൈവമാണ് സൃഷ്ടാവ്
മുന്‍ കാലങ്ങളിലെല്ലാം താന്‍ ഒന്നിലും വിശ്വസിക്കുന്നില്ല എന്ന ശക്തമായ നിലപാട് കൈക്കൊണ്ടിരുന്ന മസ്‌ക് ഇക്കഴിഞ്ഞ ദിവസം ഒരു സംശയത്തിനും ഇടനല്‍കാത്ത രീതിയില്‍ പറഞ്ഞത് പ്രപഞ്ചത്തിന്റെ സൃഷ്ടാവ് ദൈവമാണ് എന്നാണ്. പ്രപഞ്ചം എന്തില്‍നിന്നോ പിറന്നു എന്നാണ് താന്‍ വിശ്വസിക്കുന്നത്. ആളുകള്‍ ദൈവത്തിന് പലതരം പേരുകള്‍ ഇട്ടിരിക്കുന്നു, അദ്ദേഹം കാറ്റി മില്ലറുടെ പോഡ്കാസ്റ്റില്‍ പങ്കെടുത്തു സംസാരിക്കവെ വിശദീകരിച്ചു.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ രാഷ്ട്രീയ ഉപദേശകന്‍ സ്റ്റീവന്‍ മില്ലറുടെ ഭാര്യയാണ് കാറ്റി. മസ്‌ക് തന്റെ ചെറുപ്പകാലത്ത് നടത്തിവന്ന നിരീശ്വരവാദപരമായ പ്രസ്താവനകള്‍ക്ക് പൂര്‍ണ്ണമായും വിരുദ്ധമായ വാദങ്ങളാണ് ഇപ്പോള്‍ 54 വയസുള്ള അദ്ദേഹം നടത്തുന്നത്. ഡിസംബര്‍ 9, 2025നായിരുന്നു പോഡ്കാസ്റ്റ് ആദ്യം പുറത്തുവിട്ടത്.
പ്രപഞ്ച സൃഷ്ടാവ് എന്ന് മസ്‌ക് വിശേഷിപ്പിക്കുന്ന ദൈവം വിവിധ മതവിശ്വാസികളുടെ ബിംബത്തോട് ഒത്തു പോകുന്നത് ആയിരിക്കണമെന്നുമില്ല. നമ്മുടെ സൃഷ്ടാവ് ഒരു പടുകൂറ്റന്‍ കംപ്യൂട്ടര്‍ സിമ്യുലേഷന്‍ പ്രവര്‍ത്തിപ്പിക്കുകയാകാം ചെയ്യുന്നത്. അതില്‍ നമ്മുടെ ജീവിതം മറ്റാരുടെയോ വിഡിയോ ഗെയിമിനേക്കാളേറെ പ്രസക്തിയുണ്ടാകണമെന്നില്ല, എന്നും അദ്ദേഹം കാറ്റിയുടെ പോഡ്കാസ്റ്റില്‍ പറഞ്ഞു. അതേസമയം, അദ്ദേഹം പറഞ്ഞ സിമുലേഷന്‍ വാദത്തില്‍ അത്ര പുതുമയില്ല. അത് വളരെ കാലമായി ശാസ്ത്ര ലോകം ചര്‍ച്ച ചെയ്യുന്ന ഒന്നാണ്.
നമ്മുടെ ലോകം എന്നു പറയുന്നത് ‘അന്യഗ്രഹ ജീവികളുടെ ഒരു നെറ്റ്ഫ്‌ളിക്‌സ് സീരീസുകള്‍’ (alien Netflix series) ആകാം എന്നും അദ്ദേഹം അവകാശപ്പെട്ടു. ജീവിതത്തിന്റെ ഉദ്ദേശം മനുഷ്യരാശിക്ക് അതിന്റെ റേറ്റിങ് വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കാന്‍ ആകാമെന്നും അദ്ദേഹം പറഞ്ഞു. റേറ്റിങ് വര്‍ദ്ധിപ്പിച്ചുകൊണ്ടേയിരുന്നില്ലെങ്കില്‍ സൃഷ്ടാവ് കംപ്യൂട്ടർ ഓഫ് ചെയ്‌തേക്കാമെന്നും മസ്‌ക് പറഞ്ഞു. ഇപ്പോള്‍ മനുഷ്യാരാശിയുടെ റേറ്റിങ് നല്ലതാണോ എന്ന കാറ്റിയുടെ ചോദ്യത്തിന് അതെ എന്ന ഉത്തരമാണ് മസ്‌ക് നല്‍കിയത്.
സുൽത്താൻ പരിഗണിക്കാത്ത ഡ വീഞ്ചിയുടെ ആ പാലം:5 നൂറ്റാണ്ടിനിപ്പുറം എംഐടിയുടെ അമ്പരപ്പിക്കുന്ന കണ്ടെത്തൽ
പ്രപഞ്ചത്തിന് ഒരു സൃഷ്ടാവ് ഉണ്ടെന്നു വിശ്വസിക്കാന്‍ ആരംഭിച്ചു എന്നാണ് മസ്‌ക് കാറ്റിയോട് പറഞ്ഞത്. ആ സൃഷ്ടാവാണ് പ്രപഞ്ചത്തെയും അതിലെ മനുഷ്യരെയും സൃഷ്ടിച്ചത് എന്നും അദ്ദേഹം വിശ്വസിക്കുന്നു. ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം സിമുലേഷന്‍ തിയറിയുമായി യോജിപ്പിച്ചാല്‍ ഏറ്റവും മികച്ച സിമുലേഷനുകള്‍ക്കു മാത്രമേ ജീവിതം തുടരാനാകൂ എന്നും മസ്‌ക് വാദിക്കുന്നു. യാഥാര്‍ത്ഥ്യത്തെക്കുറിച്ച് ഫിസിക്‌സിന്റെ കാഴ്ച്ചപ്പാടിനുള്ളില്‍ (physics view of reality) തന്റെ വിശ്വാസം നിറുത്താനാണ് താന്‍ ആഗ്രഹിക്കുന്നതെന്നാണ് മറ്റൊരിക്കല്‍ മസ്‌ക് പറഞ്ഞത്.
ഫാന്‍സിനെ കുറച്ചൊന്നുമല്ല അമ്പരപ്പിച്ചിരിക്കുന്നത്
അതേസമയം, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മസ്‌കിന് മതവിശ്വാസത്തോടുള്ള സമീപനം മാറിയിരിക്കുന്നത് കാണാന്‍ സാധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ടെക്‌നോളജിയും ആത്മീയതയും വിരുദ്ധ ധ്രുവങ്ങളിലാണ് നിലകൊള്ളുന്നതെന്നാണ് പൊതുവെയുള്ള വിശ്വാസം. രാജ്യാന്തര ടെക്‌നോളജിയുടെ മുഖ്യ കാര്‍മ്മികരിലൊരാളായ മസ്‌കിന്റെ മനംമാറ്റം അദ്ദേഹത്തിന്റെ ഫാന്‍സിനെ കുറച്ചൊന്നുമല്ല അമ്പരപ്പിച്ചിരിക്കുന്നത്.
മുന്നണികളുടെ നെഞ്ചിടിപ്പേറ്റി 1995 മുതൽ തെറ്റാത്ത ‘ട്രെൻഡ്’: തദ്ദേശം നിയമസഭയിലേക്ക് വാതിൽ തുറക്കുമോ? ആശങ്കയോ ആശ്വാസമോ ഈ കണക്ക്?
അതേമയം, ഇതാദ്യമായല്ല മസ്‌ക് തന്റെ മാറുന്ന ചിന്താഗതി വെളിപ്പെടുത്തിയിരിക്കുന്നത്. ജനുവരി 10, 2025ല്‍ ജര്‍മ്മന്‍ നേതാവ് ആലിസ് വീഡെലുമായി (Alice Weidel) നടത്തിയ സംഭാഷണത്തിലും അദ്ദേഹം താന്‍ ഒരു മഹത്തായ ശക്തിയുണ്ടെന്ന് വിശ്വസിക്കുന്നതായി പറഞ്ഞിരുന്നു. തനിക്കു ലഭിച്ചുകൊണ്ടിരിക്കുന്ന വിവരങ്ങള്‍ക്ക് അനുസരിച്ച് താന്റെ അഭിപ്രായങ്ങള്‍ താന്‍ മാറ്റുമെന്നും, താനൊരു തുറന്ന മനുഷ്യനാണ് എന്നുമായിരുന്നു അന്ന് ദൈവ വിശ്വാസത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത്.
നിരന്തരം മനുഷ്യരുടെ പ്രവര്‍ത്തനങ്ങള്‍ നോക്കിയിരിക്കുന്ന ഒരു ദൈവം എന്ന മതവിശ്വാസികളുടെ സങ്കല്‍പ്പത്തോട് തനിക്ക് ഇപ്പോള്‍ പഥ്യമില്ലെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. അത്തരത്തില്‍ ഒരു ദൈവം ഉണ്ടെങ്കില്‍ പിന്നെ എങ്ങനെയാണ് ഹീനമായ കാര്യങ്ങള്‍ മനുഷ്യര്‍ക്കിടയില്‍ സംഭവിക്കുന്നത് എന്ന് മസ്‌ക് ആരായുന്നു. എന്തായാലും ടെക്‌നോളജി മേഖലയില്‍ വന്‍ നേട്ടങ്ങള്‍ കൈവരിക്കുന്നതിനിടയിലും മസ്‌കിന്റെ വ്യക്തിത്വത്തിന് വന്നിരിക്കുന്ന മാറ്റം ശ്രദ്ധിക്കപ്പെടാതെ പോകരുതെന്നാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ആരാധകർ പറയുന്നത്.
Technology News
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com

