സൈബർ തട്ടിപ്പുകൾക്കെതിരെയുള്ള ഭാരതി എയർടെല്ലിന്റെ പദ്ധതികളിലൂടെ സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ (I4C) അടുത്തിടെ പുറത്തുവിട്ട വിവരങ്ങൾ ഇത് വ്യക്തമാക്കുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഐ4സി റിപ്പോർട്ടുകൾ പ്രകാരം, എയർടെൽ നെറ്റുവർക്കിലെ സാമ്പത്തിക നഷ്ടങ്ങളുടെ മൂല്യം 68.7%വും, സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ 14.3%ത്തിന്റേയും കുറവുണ്ടായി. ഇത് എയർടെലിന്റെ സൈബർ ഫ്രോഡ് ഡിറ്റക്ഷൻ സംവിധാനത്തിന്റെ കാര്യക്ഷമതയേയും, ഉപഭോക്താക്കൾക്ക് സുരക്ഷിതമായ നെറ്റുവർക്ക് ഉറപ്പാക്കുന്നതിനേയും സാധൂകരിക്കുന്നു.
ഐ ഫോൺ 17 വാങ്ങാൻ തിരക്ക്: സ്റ്റോറിനു മുന്നിൽ കൂട്ടയടി, സംഘർഷം; ആളുകളെ വലിച്ചിഴച്ച് പുറത്തേക്ക് മാറ്റി ജീവനക്കാർ – വിഡിയോ
Latest News
എയർടെൽ ഫ്രോഡ്, സ്പാം ഡിറ്റക്ഷൻ സൊല്യൂഷൻ അവതരിപ്പിക്കുന്നതിന് മുമ്പുള്ള 2024 സെപ്തംബറിലെ സൈബർ കുറ്റകൃത്യങ്ങളുടെ പ്രധാന സൂചകങ്ങളെ 2025 ജൂണിലേതുമായി താരതമ്യപ്പെടുത്തിയുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ, എഐ അധിഷ്ഠിത നെറ്റ് വർക്ക് സൊലൂഷനുകൾ 48.3 ബില്ല്യൺ സ്പാം കോളുകളെ തിരിച്ചറിയുകയും 3.2 ലക്ഷം തട്ടിപ്പ് ലിങ്കുകൾ ബ്ലോക്ക് ചെയ്യുകയും ചെയ്തുവെന്ന് ഭാരതി എയർടെല്ലിൻ്റെ വൈസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഗോപാൽ വിത്തൽ പറഞ്ഞു.
2024 സെപ്തംബറിലാണ് എയർടെൽ ഇന്ത്യയിലെ ആദ്യ നെറ്റ് വർക്ക് അധിഷ്ഠിത എഐ കരുത്തോടുകൂടിയ സ്പാം ഡിറ്റക്ഷൻ ഫീച്ചർ അവതരിപ്പിക്കുന്നത്. സ്പാം കോളുകളും എസ്എംഎസുകളും തത്സമയം തിരിച്ചറിയുവാൻ ഈ ഫീച്ചറിലൂടെ ഉപഭോക്താക്കൾക്ക് സാധിക്കും.
വളയുമോ എയർ? പരിശോധിക്കാന്‍ ആപ്പിൾ; ആളെക്കൂട്ടി ബലപ്രയോഗം, ഒടുവിൽ…
2025 മെയ് മാസത്തിൽ നെറ്റ്‌വർക്കിലൂടെയുള്ള എല്ലാ കമ്യൂണിക്കേഷനുകളിലുമുള്ള വ്യാജലിങ്കുകളെ തത്സമയം തിരിച്ചറിയുവാനും ബ്ലോക്ക് ചെയ്യുവാനും സാധിക്കുന്ന ഫീച്ചർ പുറത്തിറക്കി.എല്ലാ എയർടെൽ മൊബൈൽ, ബ്രോഡ്‌ബാൻഡ് ഉപഭോക്താക്കൾക്കും ഈ ഫീച്ചർ ഓട്ടോ എനാബിളായിത്തന്നെ ലഭ്യമാണ്.

