Breaking
17 Mar 2026, Tue

‘ട്രെയിനിൽ ഉറങ്ങുന്ന കുട്ടിയുടെ മുകളിലേയ്ക്ക് ബർത്തിൽ നിന്ന് വീണ് പെരുമ്പാമ്പ്’ സമൂഹമാധ്യമങ്ങളിലെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ! | Fact Check

മധ്യപ്രദേശിലെ തിരക്കേറിയ ഒരു ട്രെയിനിനുള്ളിലെ ലഗേജ് റാക്കിൽ നിന്ന് ഒരു കൂറ്റൻ പെരുമ്പാമ്പ് ഉയർന്നുവന്ന് ട്രെയിനിൽ യാത്ര ചെയ്യുന്ന കുട്ടിയുടെ മുകളിലേയ്ക്ക് വീഴുന്ന ഒരു ദൃശ്യം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

മധ്യപ്രദേശിലെ ഒരു ഗ്രാമത്തിലൂടെ കടന്നുപോകുന്ന തിരക്കേറിയ ഒരു ട്രെയിൻ കോച്ചിനുള്ളിൽ ഒരു മരവിപ്പിക്കുന്ന നിമിഷം ക്യാമറയിൽ പതിഞ്ഞിട്ടുണ്ട് – ഉറങ്ങിക്കിടക്കുന്ന യാത്രക്കാരുടെ മുകളിലായി, ലഗേജ് റാക്കിൽ നിന്ന് ഒരു വലിയ പെരുമ്പാമ്പ് തൂങ്ങിക്കിടക്കുന്നത് കണ്ടു. യാത്രക്കാർ മരവിച്ചു പരിഭ്രാന്തരായി. പെരുമ്പാമ്പ് മറിഞ്ഞപ്പോൾ ആളുകൾ നിലവിളിച്ചു, സുരക്ഷിത സ്ഥാനത്തേക്ക് ഓടി. നിമിഷങ്ങൾക്കുള്ളിൽ അന്തരീക്ഷം താറുമാറായി.

റെയിൽവേ ജീവനക്കാരും നിരവധി യാത്രക്കാരും ശാന്തത പാലിക്കാൻ ശ്രമിക്കുന്നതും യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിക്കുന്നതും കാണാം. സുരക്ഷ, കോച്ച് പരിശോധനകൾ, ഇത്രയും വലിയ ഒരു പാമ്പ് എങ്ങനെ ഓടുന്ന ട്രെയിനിൽ കയറി എന്നതിനെക്കുറിച്ച് ഈ സംഭവം ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. ഈ കാഴ്ച കണ്ട് നിങ്ങൾ ഉണർന്നാൽ നിങ്ങൾ എന്തു ചെയ്യും? #MadhyaPradesh #ViralVideo #SnakeRescue #IndianRailways #TrainIncident എന്നാണ് വിഡിയോയ്ക്കൊപ്പമുള്ള കുറിപ്പ്.

ട്രെയിനിൽ പെരുമ്പാമ്പിനെ കണ്ടെത്തിയതുമായി ബന്ധപ്പെട്ട വാർത്തകളോ വിഡിയോകളോ ഈയടുത്ത് പുറത്തു വന്നിട്ടുണ്ടോ എന്നാണ് ഞങ്ങൾ ആദ്യം തിരഞ്ഞത്. 2025 നവംബർ 27 ന് വിജയവാഡയിലേക്ക് പോകുകയായിരുന്ന ആൻഡമാൻ എക്സ്പ്രസിലെ S-2 സ്ലീപ്പർ കോച്ചിൽ ഒരു പെരുമ്പാമ്പിനെ കണ്ടതുമായി ബന്ധപ്പെട്ട ചില മാധ്യമ റിപ്പോർട്ടുകൾ ലഭിച്ചു. ട്രെയിൻ ഡോർണക്കൽ കടന്നതിന് പിന്നാലെ ടിടിഇ വെങ്കിടേശ്വരലു പാമ്പിനെ കണ്ടതിനെത്തുടർന്ന് ആർപിഎഫ് സിഐ സുരേഷ് ഗൗഡിനെ വിവരം അറിയിച്ചു. തുടർന്ന് പാമ്പ് പിടുത്തക്കാരനെത്തി പാമ്പിനെപ്പിടികൂടുകയായിരുന്നു. എന്നാൽ ഈ സംഭവത്തിന് വൈറൽ വിഡിയോയുമായി ബന്ധമില്ല.

വിഡിയോയിലെ കീഫ്രെയിമുകൾ ഉപയോഗിച്ച് നടത്തിയ റിവേഴ്‌സ് ഇമേജ് സെർച്ചിൽ, സമാന വിഡിയോ 2025 നവംബർ 12-ന് ഒരു ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്തതതായി കണ്ടെത്തി. പോസ്റ്റിനൊപ്പമുള്ള വിവരണത്തിൽ #Sora, #Sora2 എന്നീ ഹാഷ്‌ടാഗുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്, ഇത് വിഡിയോ Sora AI https://openai.com/index/sora-2/ ഉപയോഗിച്ചാണ് സൃഷ്ടിച്ചതെന്ന സൂചന നൽകി. പോസ്റ്റ് പങ്കുവച്ച വ്യക്തിയുടെ വിവരങ്ങൾ പരിശോധിച്ചപ്പോൾ പതിവായി AI- ജനറേറ്റഡ് വിഡിയോകൾ പോസ്റ്റ് ചെയ്യുന്ന പേജാണിതെന്ന് കണ്ടെത്തി. വൈറൽ ഉള്ളടക്കങ്ങൾ നിർമിക്കുന്ന ഒരു ഡിജിറ്റൽ ക്രിയേറ്ററാണ് താനെന്ന് അദ്ദേഹത്തിന്റെ ബയോയിലും വ്യക്തമാക്കുന്നുണ്ട്.

സ്ഥിരീകരിക്കാനായി ഹൈവ് എഐ കണ്ടന്റ് ഡിറ്റക്ഷൻ ടൂൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ 98 ശതമാനവും വിഡിയോ എഐ നിർമിതമാണെന്ന ഫലങ്ങളാണ് ലഭിച്ചത്.

ലഭ്യമായ വിവരങ്ങളിൽ നിന്ന് മധ്യപ്രദേശിലെ തിരക്കേറിയ ഒരു ട്രെയിനിനുള്ളിലെ ലഗേജ് റാക്കിൽ നിന്ന് ഒരു കൂറ്റൻ പെരുമ്പാമ്പ് ഉയർന്നുവന്ന് ട്രെയിനിൽ യാത്ര ചെയ്യുന്ന കുട്ടിയുടെ മുകളിലേയ്ക്ക് വീഴുന്ന ദൃശ്യങ്ങൾ എഐ നിർമിതമാണെന്ന് വ്യക്തമായി.

ട്രെയിനിനുള്ളിലെ ലഗേജ് റാക്കിൽ നിന്ന് ഒരു കൂറ്റൻ പെരുമ്പാമ്പ് ഉയർന്നുവന്ന് ട്രെയിനിൽ യാത്ര ചെയ്യുന്ന കുട്ടിയുടെ മുകളിലേയ്ക്ക് വീഴുന്ന ദൃശ്യങ്ങൾ എഐ നിർമിതമാണെ്.പ്രചാരണം വ്യാജം

By admin

Leave a Reply

Your email address will not be published. Required fields are marked *