ടെലികോം വിപണിയിൽ ആധിപത്യം ഉറപ്പിച്ച് റിലയൻസ് ജിയോ. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2025 നവംബറിൽ 12 ലക്ഷം പുതിയ വരിക്കാരെയാണ് ജിയോ സ്വന്തമാക്കിയത്. ദേശീയതലത്തിൽ വരിക്കാരുടെ എണ്ണത്തിൽ ഉണ്ടായ വർധന കേരളത്തിലും പ്രതിഫലിച്ചിട്ടുണ്ട്.
കേരളത്തിൽ 41,000 പേർ
സംസ്ഥാനത്ത് ജിയോയുടെ സ്വാധീനം വർധിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നവംബർ മാസത്തിൽ മാത്രം കേരളത്തിൽ 41,000 പുതിയ വരിക്കാരെ ജിയോ നെറ്റ്‌വർക്കിൽ ചേർത്തു.
ഇന്ത്യ കടക്കാൻ വെറും പത്ത് മിനിറ്റ് മതി; എന്താണ് ‘2023 എക്സ്എം 15’ എന്ന വമ്പൻ
സജീവ ഉപയോക്താക്കളുടെ (Active Users) എണ്ണത്തിൽ നേട്ടമുണ്ടാക്കിയ ഏക ഓപ്പറേറ്റർ ജിയോയാണ്. ടെലികോം വിപണിയിൽ മൊത്തം സജീവ ഉപയോക്താക്കളുടെ എണ്ണത്തിൽ 34 ലക്ഷത്തിന്റെ കുറവ് രേഖപ്പെടുത്തിയപ്പോഴാണ് ജിയോ ഈ നേട്ടം കൈവരിച്ചത്.
രാജ്യത്തെ 22 ടെലികോം സർക്കിളുകളിൽ 17-ലും സജീവ ഉപഭോക്താക്കളെ നേടുന്നതിൽ ജിയോ മുന്നിലെത്തി. ജമ്മു കശ്മീർ, പഞ്ചാബ് എന്നിവിടങ്ങളിലാണ് ഏറ്റവും വലിയ വളർച്ച രേഖപ്പെടുത്തിയത്.
ബ്രോഡ്ബാൻഡ് വിഭാഗത്തിലും ജിയോ ആധിപത്യം നിലനിർത്തി. മൊബൈൽ ബ്രോഡ്ബാൻഡ്, ഫിക്സഡ് വയർലെസ് ആക്സസ് (FWA), അൺലൈസൻസ്ഡ് ബാൻഡ് റേഡിയോ (UBR) എന്നിവയിലായി പുതിയ വരിക്കാരിൽ 68 ശതമാനവും ജിയോയാണ് സ്വന്തമാക്കിയത്.
‘എക്കോ’യിലെ ‘കുര്യച്ചൻ’! മനുഷ്യർ തെളിവുകൾ തേടി വലയുമ്പോൾ, മൃഗങ്ങൾക്ക് സത്യം അറിയാം; കാരണമെന്ത്?
വരിക്കാരുടെ എണ്ണത്തിലുണ്ടായ വർധനവും ഡേറ്റാ ഉപയോഗത്തിലെ കുതിപ്പും 2025-ൽ കമ്പനിയുടെ ശരാശരി വരുമാനത്തിൽ (ARPU) ഗുണപരമായ മാറ്റമുണ്ടാക്കുമെന്നാണ് വിപണി നിരീക്ഷകർ വിലയിരുത്തുന്നത്.

