ഗൂഗിളിന്റെ ഏറ്റവും പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മോഡലായ ജെമിനി 3.0 (Gemini 3.0) ഇനി റിലയൻസ് ജിയോയുടെ അൺലിമിറ്റഡ് 5ജി ഉപയോക്താക്കൾക്ക് സൗജന്യമായി ഉപയോഗിക്കാം. ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ ‘മൾട്ടിമോഡൽ അണ്ടർസ്റ്റാൻഡിങ്ങിൽ ലോകത്തിലെ ഏറ്റവും മികച്ച മോഡൽ’ എന്ന് വിശേഷിപ്പിച്ച ജെമിനി 3-യിലേക്ക് ജിയോ തങ്ങളുടെ ഉപയോക്താക്കൾക്ക് സൗജന്യ പ്രവേശനം നൽകുകയാണ്.
ഛിന്നഗ്രഹം ചന്ദ്രനില്‍ ഇടിക്കും, ചാന്ദ്ര ധൂളി ഭൂമിയില്‍ പതിക്കും! പ്രതിവിധി ആണവായുധം, ആ പേടിസ്വപ്നം യാഥാർഥ്യമാകുമോ?
ജെമിനി പ്രോ പ്ലാൻ വിപുലീകരിച്ചു
നേരത്തെ യുവ ഉപയോക്താക്കൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്ന ജിയോ ജെമിനി പ്രോ പ്ലാൻ (Jio Gemini Pro Plan) ഇപ്പോൾ എല്ലാ അൺലിമിറ്റഡ് 5G ഉപയോക്താക്കൾക്കും ലഭ്യമാകും.
നേരത്തെ യുവ ഉപയോക്താക്കൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നത് ഇപ്പോൾ എല്ലാ ജിയോ അൺലിമിറ്റഡ് 5G ഉപയോക്താക്കൾക്കും ലഭിക്കും.പ്ലാനിൽ ഇപ്പോൾ ഗൂഗിളിന്റെ പുതുതായി പുറത്തിറക്കിയ ജെമിനി 3 AI മോഡലിന്റെ പ്രവേശനം കൂടി ഉൾപ്പെടുത്തിയിരിക്കുന്നു.
35,100 രൂപ വിലവരുന്ന ഈ പ്ലാൻ, ഇന്ന് (നവംബർ 19) മുതൽ 18 മാസത്തേക്ക് സൗജന്യമായിരിക്കും. അർഹരായ ഉപയോക്താക്കൾക്ക് MyJio ആപ്പ് വഴി വളരെ എളുപ്പത്തിൽ ഈ പ്ലാൻ ആക്ടിവേറ്റ് ചെയ്യാം(ചിലര്‍ക്ക് നവംബർ 21ന് ക്ലെയിം ചെയ്യാം എന്നായിരിക്കും കാണിക്കുക).
മൈ ജിയോ ആപ്പിൽ അൺലിമിറ്റഡ് 5G ഉപയോക്താക്കൾക്കായി ഒരു “Claim Now” ബാനർ പ്രത്യക്ഷപ്പെടും.ഇതിൽ ഒറ്റ ക്ലിക്കിലൂടെ പ്ലാനിൽ എൻറോൾ ചെയ്യാനും ജെമിനി 3.0-യുടെ സൗജന്യ പ്രവേശനം നേടാനും സാധിക്കും.നവംബർ 19, 2025 മുതലാണ് ഓഫർ ലൈവ് ആയിരിക്കുന്നത്.
നിങ്ങളുടെ ഇഷ്ടസിനിമ ഏത് പ്ലാറ്റ്ഫോമിൽ ? എളുപ്പത്തിൽ അറിയാന്‍ ഇതാ ഒരു വഴി
ജെമിനി 3.0-യുടെ പ്രത്യേകതകൾ എന്തൊക്കെയാണ്?
മുൻ പതിപ്പുകളിൽ നിന്ന് ജെമിനി 3.0-യെ വ്യത്യസ്തമാക്കുന്നത് അതിന്റെ AI റീസണിങ്ങിലും (വിചിന്തനശേഷി), സന്ദർഭോചിതമായ മനസ്സിലാക്കലിലുമുള്ള (Contextual Understanding) വലിയ കുതിച്ചുചാട്ടമാണ്.
സങ്കീർണ്ണത മനസ്സിലാക്കുന്നു: സങ്കീർണ്ണമായ ആശയങ്ങളിലെ സൂക്ഷ്മമായ കാര്യങ്ങൾ മനസ്സിലാക്കാനും, ഒന്നിലധികം പാളികളുള്ള പ്രശ്നങ്ങളെ (Complex, Multi-layered Problems) വേർതിരിച്ചറിയാനും ജെമിനി 3.0-ക്ക് മികച്ച കഴിവുണ്ട്.
ട്രാഫിക്കില്‍ കുരുങ്ങാതെ എപ്പോൾ ഇറങ്ങണം? കൃത്യ സമയം പറയും ഗൂഗിൾ മാപ്സ്!
മികച്ച പ്രതികരണം: ഉപയോക്താവിന്റെ ഉദ്ദേശ്യവും സന്ദർഭവും നന്നായി മനസ്സിലാക്കുന്നതിനാൽ, കൃത്യമായ ഫലങ്ങൾ നൽകാൻ കുറഞ്ഞ പ്രോംപ്റ്റിങ് (ചോദ്യങ്ങൾ) മാത്രമേ ഈ മോഡലിന് ആവശ്യമുള്ളൂ.
മൾട്ടിമോഡൽ ശേഷി: ജെമിനി 3.0-ക്ക് ടെക്സ്റ്റ്, ഇമേജുകൾ, വിഡിയോ, ഓഡിയോ, കോഡ് എന്നിവയുൾപ്പെടെ വിവിധ രൂപങ്ങളിലുള്ള (Multimodalities) വിവരങ്ങൾ പരിശോധിക്കാനും സമന്വയിപ്പിക്കാനും കഴിയും.

