മേഖലയിൽ ചൈനയുമായുള്ള സംഘർഷം മൂർച്ഛിക്കുന്നതിനിടെ, ചരിത്രത്തിലാദ്യമായി അമ്പരപ്പിക്കുന്ന തുക പ്രതിരോധത്തിനായി നീക്കിവെച്ച് ജപ്പാൻ. 2026 സാമ്പത്തിക വർഷത്തേക്കായി 9 ട്രില്യൺ യെൻ (ഏകദേശം 58 ബില്യൺ ഡോളർ/ 4.9 ലക്ഷം കോടി രൂപ) വകയിരുത്തുന്ന ബജറ്റ് നിർദ്ദേശത്തിന് ജപ്പാൻ മന്ത്രിസഭ അംഗീകാരം നൽകി.
കഴിഞ്ഞ വർഷത്തേക്കാൾ 9.4 ശതമാനം അധിക തുകയാണ് ഇത്തവണ വകയിരുത്തിയിരിക്കുന്നത്. മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ 2 ശതമാനം പ്രതിരോധത്തിനായി ചെലവഴിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള ജപ്പാന്റെ നിർണ്ണായക ചുവടുവെപ്പാണിത്.
നൈജീരിയയിൽ തീമഴ പെയ്യിച്ച് ട്രംപ്; എന്താണ് ആഫ്രിക്കയിലെ അമേരിക്കൻ ‘കണ്ണാ’യ ആഫ്രിക്കോം?
പ്രധാന തീരുമാനങ്ങൾ:
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ജപ്പാൻ പിന്തുടർന്നിരുന്ന ‘സ്വയരക്ഷ’ എന്ന നയത്തിൽ നിന്ന് മാറി, തിരിച്ചടിക്കാനുള്ള ശേഷി വർദ്ധിപ്പിക്കാനാണ് തീരുമാനം.ചൈന തായ്‌വാനെതിരെ തിരിഞ്ഞാൽ ജപ്പാൻ സൈനികമായി ഇടപെടുമെന്ന് പ്രധാനമന്ത്രി സനെയ് തകൈച്ചി മുന്നറിയിപ്പ് നൽകിയിരുന്നു.
ദീർഘദൂര മിസൈലുകൾക്കായാണ് ബജറ്റിൽ വലിയൊരു വിഹിതം (970 ബില്യൺ യെൻ) മാറ്റി വെച്ചിരിക്കുന്നത്. 1000 കിലോമീറ്റർ ദൂരപരിധിയുള്ള, ജപ്പാൻ സ്വന്തമായി വികസിപ്പിച്ച ടൈപ്പ്-12 സർഫസ്-ടു-ഷിപ്പ് മിസൈലുകൾക്കായി 177 ബില്യൺ യെൻ ചെലവഴിക്കും. ഇവ കുമമോട്ടോ (Kumamoto) മേഖലയിൽ വിന്യസിക്കും.
Sanae Takaichi, MOFA, Wikimedia Commons
ജപ്പാന്റെ ഈ സൈനിക ശാക്തീകരണം ഇന്ത്യയെ സംബന്ധിച്ചിടത്തോളം പരോക്ഷമായി വലിയ ഗുണങ്ങൾ നൽകുന്ന ഒന്നാണ്. ഇന്ത്യയും ജപ്പാനും നേരിടുന്ന ഏറ്റവും വലിയ സുരക്ഷാ വെല്ലുവിളി ചൈനയാണ്. ജപ്പാൻ സൈനികമായി ശക്തമാകുന്നത് ഏഷ്യയിൽ ചൈനയുടെ ഏകപക്ഷീയമായ ആധിപത്യം കുറയ്ക്കാൻ സഹായിക്കും. ചൈനയ്ക്ക് ഒരേസമയം കിഴക്കൻ മേഖലയിലും, പടിഞ്ഞാറൻ മേഖലയിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരുന്നത് അവരുടെ സമ്മർദ്ദം വർദ്ധിപ്പിക്കും.
ലക്ഷം തൊട്ട് ആളുകളെ ഭ്രമിപ്പിച്ച സ്വർണലോഹം! കൃത്രിമമായി സൃഷ്ടിക്കാൻ ശ്രമിച്ച് ഒരു കൂട്ടം ആളുകൾ, ഫലം ഇങ്ങനെ
ഇന്ത്യ, അമേരിക്ക, ജപ്പാൻ, ഓസ്‌ട്രേലിയ എന്നിവരടങ്ങുന്ന ‘ക്വാഡ്’ സഖ്യത്തിലെ പ്രധാന കണ്ണിയാണ് ജപ്പാൻ. ജപ്പാൻ കൂടുതൽ ആക്രമണ ശേഷി കൈവരിക്കുന്നത് ക്വാഡിന്റെ മൊത്തത്തിലുള്ള ശക്തി വർദ്ധിപ്പിക്കുകയും, ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യയെ സഹായിക്കുകയും ചെയ്യും.

