ഗൂഗിൾ പേ ആക്സിസ് ബാങ്കുമായി സഹകരിച്ച് അവതരിപ്പിച്ച ‘ഫ്ലെക്സ്’ക്രെഡിറ്റ് കാർഡിനെക്കുറിച്ച് ഉപഭോക്താക്കൾ അറിഞ്ഞിരിക്കേണ്ട 10 പ്രധാന കാര്യങ്ങൾ താഴെ നൽകുന്നു. അതേ സമയം ഗൂഗിള്‍ പേയിലൂടെ അപേക്ഷ സമർപ്പിച്ചാൽ, അത് ഗൂഗിൾ പേയിൽ റദ്ദാക്കാനാകില്ല.ക്രെഡിറ്റ് കാർഡ് അപേക്ഷ റദ്ദാക്കണമെങ്കിൽ, ബാങ്കുമായിത്തന്നെ ബന്ധപ്പെടേണ്ടതുണ്ട്.
ലക്ഷം തൊട്ട് ആളുകളെ ഭ്രമിപ്പിച്ച സ്വർണലോഹം! കൃത്രിമമായി സൃഷ്ടിക്കാൻ ശ്രമിച്ച് ഒരു കൂട്ടം ആളുകൾ, ഫലം ഇങ്ങനെ
ഗൂഗിൾ പേ ‘ഫ്ലെക്സ്’: അറിയേണ്ട 10 കാര്യങ്ങൾ
പൂർണമായും ഡിജിറ്റൽ: ബാങ്കിൽ പോകുകയോ ഫിസിക്കൽ കാർഡിനായി കാത്തിരിക്കുകയോ വേണ്ട. അപേക്ഷിക്കുന്നത് മുതൽ കാർഡ് ലഭിക്കുന്നത് വരെ എല്ലാം ഗൂഗിൾ പേ ആപ്പിലൂടെ മിനിറ്റുകൾക്കുള്ളിൽ പൂർത്തിയാക്കാം.
യുകെ അളിയൻസ് പുതിയ ആനിമേറ്റഡ് ഗാനം ‘ബോൺ ഇൻ എ മേൻജർ’ പുറത്തിറക്കി
Europe News
യുപിഐ പവർഡ് ക്രെഡിറ്റ്: സാധാരണ ക്രെഡിറ്റ് കാർഡുകളിൽ നിന്ന് വ്യത്യസ്തമായി, യുപിഐ ഉപയോഗിച്ച് ക്യുആർ കോഡ് സ്കാൻ ചെയ്ത് പണമടയ്ക്കാൻ ഈ കാർഡ് സഹായിക്കുന്നു. പണം ബാങ്ക് അക്കൗണ്ടിന് പകരം ക്രെഡിറ്റ് ലൈനിൽ നിന്നാണ് ഈടാക്കുക.
ആക്സിസ് ബാങ്ക് പങ്കാളിത്തം: ആക്സിസ് ബാങ്കുമായി സഹകരിച്ചാണ് ഗൂഗിൾ ഈ കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ് പുറത്തിറക്കിയിരിക്കുന്നത്. ഭാവിയിൽ കൂടുതൽ ബാങ്കുകളുമായി ഗൂഗിൾ സഹകരിക്കാൻ സാധ്യതയുണ്ട്.
റുപേ നെറ്റ്‌വർക്ക്: എൻപിസിഐയുടെ റുപേ നെറ്റ്‌വർക്കിലാണ് ഈ കാർഡ് പ്രവർത്തിക്കുന്നത്. അതിനാൽ ഇന്ത്യയിലുടനീളമുള്ള ദശലക്ഷക്കണക്കിന് വ്യാപാരികൾക്കും ഓൺലൈൻ ആപ്പുകൾക്കും തടസ്സമില്ലാതെ പണമടയ്ക്കാം.
സ്റ്റാർറിവാർഡുകൾ: ഓരോ ഇടപാടിനും ‘സ്റ്റാർ’ റിവാർഡുകൾ ലഭിക്കും. ഒരു സ്റ്റാർ എന്നാൽ ഒരു രൂപയാണ്. ഇത് ഉപഭോക്താക്കൾക്ക് വലിയ ലാഭമാണ് നൽകുന്നത്.
തൽക്ഷണ റിഡീം സൗകര്യം: റിവാർഡുകൾക്കായി മാസാവസാനം വരെ കാത്തിരിക്കേണ്ടതില്ല. ലഭിക്കുന്ന സ്റ്റാറുകൾ അടുത്ത പേയ്‌മെന്റുകൾക്കായി ഉടൻ തന്നെ ഉപയോഗിക്കാം.
അമേരിക്കൻ ബ്ലൂബേർഡുമായി കുതിച്ച് ‘ഇന്ത്യൻ ബാഹുബലി’; എൽവിഎം 3 റോക്കറ്റിനെക്കുറിച്ച് അറിയേണ്ടതെല്ലാം
ഫ്ലെക്സിബിൾ തിരിച്ചടവ്: വലിയ തുകയുടെ പർച്ചേസുകൾ എളുപ്പത്തിലുള്ള മാസത്തവണകളായി (EMI) മാറ്റാൻ ഗൂഗിൾ പേ ആപ്പിലൂടെ തന്നെ സാധിക്കും.
ഇൻ-ആപ്പ് കൺട്രോൾ: കാർഡ് ബ്ലോക്ക് ചെയ്യുക, അൺബ്ലോക്ക് ചെയ്യുക, പിൻ മാറ്റുക, ഇടപാട് പരിധികൾ നിശ്ചയിക്കുക തുടങ്ങിയവയെല്ലാം ഗൂഗിൾ പേ ആപ്പിനുള്ളിൽ നിന്ന് തന്നെ നിയന്ത്രിക്കാം.
കടലിനടിയിൽ സോണാർ റീഡിങിൽ അസാധാരണമായ ഒരു രൂപം, അമ്പരന്നു ഗവേഷകർ; ഉള്ളിൽ അമൂല്യ നിധിശേഖരം
സീറോ ജോയിനിങ് ഫീ: പ്രാരംഭ ഓഫർ എന്ന നിലയിൽ നിലവിൽ ചാർജുകളില്ലാതെ തന്നെ ഈ ഡിജിറ്റൽ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാം.
വെയിറ്റ്‌ലിസ്റ്റ്: നിലവിൽ ഈ സേവനം എല്ലാവർക്കും ലഭ്യമായി തുടങ്ങിയിട്ടില്ല. താൽപ്പര്യമുള്ളവർക്ക് ഗൂഗിൾ പേ ആപ്പിലൂടെ വെയിറ്റ്‌ലിസ്റ്റിൽ ചേരാവുന്നതാണ്. വരും മാസങ്ങളിൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തും.

