Breaking
23 Mar 2026, Mon

ഗാലക്‌സി എസ്26 എത്തി; ‘പ്രൈവസി ഡിസ്‌പ്ലേ’, ഇനി ആരും ഒളിഞ്ഞുനോക്കില്ല! അൾട്രാ വാങ്ങാൻ എവിടെയാണ് ലാഭം?

സ്മാർട്ട്ഫോൺ ലോകം ആകാംക്ഷയോടെ കാത്തിരുന്ന സാംസങ് ഗാലക്‌സി എസ്26 സീരീസ് (Samsung Galaxy S26 Series) ഔദ്യോഗികമായി അവതരിപ്പിച്ചു. സാൻ ഫ്രാൻസിസ്കോയിൽ നടന്ന ഗാലക്‌സി അൺപാക്ക്ഡ് 2026 ചടങ്ങിലാണ് കൊറിയൻ ഭീമനായ സാംസങ് തങ്ങളുടെ മൂന്നാം തലമുറ എഐ ഫോണുകൾ പുറത്തിറക്കിയത്. ഗാലക്‌സി എസ്26, എസ്26 പ്ലസ്, എസ്26 അൾട്ര എന്നിങ്ങനെ മൂന്ന് മോഡലുകളാണ് വിപണിയിലെത്തിയിരിക്കുന്നത്. എക്കാലത്തെയും മികച്ച പെർഫോമൻസും, ഏറ്റവും സ്വാഭാവികമായ എഐ (Artificial Intelligence) അനുഭവവുമാണ് പുതിയ സീരീസ് വാഗ്ദാനം ചെയ്യുന്നതെന്ന് സാംസങ് ഇലക്ട്രോണിക്സ് സിഇഒ ടി.എം. റോഹ് വ്യക്തമാക്കി. സ്നാപ്ഡ്രാഗൺ 8 എലീറ്റ് 5 ജനറേഷൻ പ്രോസസറിന്റെ കരുത്തിലാണ് ഈ ഫോണുകൾ പ്രവർത്തിക്കുന്നത്.

ഏറ്റവും വലിയ ടെക് കോൺക്ലേവ്; ഐശ്വര്യ രാമകൃഷ്ണനും സരിത പ്രിയദർശിനിയും ടെക്സ്പെക്റ്റേഷൻസിൽ

ഡിസൈനും ‘പ്രൈവസി’ ഡിസ്‌പ്ലേയും

കൈയിൽ ഒതുങ്ങുന്ന, ഭാരം കുറഞ്ഞ രൂപകല്പനയാണ് എസ്26 സീരീസിന്റെ പ്രധാന സവിശേഷത. മുൻഗാമിയേക്കാൾ 0.3 മില്ലിമീറ്റർ കനം കുറഞ്ഞ ഗാലക്‌സി എസ്26 അൾട്രയ്ക്ക് വെറും 214 ഗ്രാം മാത്രമാണ് ഭാരം. എന്നാൽ ഇതിലെ ഏറ്റവും വലിയ ഹൈലൈറ്റ് ‘പ്രൈവസി ഡിസ്‌പ്ലേ’ (Privacy Display) ആണ്. ബസിലോ മെട്രോയിലോ യാത്ര ചെയ്യുമ്പോൾ അടുത്തുനിൽക്കുന്നവർ ഫോണിലേക്ക് ഒളിഞ്ഞുനോക്കുന്നത് ഇനി പേടിക്കേണ്ട. എസ്26 അൾട്രയിൽ അവതരിപ്പിച്ചിരിക്കുന്ന ഇൻ-ബിൽറ്റ് പ്രൈവസി ഡിസ്‌പ്ലേ, വശങ്ങളിൽ നിന്നുള്ള കാഴ്ചയെ തടയുന്നു. പ്രത്യേക സ്ക്രീൻ ഗാർഡുകൾ ഇല്ലാതെ തന്നെ, ഒരു ബട്ടൺ ക്ലിക്ക് ചെയ്ത് ഉപയോക്താക്കൾക്ക് ഈ സുരക്ഷാ സംവിധാനം ഓൺ ചെയ്യാൻ സാധിക്കും.

എഐ ഇനി കൂടുതൽ സ്മാർട്ട്

നിത്യജീവിതം കൂടുതൽ എളുപ്പമാക്കുന്ന എഐ ഫീച്ചറുകളാണ് സാംസങ് ഇത്തവണയും അവതരിപ്പിച്ചിരിക്കുന്നത്. സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യുമ്പോൾ പ്ലാനുകൾ ചോദിച്ചാൽ, കലണ്ടർ പരിശോധിച്ച് സമയം ക്രമീകരിക്കാൻ സഹായിക്കുന്ന ‘നൗ നഡ്ജ്’ (Now Nudge) ഫീച്ചർ ഇതിലൊന്നാണ്. ഫോട്ടോ എഡിറ്റിങിലും എഐ മാജിക് കൊണ്ടുവന്നിട്ടുണ്ട്. ഉദാഹരണത്തിന്, പാതി കഴിച്ച ഒരു കേക്കിന്റെ ഫോട്ടോയിൽ നിന്ന്, കേക്ക് പൂർണ്ണരൂപത്തിൽ തിരിച്ചുകൊണ്ടുവരാൻ വരെ ‘ഫോട്ടോ അസിസ്റ്റ്’ ഫീച്ചറിന് സാധിക്കും. കൂടാതെ, നമ്മൾ പറയുന്ന കാര്യങ്ങൾക്കനുസരിച്ച് (Natural Language) ഫോണിന്റെ സെറ്റിംഗ്സ് മാറ്റാൻ സഹായിക്കുന്ന ബിക്സ്ബി, ജെമിനി ഇന്റഗ്രേഷനുകളും ഫോണിലുണ്ട്. “എന്റെ കണ്ണുകൾക്ക് ക്ഷീണം തോന്നുന്നു” എന്ന് പറഞ്ഞാൽ മതി, ഫോൺ തന്നെ ‘ഐ കംഫർട്ട് ഷീൽഡ്’ ഓൺ ചെയ്യും.

കേരളത്തിന്റെ സ്റ്റാർട്ടപ് സ്വപ്നങ്ങൾക്ക് കരുത്തുപകരുന്ന സാരഥി;അനൂപ് അംബിക ടെക്സ്പെക്റ്റേഷൻസിലേക്ക്

കരുത്തുറ്റ ക്യാമറ

മൊബൈൽ ഫോട്ടോഗ്രാഫിയിൽ വിപ്ലവം സൃഷ്ടിക്കാൻ 200 മെഗാപിക്സൽ വൈഡ് ആംഗിൾ ക്യാമറയുമായാണ് എസ്26 അൾട്ര എത്തിയിരിക്കുന്നത്. 50 എംപി ടെലിഫോട്ടോ ലെൻസും 5x ഒപ്റ്റിക്കൽ സൂമും ഇതിന് കരുത്തേകുന്നു. വെളിച്ചം കുറഞ്ഞ സാഹചര്യങ്ങളിൽ പോലും മികച്ച ചിത്രങ്ങൾ പകർത്താൻ സഹായിക്കുന്ന അപ്‌ഗ്രേഡ് ചെയ്ത ‘നൈറ്റോഗ്രാഫി’ സംവിധാനവും ഇതിലുണ്ട്. മുൻ ക്യാമറയിലും എഐ സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കുന്നതിനാൽ സെൽഫികളിൽ ചർമ്മത്തിന്റെ നിറവും മുടിയിഴകളും വരെ വളരെ വ്യക്തമായി പതിയുന്നു.

സാങ്കേതികവിദ്യ ഇന്ത്യയുടെ ഡിജിറ്റൽ ഭൂപടം എങ്ങനെ മാറ്റിമറിയ്ക്കും; വിശദീകരിക്കാൻ സന്ദീപ് ദത്ത ടെക്സ്പെക്റ്റേഷൻസില്‍

വില എവിടെയാണ് കുറവ്? ഇന്ത്യയിലോ വിദേശത്തോ?

പുതിയ ഫോൺ വാങ്ങാൻ പ്ലാനുണ്ടെങ്കിൽ വിലവിവരങ്ങൾ കൂടി അറിഞ്ഞിരിക്കണം. ഇന്ത്യയിൽ ഗാലക്‌സി എസ്26 ബേസ് മോഡലിന് 87,999 രൂപയും, എസ്26 പ്ലസിന് 1.19 ലക്ഷം രൂപയും, എസ്26 അൾട്രയ്ക്ക് 1.39 ലക്ഷം രൂപയുമാണ് ഏകദേശ വില. ആഗോള വിപണിയുമായി താരതമ്യം ചെയ്യുമ്പോൾ, യുകെ, ജർമ്മനി, ഫ്രാൻസ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളേക്കാൾ കുറഞ്ഞ വിലയ്ക്ക് ഇന്ത്യയിൽ ഈ ഫോണുകൾ ലഭിക്കും. ഗാലക്‌സി എസ്26-ന്റെ ബേസ് മോഡൽ വാങ്ങാൻ ഏറ്റവും ലാഭകരമായ വിപണികളിലൊന്നാണ് ഇന്ത്യ.

എന്നാൽ, എസ്26 അൾട്ര (Ultra) മോഡൽ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് അമേരിക്കയാണ് (US) ഏറ്റവും ലാഭം. ഇന്ത്യയിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 21,000 രൂപയുടെ കുറവ് അമേരിക്കൻ വിപണിയിലുണ്ട്. അതുപോലെ, എസ്26 പ്ലസ് മോഡലിന് കാനഡയിലാണ് ഏറ്റവും കുറഞ്ഞ വില. എങ്കിലും, ഭൂരിഭാഗം സാധാരണ ഉപയോക്താക്കൾക്കും വാറന്റിയും സർവീസും പരിഗണിക്കുമ്പോൾ ഇന്ത്യയിൽ നിന്ന് വാങ്ങുന്നതാണ് ഉചിതം, പ്രത്യേകിച്ചും ബേസ് മോഡലിന് ഇന്ത്യയിൽ മികച്ച വിലയായതിനാൽ.

Follow the Topics

Samsung Galaxy S25

Technology News

Add as a preferred source on Google

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com

By admin

Leave a Reply

Your email address will not be published. Required fields are marked *