ആശയങ്ങളുടെ ലോകം തന്മാത്രകളിൽ നിന്ന് പടർന്നു പന്തലിച്ചു. കൊരട്ടിയിൽ തുടങ്ങിയ മെഡിസിനൽ സപ്ലിമന്റ്സ് കമ്പനി ഇപ്പോൾ ലോക വിപണി കീഴടക്കുകയാണ്. കുട്ടിക്കാലത്തു കണ്ട സ്വപ്നങ്ങളിലേക്ക് പടിപടിയായി നടന്നു കയറുകയാണു ശ്രീരാജ് ഗോപിയിപ്പോൾ. നാൽപതിലേറെ രാജ്യങ്ങളിലേക്ക് മെഡിസിനൽ സപ്ലിമന്റ്സ് കയറ്റുമതി ചെയ്യുന്ന വിധം തൃശൂരിലെ കൊരട്ടിയിൽ നിന്നൊരു ബയോ ടെക് കമ്പനി വളർന്നിരിക്കുന്നു. തുടങ്ങി 5 വർഷമെത്തും മുൻപ് 100 കോടിയുടെ വിറ്റു വരവുമായി ചരിത്രം കുറിച്ചു മുന്നേറുകയാണു ശ്രീരാജിന്റെ മോളിക്യൂൾസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി. സിൻഗോൺ നാച്ചുറൽസ്, അക്കോർ ഫാർമസ്യൂട്ടിക്കൽസ് എന്നീ സംരംഭങ്ങളും ശ്രീരാജിന്റേതായുണ്ട്.
കോവിഡ് വാക്സീൻ വിഘടിക്കാതെ സഹായിച്ച വിദ്യ; പൊടിരൂപത്തിൽ വികസിപ്പിച്ച് കൊരട്ടിയിലെ കമ്പനി; 5 വർഷമെത്തും മുൻപ് വിറ്റുവരവ് 100 കോടി

