Breaking
7 Mar 2026, Sat

കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ഇൻസ്പെയർ അവാർഡ് വി.കെ. ദേവികയ്ക്ക്

കല്ലുരുട്ടി(കോഴിക്കോട്) ∙ കുട്ടികളിലെ ശാസ്ത്രാഭിരുചി വളർത്തുന്നതിനും നൂതന ശാസ്ത്ര പരീക്ഷണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് ഏർപ്പെടുത്തിയ ഇൻസ്പെയർ പുരസ്കാരത്തിന് കല്ലുരുട്ടി സെൻറ് തോമസ് യുപി സ്കൂളിലെ വി.കെ.ദേവിക അർഹയായി.

കല്ലുരുട്ടി സെൻറ് തോമസ് യുപി സ്കൂൾ.

കല്ലുരുട്ടി സ്വദേശികളായ കെ.ജി,വിജയന്റെയും ലിബിലയുടെയും (ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ ട്രെയിനിങ് സെന്റർ, മലാപ്പറമ്പ്) മകളാണ്. പതിനായിരം രൂപയാണ് സമ്മാനത്തുക. പ്രഗത്ഭരായ അധ്യാപകരുടെ നേതൃത്വത്തിലുള്ള പരിശീലനമാണ് ഈ മികച്ച വിജയത്തിന് അടിസ്ഥാനമെന്ന് പ്രധാനാധ്യാപിക ലിസി വർഗീസ് പറഞ്ഞു. ദേവികയെ സ്കൂൾ മാനേജ്മെന്റും പിടിഎയും ചേർന്ന് അഭിനന്ദിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *