Breaking
31 Jan 2026, Sat

കുപ്രസിദ്ധ കുറ്റവാളി എൽ ചാപ്പോയുടെ ജന്മനാട്ടിൽ എതിർ ഗ്യാങ്ങിന്റെ ഡ്രോൺ ആക്രമണം! വീടൊഴിഞ്ഞോടി നാട്ടുകാർ

മെക്‌സിക്കോയിലെ ഏറ്റവും വലിയ ലഹരിമാഫിയയുടെ അധിപനായിരുന്ന എൽ ചാപ്പോയുടെ ജന്മനാടായ ബഡിരഗ്വാട്ടോയിൽ എതിർ ഗ്യാങ്ങിന്റെ കനത്ത ഡ്രോൺ ആക്രമണം ആഴ്ചകളായി തുടരുന്നെന്നു റിപ്പോർട്ട്. ചാപ്പോയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ബഡിരഗ്വാട്ടോയിൽ സ്ഥിതി ചെയ്യുന്ന ഫാം ലക്ഷ്യമിട്ടാണ് ആക്രമണം. ഗ്യാങ്ങുകൾക്ക് വൻ ആയുധശേഷിയുള്ള രാജ്യമാണ് മെക്സിക്കോ.

സൗരയൂഥത്തിലേക്ക് അതിവേഗം പാഞ്ഞെത്തിയ ‘അപരിചിതൻ’: 3ഐ/അറ്റ്ലസിനെക്കുറിച്ചറിയേണ്ട 10 കാര്യങ്ങൾ

ഡ്രോൺ പോലുള്ള നൂതന സൈനിക ആയുധങ്ങളും ഇവർ ധാരാളമായി കരസ്ഥമാക്കിയിട്ടുണ്ടെന്നും അതുപയോഗിച്ചാണ് ഇപ്പോൾ ആക്രമണങ്ങളെന്നും പൊലീസ് പറയുന്നു.എൽ ചാപ്പോ ഇപ്പോൾ യുഎസിൽ ജയിലിലാണ്. മെക്സിക്കൻ ലഹരി കച്ചവടശൃംഖലയിലെ കരുത്തുറ്റ തട്ടകമാണ് ചരിത്രപരമായി ബഡിരഗ്വാട്ടോ. ജയിൽച്ചാട്ടങ്ങളിലൂടെയാണു ജോക്വിൻ ഗുസ്മാൻ എന്ന എൽചാപ്പോ ലോകമെങ്ങും കുപ്രസിദ്ധി നേടിയത്. ഇയാൾ 1993ൽ അറസ്റ്റിലായിരുന്നു.

ടോൾ പിരിവ് ; 4 ചക്ര ഓട്ടോ തൊഴിലാളികൾ സമരത്തിലേക്ക്

തടവറയ്ക്കടിയിൽ കുഴിച്ച നീണ്ട തുരങ്കം

ജയിലിലടയ്ക്കപ്പെട്ടെങ്കിലും പക്ഷേ 2001ൽ തടവു ഭേദിച്ചു ചാടി. എന്നാൽ ചാരൻമാരും ഒറ്റുകാരും വഴി എൽ ചാപ്പോയുടെ ലൊക്കേഷൻ കണ്ടെത്തിയ അധികൃതർ 2014ൽ മസാൽട്ടൻ പട്ടണത്തിലുള്ള അയാളുടെ ബംഗ്ലാവിൽ നിന്നു ചാപ്പോയെ അറസ്റ്റ് ചെയ്തു.2015ൽ പതിവു പോലെ എൽ ചാപ്പോ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് വീണ്ടും തടവു ചാടി.തടവറയ്ക്കടിയിൽ കുഴിച്ച നീണ്ട തുരങ്കത്തിലൂടെയുള്ള ആ രക്ഷപ്പെടൽ മാധ്യമങ്ങളിലെ പ്രധാന വാർത്തകളിലൊന്നായിരുന്നു.

എൽ ചാപ്പോയുടെ അനുയായികൾ കുഴിച്ച ഈ തുരങ്കം ഒന്നര കിലോമീറ്റർ നീളമുള്ളതായിരുന്നു. ഇതിനുള്ളിൽ ഒരു മോട്ടർ സൈക്കിളും വച്ചിരുന്നു. മോട്ടർ സൈക്കിളിൽ സഞ്ചരിച്ചും നടന്നുമാണ് എൽ ചാപ്പോ തുരങ്കം കടന്നതെന്നാണു കരുതപ്പെടുന്നത്. തുരങ്കത്തിന്റെ തുടക്കം ജയിൽമുറിയിൽ എൽ ചാപ്പോയുടെ കുളിമുറിക്കടിയിലും അന്ത്യം ഗ്രാമപ്രദേശത്തെ ഒരു ആളില്ലാവീട്ടിലുമായിരുന്നു. ഏതായാലും ചാപ്പോ സുന്ദരമായി ജയിൽചാടി.

എങ്ങനെയും ഇയാളെ വീണ്ടും പിടിക്കണമെന്നുള്ളത് മെക്‌സിക്കൻ സർക്കാരിന്‌റെ അഭിമാനപ്രശ്‌നമായി മാറി. യുഎസിൽ നിന്നുള്ള സമ്മർദ്ദം വേറെയും.എന്നാൽ അതീവ രഹസ്യമായ ഏതോ സങ്കേതത്തിൽ ഒളിച്ച ചാപ്പോ ഒരു ക്ലൂവും അധികൃതർക്കു നൽകിയില്ല.

ജീവന്റെ തുടിപ്പുകൾ പ്രപഞ്ചത്തിൽ വ്യാപകം, അന്യഗ്രഹ ജീവന് സാധ്യതയേറുന്നു; ജെയിംസ് വെബ്ബിന്റെ വിസ്മയം

കെണിയൊരുക്കി പെഗസസ് എന്ന ചാരസോഫ്റ്റ്‌വെയർ

എൽ ചാപ്പോയ്ക്ക് ഒരു മെക്സിക്കൻ സിനിമാനടിയുമായുള്ള പരിചയം ഉപയോഗിച്ച് പെഗസസ് എന്ന ചാരസോഫ്റ്റ്‌വെയർ സ്ഥാപിച്ചാണ് പൊലീസ് എൽചാപ്പോയ്ക്കു കെണിയൊരുക്കിയത്.

ടോൾ പിരിവ് ; 4 ചക്ര ഓട്ടോ തൊഴിലാളികൾ സമരത്തിലേക്ക്

2016 ജനുവരി എട്ടിന് മെക്‌സിക്കോയിലെ ലോസ് മോച്ചിസ് പട്ടണത്തിലുള്ള തന്‌റെ സുരക്ഷിതകേന്ദ്രത്തിൽ നിന്ന് എൽ ചാപ്പോയെ മെക്‌സിക്കൻ സായുധ സേന പൊക്കി. ഇത്തവണയും ചാപ്പോ രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ പിന്തുടർന്ന് പൊലീസ് അയാളെ അറസ്റ്റ് ചെയ്യുക തന്നെ ചെയ്തു.പിടിയിലായ എൽ ചാപ്പോയെ മെക്‌സിക്കോ യുഎസിന് കൈമാറി. ഇപ്പോൾ അവിടെ ജീവപര്യന്തം ശിക്ഷ നേരിടുകയാണ് ഈ കൊടുംക്രിമിനൽ.

By admin

Leave a Reply

Your email address will not be published. Required fields are marked *