ഓച്ചിറ∙ കാലാവസ്ഥ വ്യതിയാനങ്ങളെ തിരിച്ചറിഞ്ഞ് കാർഷിക മേഖലയിൽ മാറ്റം വരുത്തണമെന്ന് കാർഷിക സർവകലാശാല ഡയറക്ടർ ഡോ.പത്മകുമാർ. ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തോട് അനുബന്ധിച്ചു നടത്തിയ കാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജൈവ വൈവിധ്യ സമ്പത്ത് കാർഷിക മേഖലയിൽ പൂർണമായി ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിൽ ശാസ്ത്ര സാങ്കേതിക വിദ്യയെ വളർത്തിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡോ.ആർ.വി.നായർ അധ്യക്ഷത വഹിച്ചു. കൃഷി മിത്ര അവാർഡ് ജേതാവ് കെ.പ്രസാദ്, ക്ഷേത്ര അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റർ എസ്.രമണൻ പിള്ള, രാജേഷ് ദാമോദരൻ എന്നിവർ പ്രസംഗിച്ചു.
പരബ്രഹ്മ ഭൂമിയിൽ ഇന്ന്
നാരായണീയപാരായണം 8.00, പുതിയവിള സഞ്ജീവിന്റെ പ്രഭാഷണം 9.00, പത്തിയൂർ ആദിപരാശക്തി കലാ സമിതിയുടെ കൈകൊട്ടിക്കളി 10.00, തഴവ കലാക്ഷേത്രയുടെ തിരുവാതിര 10.30, ഭരതനാട്യം 11.00, ചിലങ്ക നൃത്ത വിദ്യാലയത്തിന്റെ നൃത്ത നൃത്യങ്ങൾ 11.30, കലവൂർ ചന്ദ്രബാബുവിന്റെ ഭക്തിഗാന സുധ 12.00, എ.കെ.ഗോപിയുടെ ഭജന 12.30, ശ്രീഭദ്ര ദുർഗാ തിരുവാതിര സമിതിയുടെ തിരുവാതിര 1.30, ഹരിനാരായണന്റെ മൃദംഗം 2.30, മയ്യനാട് ശ്രീകുമാറിന്റെ ഗാന മഞ്ജരി 3.00, ശാസ്ത്ര സാങ്കേതിക യുവജന സമ്മേളനം ഉദ്ഘാടനം പി.വേണുഗോപാൽ 4.00, ശിവകല ഡാൻസ് സ്കൂളിന്റെ നൃത്ത സന്ധ്യ 6.30, വൈ.ഡി കുറുപ്പിന്റെ ഭക്തിഗാന മേള 7.30, ഇൻസ്ട്രുമെന്റൽ മ്യൂസിക് 8.30, വിനോദ് ചാമ്പക്കരയുടെ കഥാപ്രസംഗം 9.30, ‘തിരുത്ത്’ നാടകം 11.00, ‘ദുര്യോധനൻ’ നൃത്തനാടകം 1.00.
ഓച്ചിറ ശ്രീനാരായണ മഠത്തിൽ ഇന്ന്
ശ്രീനാരായണ ധർമ പ്രചാരണം: ഗുരുപൂജ 6.00, ശാന്തിഹവനം 6.15, സമ്മേളനം ഉദ്ഘാടനം മുൻ മന്ത്രി സി.ദിവാകരൻ 10.00, അന്നദാനം 1.00, ഗുരുപൂജ 6.00, സമൂഹ പ്രാർഥന 7.00.
വില പ്രവചിക്കൂ; സമ്മാനം നേടാം
ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തോട് അനുബന്ധിച്ച് പടനിലത്തെ മലയാള മനോരമ സ്റ്റാളിൽ പ്രദർശിപ്പിച്ചിരിക്കുന്ന മാലയുടെ വില പ്രവചിക്കൂ….ശരി ഉത്തരത്തിൽ നിന്ന് നറുക്കെടുക്കുന്ന ഒരാൾക്ക് രാജധാനി ഗോൾഡ് ആൻഡ് ഡയമണ്ട്സ് നൽകുന്ന ആകർഷകമായ സമ്മാനം ലഭിക്കും.
മനോരമ– ചേന്നല്ലൂർ ഫാഷൻ ഹോംസ് വൃശ്ചികോത്സവം പ്രശ്നോത്തരി ഇന്നത്തെ ചോദ്യം.
∙ ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ പ്രധാന ആരാധന മൂർത്തി ഏത്? ഓച്ചിറ പടനിലത്ത് ഓഡിറ്റോറിയത്തിന് കിഴക്ക് ഭാഗത്തുള്ള മലയാള മനോരമ സ്റ്റാളിൽ നിന്ന് ലഭിക്കുന്ന കൂപ്പൺ പൂരിപ്പിച്ച് സ്റ്റാളിലെ ബോക്സിൽ നിക്ഷേപിക്കുക. തിരഞ്ഞെടുക്കുന്ന വിജയിക്ക് ആകർഷകമായ സമ്മാനം.

