Breaking
30 Jan 2026, Fri

കസ്റ്റമർ കയ്യൊഴിഞ്ഞ ഫാമിലി ട്രീ ഭാഗ്യമായി; ഓർക്കുട്ടിൽ കമന്റ് ഇട്ട് കാൻവാസിങ്; പരാജയപ്പെട്ട സ്റ്റാർട്ടപ്പിന്റെ തിരിച്ചുവരവ്, ഇന്ന് 6 രാജ്യങ്ങളിൽ ഓഫിസ്!

“നോ മാറ്റർ വാട് ദ് പ്രോബ്ലം ഈസ്, വി ഹാവ് ഇൻഫിനിറ്റ് സൊലൂഷൻസ്… നിങ്ങളുടെ പ്രോബ്ലം എന്തുമാകട്ടെ, അതിന് എണ്ണമറ്റ പരിഹാരങ്ങൾ ഞങ്ങളുടെ കയ്യിലുണ്ട്” . കോഴിക്കോട് ആസ്ഥാനമായ ഇൻഫിനിറ്റ് ഓപ്പൺ സോഴ്‌സ് സൊലൂഷൻസിന്റെ (ഐഒഎസ്എസ്) മുദ്രാവാക്യമാണിത്. ഇൻഫിനിറ്റ് എന്ന വാക്കിന് അനന്തം എന്ന് അർഥം. അവസാനമില്ലാത്തത്, എണ്ണിത്തിട്ടപ്പെടുത്താനാവാത്തത്… അനന്തമെന്നു തോന്നിക്കുന്ന പ്രതിസന്ധികളെ അനന്തമായ ആത്മവിശ്വാസത്തോടെ കൈകാര്യം ചെയ്ത് അവസരമാക്കിയെടുത്താണ് ഐഒഎസ്എസ് ആഗോള ഐടി രംഗത്ത് സ്വന്തം മുദ്ര പതിപ്പിച്ചത്. കൊള്ളാവുന്നൊരു മുറി വാടകയ്‌ക്കെടുക്കാൻ കാശില്ലാതെ, 17 കൊല്ലം മുൻപ് ചാത്തമംഗലം എൻഐടിയിലെ സ്റ്റാർട്ടപ് ഇൻക്യുബേറ്ററിൽ വാടകയ്‌ക്കെടുത്ത കംപ്യൂട്ടറുകളുമായി തുടങ്ങിയ കമ്പനിക്ക് ഇന്ന് കോഴിക്കോട് ഗവ. ഐടി പാർക്കിൽ 120 ജീവനക്കാരും യുഎസ്, ജർമനി, യുഎഇ, ഇറ്റലി തുടങ്ങി 6 രാജ്യങ്ങളിൽ ഓഫിസുമുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *