Breaking
23 Mar 2026, Mon

കഷ്ടപ്പെട്ടുണ്ടാക്കിയ റീലുകൾ ഇനി ആരും ‘അടിച്ചുമാറ്റി’ വ്യൂ ഉണ്ടാക്കില്ല! റിയാക്ഷൻ വിഡിയോ ചെയ്യുന്നവർക്ക് എന്ത് സംഭവിക്കും?

ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത. നിങ്ങളുടെ ഒറിജിനൽ റീൽസുകൾ (Reels) മറ്റുള്ളവർ അനധികൃതമായി ഉപയോഗിക്കുന്നത് തടയാൻ മെറ്റ പുതിയ കണ്ടന്റ് പ്രൊട്ടക്ഷൻ ടൂൾ അവതരിപ്പിച്ചു. എങ്ങനെ ഇത് സജ്ജീകരിക്കാമെന്ന് നോക്കാം.

ഇന്റർനെറ്റിൽ ഉള്ളടക്കം സൃഷ്ടിച്ച് പോസ്റ്റ് ചെയ്യുന്നവർ നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ് ‘കോപ്പിറൈറ്റ് വയലേഷൻസ്’ . ഒരുപാട് പ്രയത്‌നിച്ച് ഉണ്ടാക്കുന്ന റീൽസുകൾ ഒരു നിമിഷം കൊണ്ട് മറ്റൊരാൾ സ്വന്തം പേരിൽ പോസ്റ്റ് ചെയ്യുമ്പോൾ യഥാർത്ഥ സ്രഷ്ടാവിന് അത് വലിയ നഷ്ടമാണ് ഉണ്ടാക്കുക.

ഛിന്നഗ്രഹം ചന്ദ്രനില്‍ ഇടിക്കും, ചാന്ദ്ര ധൂളി ഭൂമിയില്‍ പതിക്കും! പ്രതിവിധി ആണവായുധം, ആ പേടിസ്വപ്നം യാഥാർഥ്യമാകുമോ?

ഈ പ്രശ്‌നത്തിന് പരിഹാരമായാണ് ഈ ടൂൾ അവതരിപ്പിച്ചത്. നിങ്ങളുടെ ഒറിജിനൽ റീൽസുകൾ ഓട്ടമാറ്റിക്കായി സംരക്ഷിക്കുകയും, ഫെയ്സ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും അവയുടെ കോപ്പികൾക്കായി തിരയുകയും, കണ്ടെത്തിയാൽ നടപടിയെടുക്കാൻ അവസരം നൽകുകയും ചെയ്യും.

എന്താണ് ഈ സംവിധാനം?

കോപ്പിറൈറ്റ് സംരക്ഷിക്കാൻ ഉപയോഗിക്കുന്ന ‘റൈറ്റ്സ് മാനേജർ’ (Rights Manager) എന്ന സാങ്കേതികവിദ്യ തന്നെയാണ് ഇതിന് പിന്നിലും പ്രവർത്തിക്കുന്നത്. എന്നാൽ ഇത് റീൽസ് സ്രഷ്ടാക്കൾക്ക് മൊബൈലിൽ എളുപ്പത്തിൽ ഉപയോഗിക്കാനായി രൂപകൽപ്പന ചെയ്തതാണ്.

ക്ലൗഡ്‌ഫ്ലെയർ തകരാർ,വലിയ ആശയക്കുഴപ്പവും ആശങ്കയും: എക്സ്, ചാറ്റ്ജിപിടി, വാലറന്റ് ഉൾപ്പെടെയുള്ള സേവനങ്ങൾ നിശ്ചലമായി!

ടൂളിന് എങ്ങനെ റജിസ്റ്റർ ചെയ്യാം?

∙ഈ ടൂൾ നിലവിൽ ഫെയ്സ്ബുക്ക് മൊബൈൽ ആപ്ലിക്കേഷനിലെ Professional Dashboard വഴിയാണ് ലഭ്യമാകുന്നത്.

∙Professional Dashboard തുറക്കുക: നിങ്ങളുടെ Facebook പ്രൊഫൈൽ പേജിൽ പോയി Professional Dashboard എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

∙Content Protection കണ്ടെത്തുക: ഇവിടെ ‘Content Protection’ എന്നൊരു വിഭാഗം കാണും (റോൾ ഔട്ട് ആയി വരുന്നതേ ഉള്ളെന്ന് ഓർക്കുക).

Image Credit: Canva

എൻറോൾ ചെയ്യുക: ഇവിടെ നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ പാലിച്ച് എൻറോൾ ചെയ്യുക.

നിലവിൽ, മെറ്റയുടെ Content Monetization പ്രോഗ്രാമിൽ ഉൾപ്പെട്ടതും, ഉള്ളടക്കത്തിൽ ‘ഒറിജിനാലിറ്റി’മാനദണ്ഡങ്ങൾ പാലിക്കുന്നതുമായ സ്രഷ്ടാക്കൾക്കാണ് ഈ ഫീച്ചറിന് ഓട്ടോമാറ്റിക് ആയി പ്രവേശനം ലഭിക്കുന്നത്. നിങ്ങൾക്ക് എൻറോൾ ചെയ്യാനുള്ള ഓപ്ഷൻ ലഭിച്ചില്ലെങ്കിൽ, കുറച്ച് കാലം കാത്തിരിക്കേണ്ടി വന്നേക്കാം.

എൻറോൾ ചെയ്തുകഴിഞ്ഞാൽ, തുടർന്ന് പോസ്റ്റ് ചെയ്യുന്ന എല്ലാ ഒറിജിനൽ റീൽസുകൾക്കും ഇത് സംരക്ഷണം നൽകും. റീൽസ് കോപ്പിയടിച്ച് മറ്റൊരാൾ പോസ്റ്റ് ചെയ്താൽ ഉടൻ നിങ്ങൾക്ക് അറിയിപ്പ് (Notification) ലഭിക്കും.

കോപ്പി കണ്ടെത്തിയാൽ, Professional Dashboard വഴി നിങ്ങൾക്ക് മൂന്ന് പ്രധാന കാര്യങ്ങൾ ചെയ്യാം:

ട്രാക്ക് ചെയ്യുക: കോപ്പിയടിച്ച റീൽസ് പ്ലാറ്റ്‌ഫോമിൽ തുടരാൻ അനുവദിക്കുക, എന്നാൽ അതിന്റെ പ്രകടനം (Views, Likes) നിങ്ങൾക്ക് ഡാഷ്‌ബോർഡിൽ ട്രാക്ക് ചെയ്യാം. ചില ട്രാക്ക് ചെയ്ത പോസ്റ്റുകൾക്ക് ഒറിജിനൽ ലിങ്ക് (Original by Attribution) ചേർക്കാനും അവസരമുണ്ട്.

ബ്ലോക്ക് ചെയ്യുക: കോപ്പിയടിച്ച റീൽസ് ഫെയ്സ്ബുക്കിലും ഇന്‍സ്റ്റയിലും കാണാതാക്കാൻ ഈ ഓപ്ഷൻ ഉപയോഗിക്കാം. ഇത് കോപ്പിയിട്ട അക്കൗണ്ടിന് നേരെ നടപടിയെടുക്കുന്നില്ലെങ്കിലും, റീലിൻ്റെ പ്രചാരം കുറയ്ക്കും.

റിലീസ് ചെയ്യുക: നിങ്ങളുടെ ക്ലെയിം പിൻവലിച്ച്, റീൽസ് പ്ലാറ്റ്‌ഫോമിൽ തുടരാൻ അനുവദിക്കുക.

ലോകത്തെ പകുതി ഇന്റര്‍നെറ്റും ഒറ്റയടിക്ക് തകരാറിലായി; പ്രശ്നം ക്ലൗഡ്‌ഫ്ലെയറിൽ! എന്താണ് ആ നിർണായക സേവനം?

ഉടമസ്ഥാവകാശമില്ലാത്ത ഉള്ളടക്കത്തിൽ തുടർച്ചയായി ക്ലെയിം ഉന്നയിക്കുന്നത് ഈ ടൂളിലേക്കുള്ള നിങ്ങളുടെ പ്രവേശനം നഷ്ടപ്പെടുത്താൻ കാരണമായേക്കാം.റിയാക്ഷൻ വീഡിയോകൾ (Reaction Videos), പല ക്ലിപ്പുകൾ ചേർത്തുള്ള കംപൈലേഷനുകൾ (Compilations) പോലുള്ളവ സാധാരണയായി സംരക്ഷണത്തിന് യോഗ്യമാകില്ല.

Technology News

instagram stories

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com

By admin

Leave a Reply

Your email address will not be published. Required fields are marked *