പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഐക്യൂ (iQoo) തങ്ങളുടെ ഏറ്റവും പുതിയ മോഡലായ ഐക്യൂ 15R (iQoo 15R) ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. പ്രീമിയം മോഡലായ ഐക്യൂ 15-നെ അപേക്ഷിച്ച് കുറഞ്ഞ വിലയിലാണ് 15R എത്തിയിരിക്കുന്നത്. കരുത്തുറ്റ സ്നാപ്ഡ്രാഗൺ 8 ജെൻ 5 (Snapdragon 8 Gen 5) പ്രോസസറും 7,600mAh ന്റെ കൂറ്റൻ ബാറ്ററിയുമാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ.
കരുത്തൻ പ്രോസസറും ഭീമൻ ബാറ്ററിയുമായി ഐക്യൂ 15R വിപണിയിൽ; വിലയും വിൽപന തീയതിയും അറിയാം
പ്രധാന സവിശേഷതകൾ:
പ്രോസസർ: ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 5 (Qualcomm Snapdragon 8 Gen 5).
ബാറ്ററി: 7,600mAh ശേഷിയുള്ള വമ്പൻ ബാറ്ററി, ദീർഘനേരത്തെ ബാക്കപ്പ് ഉറപ്പുനൽകുന്നു.
Trending Products
ക്യാമറ: 50 മെഗാപിക്സൽ ഡ്യുവൽ റിയർ ക്യാമറ സംവിധാനം.
ലഭ്യത: ആമസോൺ (Amazon), ഐക്കൂ ഒഫീഷ്യൽ വെബ്സൈറ്റ്, റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ഫോൺ വാങ്ങാം.
ADVERTISEMENT
വില വിവരങ്ങൾ:
മൂന്ന് വേരിയന്റുകളിലായാണ് ഐക്കൂ 15R വിപണിയിലെത്തിയിരിക്കുന്നത്:
8GB RAM + 256GB സ്റ്റോറേജ്: 44,999 രൂപ
12GB RAM + 256GB സ്റ്റോറേജ്: 47,999രൂപ
12GB RAM + 512GB സ്റ്റോറേജ്: 52,999 രൂപ
ADVERTISEMENT
ഡാർക്ക് നൈറ്റ് (Dark Knight), ട്രയംഫ് സിൽവർ (Triumph Silver) എന്നീ രണ്ട് നിറങ്ങളിൽ ഫോൺ ലഭ്യമാകും.
കരുത്തൻ പ്രോസസറും ഭീമൻ ബാറ്ററിയുമായി ഐക്യൂ 15R വിപണിയിൽ; വിലയും വിൽപന തീയതിയും അറിയാം
വിൽപന എപ്പോൾ?
പ്രീ-ഓർഡർ: ആമസോണിലും ഐക്യൂ വെബ്സൈറ്റിലും റീട്ടെയിൽ സ്റ്റോറുകളിലും പ്രീ-ഓർഡർ ആരംഭിച്ചു കഴിഞ്ഞു.
ഏർലി ആക്സസ് സെയിൽ: മാർച്ച് 2-ന് രാവിലെ 10 മണി മുതൽ.
ജനറൽ സെയിൽ: മാർച്ച് 3-ന് ഉച്ചയ്ക്ക് 12 മണി മുതൽ സാധാരണ വിൽപന ആരംഭിക്കും.
ഗെയിമിങ്ങിനും മികച്ച പെർഫോമൻസിനും പ്രാധാന്യം നൽകുന്നവർക്ക് അനുയോജ്യമായ ഒരു ഓപ്ഷനായിരിക്കും പുതിയ ഐക്യൂ 15R.
ADVERTISEMENT
Follow the Topics
Technology News
Add as a preferred source on Google
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com

