ദുബായ് ∙ കരാമയിൽ കെട്ടിടത്തിലുണ്ടായ തീപിടിത്തം മിനിറ്റുകൾക്കുള്ളിൽ നിയന്ത്രണവിധേയമാക്കി സിവിൽ ഡിഫൻസ്. ഇന്നലെ(വെള്ളി) രാത്രി കരാമ പാർക്കിന് സമീപമുള്ള കെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായത്. രാത്രി 7.43-ന് വിവരം ലഭിച്ചയുടൻ കരാമ ഫയർ സ്റ്റേഷനിൽ നിന്നുള്ള സംഘം സ്ഥലത്തെത്തി അഞ്ച് മിനിറ്റിനുള്ളിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു.
ഇറാന്റെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കാൻ പദ്ധതി? ഇസ്രയേലിൽ നിന്ന് നയതന്ത്രജ്ഞരെ ഒഴിപ്പിക്കുന്നു: പോര് മുറുകുന്നു, ആശങ്ക
‘എന്റെ ബെഗ്ഗർ മുതലാളി….’: ഭിക്ഷയെടുത്തു നേടിയത് കോടികളും 3 ആഡംബര കാറും; പകൽ ക്ഷീണിച്ച മുഖവും തളർന്ന ശരീരവും, വൈകുന്നേരം ‘പൊളി ലുക്ക്’
കെട്ടിടത്തിലെ ഒരു കടയുടെ പരസ്യ ബോർഡിനാണ് തീപിടിച്ചതെന്നു പ്രാഥമിക പരിശോധനയിൽ വ്യക്തമായി. 7.55-ഓടെ തീ പൂർണമായും അണയ്ക്കുകയും തണുപ്പിക്കൽ നടപടികൾ ആരംഭിക്കുകയും ചെയ്തു. വൻ തീജ്വാലകൾ ഉയരുന്നത് കണ്ട് പരിഭ്രാന്തരായെങ്കിലും ആർക്കും പരുക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. തറാവീഹ് നമസ്കാരത്തിന് പോകുന്നവരാണ് തീ പടരുന്നത് ആദ്യം കണ്ടത്. ഈ മാസം ആദ്യം റാസ് അൽ ഖോറിലെ വെയർഹൗസിലുണ്ടായ തീപിടിത്തം അണയ്ക്കാൻ റോബട്ട് നായകളെ സിവിൽ ഡിഫൻസ് ഉപയോഗിച്ചിരുന്നു.

