Breaking
4 Feb 2026, Wed

ഓറഞ്ച് ഐഫോൺ ‘പിങ്ക്’ ആകുന്നുവെന്ന് റിപ്പോർട്ട്: ഐഫോൺ 17 പ്രോ മോഡലുകൾക്ക് നിറം മങ്ങുന്നോ?

ആപ്പിളിന്റെ ഏറ്റവും പുതിയ പ്രീമിയം മോഡലുകളായ ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ് എന്നിവയുടെ ഉടമകൾക്കിടയിൽ വലിയ ആശങ്ക ഉയർത്തിക്കൊണ്ട്, ‘കോസ്മിക് ഓറഞ്ച്’ (Cosmic Orange) നിറം മങ്ങി പിങ്ക് നിറത്തിലേക്ക് മാറുന്നതായി റിപ്പോർട്ടുകൾ. ലക്ഷങ്ങൾ വിലയുള്ള ആപ്പിൾ ഉപകരണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് ഈ നിറം മാറ്റം ചോദ്യങ്ങൾ ഉയർത്തുകയാണ്.

വിവോ ഒറിജിന്‍ഓഎസ്6 എത്തി; ഫീച്ചറുകളും ഉടൻ അപ്ഡേറ്റ് ലഭിക്കുന്ന ഡിവൈസുകളും അറിയാം

ഓറഞ്ച് മാറി പിങ്ക്

ഐഫോൺ 17 പ്രോ, പ്രോ മാക്സ് മോഡലുകളിൽ ‘കോസ്മിക് ഓറഞ്ച്’ ഫിനിഷ് തിരഞ്ഞെടുത്ത നിരവധി ഉപയോക്താക്കളാണ് ഉപകരണങ്ങളുടെ നിറം മങ്ങുന്നതായി സ്ഥിരീകരിച്ചിരിക്കുന്നതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഓറഞ്ച് നിറം ക്രമേണ മങ്ങി ഇളം പിങ്ക് അല്ലെങ്കിൽ റോസ് ഗോൾഡ് നിറത്തിലേക്ക് മാറുന്നതായാണ് പരാതി.

പ്രധാനമായും, അലുമിനിയം ഫ്രെയിമിലും ക്യാമറയുടെ ഭാഗങ്ങളിലുമാണ് നിറം മാറ്റം കൂടുതൽ പ്രകടമാകുന്നത്. ഈ ഭാഗങ്ങളിൽ ഓറഞ്ച് നിറം ഒരുപോലെ അല്ലാതെ മങ്ങിപ്പോകുന്നതായും ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നു. കോസ്മിക് ഓറഞ്ച് മോഡലിലാണ് ഈ പ്രശ്നം കൂടുതലായി കാണപ്പെടുന്നതെങ്കിലും, ചില ‘ഡീപ് ബ്ലൂ’ (Deep Blue) യൂണിറ്റുകളിലും നിറം മങ്ങൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ആദ്യ റിപ്പോർട്ട് ജപ്പാനിൽ നിന്ന്:

ജപ്പാനിൽ നിന്നുള്ള ഒരു ഉപയോക്താവാണ് ഈ പ്രശ്നം ആദ്യമായി റിപ്പോർട്ട് ചെയ്തത്. ഇദ്ദേഹം പങ്കുവെച്ച ചിത്രങ്ങളിൽ, മാഗ്സേഫ് (MagSafe) റിംഗിന്റെ ഭാഗത്ത് ഓറഞ്ച് നിറം നിലനിർത്തിയപ്പോൾ, അലുമിനിയം ഫ്രെയിമും പിൻഭാഗത്തെ ചില ഉപരിതലങ്ങളും ഗണ്യമായി മങ്ങിയതായി കാണിച്ചിരുന്നു.

നിർമാണ പിഴവോ?

ഈ നിറം മാറ്റത്തിന് കാരണം, സംരക്ഷണ കോട്ടിങിലെ നിർമ്മാണ പിഴവാകാം എന്നാണ് ഉപയോക്താക്കൾ സംശയിക്കുന്നത്. അലുമിനിയം സ്വാഭാവികമായി ഓക്സീകരിക്കപ്പെടുന്നത് (oxidation) തടയാൻ ആപ്പിൾ സാധാരണയായി ഒരു ‘ആനോഡൈസ്ഡ്’ (anodized) ലെയർ ഉപയോഗിക്കാറുണ്ട്. ഈ സംരക്ഷണ കോട്ടിംഗ് അപൂർണ്ണമാവുകയോ, തകരാറുണ്ടാവുകയോ ചെയ്താൽ, അന്തരീക്ഷവുമായി സമ്പർക്കം പുലർത്തുന്ന അലുമിനിയം രാസപ്രവർത്തനത്തിലൂടെ ക്രമേണ നിറം മാറാൻ സാധ്യതയുണ്ട്.

കൂടാതെ, സൂര്യപ്രകാശത്തിൽ നിന്നുള്ള അൾട്രാവയലറ്റ് (UV) രശ്മികളുടെ സാന്നിധ്യം നിറം മാറ്റത്തിന്റെ വേഗത കൂട്ടുന്നു എന്നും ചില ഉപയോക്താക്കൾ അഭിപ്രായപ്പെടുന്നു. പുറത്ത് സൂര്യപ്രകാശമേറ്റ് വച്ച ഉപകരണങ്ങളിൽ അതിവേഗം നിറം മങ്ങൽ സംഭവിച്ചതായി അവർ പറയുന്നു.

ഭൈരവും രുദ്രയും ദിവ്യാസ്ത്രവും, ‘ചാവേർ’ യുഎവികളും; അതിർത്തിപോലും കടക്കാതെ ഇന്ത്യൻ സൈന്യം പേടിസ്വപ്നമാകും!

പ്രമുഖ ടെക് വെബ്‌സൈറ്റുകളും സമൂഹ മാധ്യമങ്ങളും ഈ വിഷയം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ ആപ്പിൾ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നിറം മങ്ങൽ നേരിടുന്ന ഉപയോക്താക്കൾ, വ്യക്തമായ ചിത്രങ്ങളോടെ ആപ്പിൾ സപ്പോർട്ടുമായി ബന്ധപ്പെടണമെന്നും, ഇത് ഒരു മെറ്റീരിയൽ തകരാറാണെന്ന് സ്ഥിരീകരിച്ചാൽ വാറന്റി കാലയളവിനുള്ളിൽ സൗജന്യമായി മാറ്റിനൽകാൻ സാധ്യതയുണ്ടെന്നും ടെക് വിദഗ്ധർ നിർദ്ദേശിക്കുന്നു.

ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, നിറം മങ്ങുന്ന പ്രശ്നം ഒരു പ്രത്യേക ബാച്ച് ഫോണുകളിൽ മാത്രമാണ് കാണുന്നത്. എങ്കിലും പ്രീമിയം ഉപകരണമായ ഐഫോൺ 17 പ്രോ മോഡലുകളിലെ ഈ ‘കളർ ഫേഡിങ്’ (Color Fading) ഉപയോക്താക്കൾക്കിടയിൽ വലിയ ആശങ്കകൾ സൃഷ്ടിച്ചിരിക്കുകയാണ്. ഇത്തരം സംഭവങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ?

By admin

Leave a Reply

Your email address will not be published. Required fields are marked *