Breaking
31 Jan 2026, Sat

ഒരേസമയം സാധാരണക്കാർ, ആവശ്യമുള്ളപ്പോൾ സൈനികർ! നാഷനൽ ഗാർഡ് എന്ന വ്യത്യസ്തസേന

യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ്ഹൗസിനു സമീപം നടന്ന വെടിവയ്പിൽ രണ്ട് നാഷനൽ ഗാർഡ് സേനാംഗങ്ങൾക്കു ഗുരുതരമായി പരുക്ക് പറ്റി. ഒരുപാട് പ്രത്യേകതകളുള്ള ഒരു യുഎസ് സേനാവിഭാഗമാണു നാഷനൽ ഗാർഡ്, വളരെ വ്യത്യസ്തമായ ഒരു സേന.

അമേരിക്കൻ സൈന്യത്തിന്റെ ഒരു പ്രത്യേക വിഭാഗമാണ് നാഷനൽ ഗാർഡ്. സാധാരണയായി മറ്റ് ജോലികളുള്ള പൗരന്മാരാണ് ഇതിലെ അംഗങ്ങൾ. ഇവർ വാരാന്ത്യങ്ങളിലും പ്രത്യേക പരിശീലന കാലയളവുകളിലും സൈനികരായി പരിശീലനം നേടുന്നു. ആർമി നാഷനൽ ഗാർഡ്, എയർ നാഷനൽ ഗാർഡ് എന്നിങ്ങനെ രണ്ട് പ്രധാന വിഭാഗങ്ങൾ ഇതിനുണ്ട്. ഓരോ സംസ്ഥാനത്തിനും ടെറിട്ടറിക്കും വാഷിങ്ടൺ ഡിസിക്കും അവരുടേതായ നാഷനൽ ഗാർഡ് യൂണിറ്റുകളുണ്ട്. ഇവ സാധാരണയായി അതത് സംസ്ഥാന ഗവർണർമാരുടെ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്. എന്നാൽ, ചില പ്രത്യേക സാഹചര്യങ്ങളിൽ രാജ്യത്തിനാകെ സേവനം ചെയ്യാൻ പ്രസിഡന്റിന് ഇവരെ വിളിക്കാം.

പാർട്ടി നടപടി ചൂണ്ടിക്കാട്ടി പ്രതിരോധത്തിന് കോൺഗ്രസ്; രാഹുലിനെ ന്യായീകരിക്കുന്ന പരാമർശങ്ങൾ ഉണ്ടാവരുതെന്ന് നിർദേശം

യുഎസിൽ പലതരം സഹായങ്ങൾ നാഷനൽ ഗാർഡ് നൽകുന്നു. പ്രളയം, ചുഴലിക്കാറ്റ്, കാട്ടുതീ, കൊടുങ്കാറ്റ് തുടങ്ങിയ പ്രകൃതിദുരന്ത സമയങ്ങളിൽ ഇവരുടെ സേവനം ഉണ്ടാകാറുണ്ട്. അടിയന്തര സേവനങ്ങൾ, രക്ഷാപ്രവർത്തനം, പ്രാദേശിക ഭരണകൂടങ്ങളെ സഹായിക്കുക എന്നിവയാണ് ഗാർഡിന്റെ പ്രധാന ചുമതലകൾ. അക്രമാസക്തമായ പ്രതിഷേധങ്ങൾ, ആഭ്യന്തര കലാപങ്ങൾ തുടങ്ങിയ സാഹചര്യങ്ങളിൽ സമാധാന പാലനത്തിനും ജനങ്ങളെയും സ്വത്തുക്കളെയും സംരക്ഷിക്കാനും ഇവരെ വിന്യസിക്കും.

ദൗത്യങ്ങൾക്കായി നാഷനൽ ഗാർഡിനെ വിദേശത്തേക്കും അയക്കാറുണ്ട്. യുദ്ധങ്ങളിൽ പോരാടാനും മറ്റ് രാജ്യങ്ങളിലെ സൈനിക ദൗത്യങ്ങളെ പിന്തുണയ്ക്കാനും പ്രസിഡന്റിന് ഗാർഡിനെ വിന്യസിക്കാം. ഇറാഖ്, അഫ്ഗാനിസ്ഥാൻ തുടങ്ങിയിടങ്ങളിലേത് ഉൾപ്പെടെ യുഎസ് പങ്കെടുത്ത മിക്ക യുദ്ധങ്ങളിലും ഇവരെ നിയോഗിച്ചിട്ടുണ്ട്.

നാഷനൽ ഗാർഡ് അംഗങ്ങൾ സാധാരണ മാസത്തിൽ ഒരു വാരാന്ത്യത്തിലും വർഷത്തിൽ ഏതാനും ആഴ്ചകളിലുമാണ് പരിശീലനം തേടുന്നത്. തങ്ങളുടെ സൈനിക ചുമതലകളും സാധാരണ ജീവിതവും ഒരുമിച്ചു കൊണ്ടുപോകുന്നവരാണ് ഇവർ. ഗാർഡ് അംഗങ്ങൾ സ്വന്തം സമൂഹത്തിൽ ജീവിക്കുകയും ജോലി ചെയ്യുകയും ആവശ്യമുള്ളപ്പോൾ സേവനത്തിന് തയാറാകുകയും ചെയ്യുന്നു. എന്നാൽ പൂർണ സമയ സൈനികരും ഗാർഡിലുണ്ട്. യുഎസിന്റെ സൈനികഘടനയിൽ നാഷനൽ ഗാർഡിന് വലിയ പ്രാധാന്യമുണ്ട്.

Representative Image. Image Credit: guvendemir/istockphoto.com

നാഷനൽ ഗാർഡിന്റെ ചരിത്രം 1636ൽ ആരംഭിക്കുന്നു

അന്ന് മസാച്യുസിറ്റ്സ് ബേ കോളനി സംഘർഷങ്ങളിൽനിന്ന് കുടിയേറ്റക്കാരെ സംരക്ഷിക്കാൻ ആദ്യത്തെ മിലിഷ്യ (പൗരസേന) സംഘടിപ്പിച്ചു. സാധാരണക്കാരായ പൗരന്മാരായിരുന്നു ഇതിൽ. യുഎസ് സ്വാതന്ത്ര്യവിപ്ലവകാലത്തും ഈ പൗര-സൈനിക പാരമ്പര്യം തുടർന്നു. ബ്രിട്ടിഷ് സൈന്യത്തിനെതിരായ പോരാട്ടത്തിൽ ഇവർ മുൻനിരയിലുണ്ടായിരുന്നു. യുദ്ധാനന്തരം, പ്രാദേശിക പ്രതിരോധത്തിനും നിയമപാലനത്തിനുമായി സംസ്ഥാനങ്ങൾ ഈ മിലിഷ്യകളെ നിലനിർത്തി. 1916ലെ നാഷണൽ ഡിഫൻസ് ആക്ട് സംസ്ഥാന മിലിഷ്യകളെ ഫെഡറൽ നിയന്ത്രണത്തിലുള്ള സംഘടിത സേനയായി അംഗീകരിച്ച് ‘നാഷനൽ ഗാർഡ്’ എന്ന് നാമകരണം ചെയ്തു. സംസ്ഥാന ഗാർഡുകളും യുഎസ് ആർമിയും തമ്മിൽ മികച്ച പരിശീലനവും ഉപകരണങ്ങളും ഏകോപനവും ഈ നിയമം ഉറപ്പാക്കി.

പാർട്ടി നടപടി ചൂണ്ടിക്കാട്ടി പ്രതിരോധത്തിന് കോൺഗ്രസ്; രാഹുലിനെ ന്യായീകരിക്കുന്ന പരാമർശങ്ങൾ ഉണ്ടാവരുതെന്ന് നിർദേശം

ഒന്നാം ലോകമഹായുദ്ധകാലത്ത്, നാഷനൽ ഗാർഡിനെ ഫെഡറൽ സേനയുടെ ഭാഗമാക്കി. വിദേശത്തേക്ക് അയച്ച യുഎസ് ആർമി ഡിവിഷനുകളിൽ ഏകദേശം 40 ശതമാനവും ഈ യൂണിറ്റുകളായിരുന്നു. രണ്ടാം ലോകയുദ്ധത്തിലും ഗാർഡ് വലിയ പങ്ക് വഹിച്ചു. അനേകം യൂണിറ്റുകൾ ലോകമെമ്പാടും പോർക്കളങ്ങളിൽ വിന്യസിക്കപ്പെട്ടു. രണ്ടാം ലോകയുദ്ധത്തിനുശേഷം, നാഷനൽ ഗാർഡ് വലുപ്പത്തിലും പ്രവർത്തനങ്ങളിലും വളർന്നു. ആഭ്യന്തര പ്രതിരോധത്തിലും വിദേശ ദൗത്യങ്ങളിലും കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തു.

United States Of America (USA)

White House

Defence Sector

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com

By admin

Leave a Reply

Your email address will not be published. Required fields are marked *