Breaking
2 Feb 2026, Mon

ഐഫോൺ മേടിക്കാൻ പദ്ധതിയുണ്ടോ? ഏറ്റവും വിലക്കുറവിൽ എവിടെ ലഭിക്കും, അപ്ഡേറ്റഡ് ഡീൽസ്

പുതിയൊരു ഐഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് എവിടെ നിന്ന് വാങ്ങിയാലാണ് ഏറ്റവും കുറഞ്ഞ വിലയിൽ ലഭിക്കുക എന്ന ചോദ്യം പ്രധാനമാണ്. നിലവിലെ വിലനിലവാരം അനുസരിച്ച്, ഏറ്റവും കുറഞ്ഞ ലിസ്റ്റഡ് വില സാധാരണയായി ലഭിക്കുന്നത് ആമസോൺ, ഫ്ലിപ്കാർട്ട് പോലുള്ള ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകളിലെ ആഘോഷ വിൽപ്പന സീസണുകളിലാണ്. ഈ സമയങ്ങളിൽ ചില മോഡലുകൾ ഫ്ലാറ്റ് ഡിസ്‌കൗണ്ടോടെ ലഭ്യമാകാറുണ്ട്.

2027ൽ ബഹിരാകാശത്തൊരു ഇന്ത്യൻ, 2040ൽ അമ്പരപ്പിക്കുന്ന ചന്ദ്രയാത്ര: ഐഎസ്ആർഒയുടെ വിസ്മയ പദ്ധതികൾ

നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകൾക്കാണ് പ്രാധാന്യം നൽകുന്നതെങ്കിലും നേരിട്ട് ചെന്ന് വാങ്ങണമെങ്കിലും ആപ്പിളിന്റെ അംഗീകൃത റീസെല്ലർമാരിലൂടെയോ അല്ലെങ്കിൽ മറ്റുള്ള റീട്ടെയിൽ സ്റ്റോറുകളുമാണ് ഉചിതം. ഈ സ്റ്റോറുകൾ വിവിധ ബാങ്കുകളുടെ കാർഡുകൾക്ക് സ്ഥിരമായ തൽക്ഷണ ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യാറുണ്ട്.

പഴയ ഫോൺ എക്സ്ചേഞ്ച് ചെയ്ത് പുതിയത് വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് ഫ്ലിപ്കാർട്ടും റീസെല്ലർ സ്റ്റോറുകളും ആകർഷകമായ എക്സ്ചേഞ്ച് മൂല്യവും എക്സ്ചേഞ്ച് ബോണസും നൽകാൻ സാധ്യതയുണ്ട്. എന്നാൽ, ആപ്പിളിന്റെ ഔദ്യോഗിക ഓൺ‌ലൈൻ സ്റ്റോറിൽ പൊതുവെ ഫ്ലാറ്റ് ഡിസ്‌കൗണ്ടുകൾ ലഭിക്കാറില്ല, അവിടെ പ്രധാനമായും ബാങ്ക് ഓഫറുകൾ മാത്രമാണ് പ്രയോജനപ്പെടുത്താൻ കഴിയുക.

Trending Products

നിലവിലെ ഏറ്റവും ആകർഷകമായ ഡീലുകൾ

നിലവിൽ, ഐഫോൺ 16 മോഡലിനാണ് മികച്ച വിലക്കുറവ് ലഭ്യമായിട്ടുള്ളത്.

30ജിബി മുതൽ 2 ടിബി വരെ സ്റ്റോറേജ് വെറും 11 രൂപയ്ക്ക്! ഗൂഗിൾ വൺ ദീപാവലി ഓഫർ

2025-ലെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിന്റെ ഭാഗമായി iPhone 16 (128GB) മോഡൽ 51,999 എന്ന കുറഞ്ഞ വിലയ്ക്ക് വരെ ലഭ്യമായിരുന്നു. പ്രധാന വിൽപ്പന ഇവന്റുകൾ കഴിഞ്ഞെങ്കിലും, ആമസോണിൽ നിലവിൽ കുറഞ്ഞ വിലയിൽ ഈ മോഡൽ ലഭ്യമാണ്.

ആമസോണിൽ നിലവിൽ ലിസ്റ്റ് ചെയ്തിട്ടുള്ള വില: 66,900 രൂപ.

ആപ്പിൾ ഔദ്യോഗികമായി വിൽക്കുന്ന വില: 69,900 രൂപ.

കിഴിവുകൾ: നിലവിലെ വില 66,900 രൂപ ആണ്, എന്നാൽ പഴയ സ്മാർട്ട്‌ഫോൺ എക്സ്ചേഞ്ച് ചെയ്തും അധിക ബാങ്ക് ഓഫറുകൾ പ്രയോജനപ്പെടുത്തിയും 50,000-ൽ താഴെ ഈ ഫോൺ സ്വന്തമാക്കാൻ സാധിക്കും. ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്ക് 3,000 രൂപ വരെ അധിക കിഴിവുകളും ലഭ്യമാണ്.

iPhone 17 (256GB):

ഫ്ലിപ്കാർട്ടിൽ ലിസ്റ്റ് ചെയ്തിട്ടുള്ള വില: 82,900 രൂപ.

നിലവിൽ എസ്ബിഐ കാർഡിന് 4,000 വരെ ഓഫർ ലഭിക്കും.

ആമസോണിന്റെ ട്രേഡ്-ഇൻ പ്രോഗ്രാം വഴി ഉപഭോക്താക്കൾക്ക് അവരുടെ പഴയ സ്മാർട്ട്ഫോണുകൾ എക്സ്ചേഞ്ച് ചെയ്ത് 58,000 രൂപ വരെ നേടാനാകും. ഫോണിന്റെ മോഡൽ, നിർമ്മാണം, നിലവിലെ അവസ്ഥ എന്നിവ അനുസരിച്ചായിരിക്കും ഈ തുക ലഭിക്കുക. നിങ്ങളുടെ നിലവിലെ ഫോണിന് ഏറ്റവും ഉയർന്ന എക്സ്ചേഞ്ച് മൂല്യം ലഭിക്കുകയാണെങ്കിൽ, ഐഫോൺ 17 പ്രോ (256GB) യുടെ വില 1,34,900-ൽ നിന്ന് 76,900 ആയി കുറയും.

ഇതുകൂടാതെ, ആമസോൺ പേ ICICI ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങുന്നവർക്ക് 7,745 അധിക ഡിസ്കൗണ്ടും ലഭിക്കും.

മികച്ച ഡീലുകൾ എങ്ങനെ പ്രയോജനപ്പെടുത്താം?

എക്സ്ചേഞ്ച് , ബാങ്ക് ഓഫറുകൾ: എക്സ്ചേഞ്ച് ഓഫറുകൾ, എക്സ്ചേഞ്ച് ബോണസ്, ബാങ്ക് കാർഡ് തൽക്ഷണ കിഴിവുകൾ (Instant Discount) എന്നിവ പരമാവധി പ്രയോജനപ്പെടുത്തിയാൽ ലിസ്റ്റ് ചെയ്ത വിലയേക്കാൾ വളരെയധികം കുറച്ച് ഐഫോൺ സ്വന്തമാക്കാം.

നേരിട്ടുള്ള വാങ്ങൽ: നേരിട്ടു വാങ്ങാന്‍ ആഗ്രഹമുള്ളവർ, ബാങ്ക് ഓഫറുകളും ഇഎംഐ ഓപ്ഷനുകളും താരതമ്യം ചെയ്ത് അംഗീകൃത ഡീലർമാരിൽ നിന്ന് വാങ്ങുകയോ ചെയ്യാം.

By admin

Leave a Reply

Your email address will not be published. Required fields are marked *