പുതിയ ഐഫോൺ 17 വിപണിയിലെത്തി തരംഗം സൃഷ്ടിക്കുമ്പോഴും, ചിലർ ഇപ്പോൾ നോട്ടമിടുന്നത് ഐഫോൺ 16ലേക്കാണ്. കാരണം മറ്റൊന്നുമല്ല, അവിശ്വസനീയ വിലക്കുറവ് തന്നെ. ബ്ലാക്ക് ഫ്രൈഡേ സെയിലിന്റെ ഭാഗമായി ആമസോൺ, ഫ്ലിപ്കാർട്ട്, ക്രോമ തുടങ്ങിയ പ്രമുഖ പ്ലാറ്റ്ഫോമുകളെല്ലാം ഐഫോൺ 16-ന് വമ്പൻ ഡിസ്കൗണ്ടുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൃത്യമായ പ്ലാനിംഗുണ്ടെങ്കിൽ 40,000 രൂപയ്ക്ക് താഴെ നിങ്ങൾക്ക് ഐഫോൺ 16 സ്വന്തമാക്കാം.
എങ്ങനെയാണ് ഈ ഓഫർ സ്വന്തമാക്കേണ്ടതെന്ന് പരിശോധിക്കാം:
യൂട്യൂബിൽ കൃത്രിമമായി റീച്ച് ഉണ്ടാക്കുന്ന ഫോൺ ഫാമിങ്, എന്താണ് ഈ തട്ടിപ്പ്?
ആമസോണിലെ ഓഫർ ഇങ്ങനെ
ആമസോണിൽ ഐഫോൺ 16 ലിസ്റ്റ് ചെയ്തിരിക്കുന്നത് 66,900 രൂപയ്ക്കാണ്. ഇത് തന്നെ യഥാർത്ഥ വിലയിൽ നിന്ന് 13,000 രൂപയോളം കുറവാണ്. എന്നാൽ കൈയിലുള്ള പഴയ ഫോൺ എക്സ്ചേഞ്ച് ചെയ്യുന്നതിലൂടെയാണ് വില കുത്തനെ കുറയുന്നത്. 47,650 രൂപ വരെയാണ് എക്സ്ചേഞ്ച് ബോണസ്.
ഉദാഹരണത്തിന്, കേടുപാടുകൾ ഒന്നുമില്ലാത്ത 128GB ഐഫോൺ 15 കൈവശമുള്ള ഒരാൾക്ക് ഏകദേശം 30,250 രൂപ വരെ എക്സ്ചേഞ്ച് വാല്യൂ ലഭിക്കും. ഇതോടെ ഫോണിന്റെ വില 36,650 രൂപയായി കുറയും. ഇതിനു പുറമെ ബാങ്ക് ഓഫറുകൾ വഴി 4,000 രൂപ വരെ അധിക ലാഭവും നേടാം.
ഫ്ലിപ്കാർട്ടിലും വൻ വിലക്കിഴിവ്
ആമസോണിന് സമാനമായി ഫ്ലിപ്കാർട്ടും പഴയ ഫോണുകൾക്ക് 57,400 രൂപ വരെ എക്സ്ചേഞ്ച് വാല്യൂ നൽകുന്നുണ്ട്. 69,900 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്ന ഐഫോൺ 16 വാങ്ങുമ്പോൾ, പഴയ ഐഫോൺ 15 (നല്ല കണ്ടീഷനിലുള്ളത്) നൽകിയാൽ 27,450 രൂപ കുറഞ്ഞുകിട്ടും. ഇതോടെ വില 41,550 രൂപയാകും. ഇതിനൊപ്പം 4,000 രൂപയുടെ ക്യാഷ്ബാക്ക് ഓഫർ കൂടി ചേരുമ്പോൾ വില 40,000-ത്തിന് താഴെ എത്തും.
നെറ്റ്ഫ്ലിക്സിനെ വിഴുങ്ങി ‘അപ്സൈഡ് ഡൗൺ’? ‘സ്ട്രേഞ്ചർ തിങ്സ്’ ഫിനാലെ കാണാനാകാതെ രോഷം
ക്രോമയുടെ ഓഫർ നവംബർ 30 വരെ
നവംബർ 22-ന് ആരംഭിച്ച ക്രോമയുടെ ബ്ലാക്ക് ഫ്രൈഡേ സെയിൽ നവംബർ 30 വരെ നീണ്ടുനിൽക്കും. 66,490 രൂപയ്ക്കാണ് ക്രോമ ഐഫോൺ 16 (128GB) വിൽക്കുന്നത്. 1,500 രൂപയുടെ കൂപ്പണും 3,000 രൂപയുടെ ബാങ്ക് ക്യാഷ്ബാക്കും ലഭ്യമാണ്. കൂടാതെ 6,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും ലഭിക്കും. പഴയ ഐഫോൺ 15 നൽകി വാങ്ങുന്നവർക്ക് മൊത്തത്തിൽ 16,000 രൂപയോളം ലാഭിക്കാം. ഇതോടെ ഫലത്തിൽ 39,990 രൂപയ്ക്ക് ഐഫോൺ 16 കൈയിലെത്തും.
Technology News
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com

