Breaking
5 Feb 2026, Thu

എൻഐആർഎഫ് റാങ്കിങ്: തുടർച്ചയായി 7–ാം വർഷവും ഒന്നാമതെത്തി ഐഐടി മദ്രാസ്

ന്യൂഡൽഹി ∙ രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ റാങ്ക് ചെയ്യുന്ന നാഷനൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ് ഫ്രെയിംവർക്കിൽ (എൻഐആർഎഫ്) ഐഐടി മദ്രാസ് തുടർച്ചയായി 7–ാം വർഷവും ഒന്നാമതെത്തി. മാനേജ്മെന്റ് വിഭാഗത്തിൽ ദേശീയതലത്തിൽ ഇത്തവണയും ഐഐഎം കോഴിക്കോട് മൂന്നാമതെത്തി.

ഓവറോൾ വിഭാഗത്തിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്‌‌സി) ബെംഗളൂരു, ഐഐടി ബോംബെ എന്നിവയാണു യഥാക്രമം 2, 3 സ്ഥാനങ്ങളിൽ. രാജ്യത്തെ മികച്ച 10 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആറെണ്ണവും ഐഐടികളാണ്.

കോളജുകളിൽ ഡൽഹി ഹിന്ദു കോളജ് ഒന്നാം സ്ഥാനം നേടി. ഡൽഹി മിറാൻഡ ഹൗസ് രണ്ടാമതായി. ഹൻസ് രാജ്, കിരോരി മാൽ, സെന്റ് സ്റ്റീഫൻസ് കോളജുകൾ 3–5 സ്ഥാനങ്ങൾ നേടിയതോടെ കോളജ് വിഭാഗത്തിൽ ഡൽഹി യൂണിവേഴ്സിറ്റി സ്ഥാപനങ്ങൾക്ക് ആധിപത്യം ലഭിച്ചു.

എൻഐആർഎഫ് പട്ടികയിൽ ആദ്യ പത്തിൽ കേരള സർവകലാശാലയും കുസാറ്റും

Education News

ആദ്യ റാങ്കുകാർ

എൻജിനീയറിങ്/ ഇന്നവേഷൻ, സുസ്ഥിര വികസന (എസ്‌ഡിജി): ഐഐടി മദ്രാസ്

സർവകലാശാല/ റിസർച് സെന്റർ: ഐഐഎസ്‍സി ബെംഗളൂരു

ഓപ്പൺ യൂണിവേഴ്സിറ്റി: ഇഗ്‌നോ

സ്കിൽ യൂണിവേഴ്സിറ്റി: പുണെ സിംബയോസിസ് സ്കിൽസ് & പ്രഫഷനൽ യൂണിവേഴ്സിറ്റി

സ്റ്റേറ്റ് പബ്ലിക് യൂണിവേഴ്സിറ്റി: കൊൽക്കത്ത ജാദവ്പുർ

മാനേജ്മെന്റ്: ഐഐഎം അഹമ്മദാബാദ്

ഫാർമസി: ഡൽഹി ജാമിഅ ഹംദർദ്

മെഡിക്കൽ/ െഡന്റൽ: എയിംസ് ഡൽഹി

നിയമം: നാഷനൽ ലോ സ്കൂൾ ഓഫ് ഇന്ത്യ ബെംഗളൂരു

ആർക്കിടെക്ചർ: ഐഐടി റൂർക്കി

അഗ്രികൾചർ: ഡൽഹിയിലെ ഇന്ത്യൻ അഗ്രികൾചറൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ട്

By admin

Leave a Reply

Your email address will not be published. Required fields are marked *