Breaking
31 Jan 2026, Sat

എസ്എംവി എച്ച്എസ്എസിൽ ബഹിരാകാശ ശാസ്ത്ര പ്രദർശനം നടത്തി

പൂഞ്ഞാർ ∙ എസ്എംവി എച്ച്എസ്എസിൽ തിരുവനന്തപുരം വിക്രം സാരാഭായി സ്പേസ് സെന്ററിന്റെ നേതൃത്വത്തിൽ ബഹിരാകാശ ശാസ്ത്ര പ്രദർശനം നടത്തി. പൂഞ്ഞാർ എൻജിനീയറിങ് കോളജ് പ്രിൻസിപ്പൽ ഡോ. എം.വി.രാജേഷ് പ്രദർശനം ഉദ്ഘാടനം ചെയ്തു. പൂഞ്ഞാർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഗീതാ നോബിൾ അധ്യക്ഷയായി. വിഎസ്‌എസ്‌സി– ഐഎസ്ആർഒ ടെക്നിക്കൽ സ്റ്റാഫ് ആർ.അനീഷ്, സ്കൂൾ പ്രിൻസിപ്പൽ ആർ.ജയശ്രീ, പ്രധാധ്യാപിക എ.ആർ.അനുജ വർമ എന്നിവർ പ്രസംഗിച്ചു.

വിവിധ സ്കൂളുകളിലെയും കോളജുകളിലെയും വിദ്യാർഥികളും പൊതുജനങ്ങളും പ്രദർശന വേദി സന്ദർശിച്ചു. രാജ്യത്തിന്റെ ബഹിരാകാശ മേഖലയിലെ നേട്ടങ്ങളും വിവിധ ഉപഗ്രഹങ്ങളുടെയും റോക്കറ്റുകളുടെയും പ്രവർത്തനത്തിന്റെ വിശദീകരണവും പ്രദർശനത്തോടനുബന്ധിച്ച് നടന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *