Breaking
1 Feb 2026, Sun

‘എന്റെ തല വെട്ടി വച്ചത് ഒട്ടും ചേരാത്ത ഉടലിൽ!”; അശ്ലീല വിഡിയോ പ്രചരിപ്പിച്ചവർക്ക് പെൺകുട്ടിയുടെ മറുപടി,അമ്പരന്ന് സോഷ്യൽ മീഡിയ

സൈബർ ലോകത്ത് ഇന്നും ചിലർ ഉപയോഗിക്കുന്ന പ്രധാന ആയുധമാണ് മോർഫ് ചെയ്ത വിഡിയോകളും ചിത്രങ്ങളും. ടെലിഗ്രാം പോലുള്ള പ്ലാറ്റ്‌ഫോമുകൾ വഴി ഇത്തരം വ്യാജ പ്രചരണങ്ങൾ നടക്കുമ്പോൾ ഭയന്നുപോകുന്നവർക്കും തളർന്നിരിക്കുന്നവർക്കും മുൻപിൽ വേറിട്ടൊരു മാതൃകയാവുകയാണ് ഒരു പെൺകുട്ടി. തന്റെ പേരിൽ പ്രചരിക്കുന്ന അശ്ലീല വിഡിയോയോട് ആ പെൺകുട്ടി പ്രതികരിച്ച രീതി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പെണ്‍കുട്ടി സ്വയം ചിത്രീകരിച്ച ഒരു വിഡിയോ പ്രതികരണം, ടെക്സ്റ്റ് രൂപത്തിലാണ് പക്ഷേ, വിവിധ അക്കൗണ്ടുകളിലൂടെ പ്രചരിക്കുന്നത്.

അമേരിക്കൻ ബ്ലൂബേർഡുമായി കുതിച്ച് ‘ഇന്ത്യൻ ബാഹുബലി’; എൽവിഎം 3 റോക്കറ്റിനെക്കുറിച്ച് അറിയേണ്ടതെല്ലാം

“എന്റെ വിഡിയോ ഷെയർ ചെയ്യരുതെന്ന് പറഞ്ഞ് ഞാൻ കരയില്ല, അത് നിങ്ങളുടെ സൗകര്യം പോലെ ചെയ്തോ…” എന്ന് പറഞ്ഞുകൊണ്ടാണ് വിഡിയോ ആരംഭിക്കുന്നത്. എന്നാൽ ഇതിന് പിന്നാലെ പെണ്‍കുട്ടി ഉന്നയിച്ച ‘പരാതി’യാണ് സൈബർ ലോകത്തെ അമ്പരപ്പിച്ചത്.

“എന്റെ കുഞ്ഞ് തല വെട്ടിയെടുത്ത് വച്ചിരിക്കുന്നത് ഭാരം കൂടുതൽ ഉള്ള ഒരു ചേച്ചിയുടെ മേലെയാണ്. ഇത്രയും കഷ്ടപ്പെട്ട് ഇങ്ങനെ മെലിഞ്ഞിരിക്കുന്ന എനിക്ക് അതുകണ്ടിട്ട് സഹിക്കുന്നില്ല. എന്തിനാണ് ഇങ്ങനെ മാനസികമായിട്ട് പീഡിപ്പിക്കുന്നത്? എന്തോരം ഇന്റർനാഷണൽ മോഡൽസ് ഉണ്ട്!”

ഇങ്ങനെയൊരു ‘ഗട്സ്’ മാത്രം മതിയോ?

വ്യാജ വിഡിയോകൾ കണ്ട് അപമാനഭാരത്താൽ തളർന്നുപോകരുതെന്ന് ഓർമിപ്പിക്കുന്നു. ഈ എഐ കാലത്ത് ആരുടെയും രൂപം എങ്ങനെയും മാറ്റാമെന്നിരിക്കെ, ഇത്തരം നീചപ്രവൃത്തികൾ ചെയ്യുന്നവർക്ക് മുൻപിൽ കരയുകയല്ല, മറിച്ച് പുച്ഛത്തോടെ തള്ളിക്കളയുകയാണ് വേണ്ടതെന്ന് കമന്റുകൾ പറയുന്നു. “ഇതാണ് വേണ്ട ആറ്റിറ്റ്യൂഡ്, ഇങ്ങനെയായിരിക്കണം ഈ എഐ കാലത്തെ പെൺകുട്ടികൾ” എന്നാണ് സോഷ്യൽ മീഡിയയുടെ പ്രതികരണം.

അപമാനിക്കാൻ നോക്കുന്നവർ അറിയാൻ

ഇരയാക്കപ്പെടുന്നവർ തളരില്ലെന്ന് കാണിക്കുമ്പോൾ ഇത്തരം സൈബർ കുറ്റവാളികളുടെ ലക്ഷ്യം തന്നെയാണ് പരാജയപ്പെടുന്നത്. എന്നിരുന്നാലും, ഇത്തരം വിഡിയോകൾ പ്രചരിപ്പിക്കുന്നത് ഐടി ആക്ട് പ്രകാരം കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന കാര്യം വിസ്മരിക്കരുത്.

ലക്ഷം തൊട്ട് ആളുകളെ ഭ്രമിപ്പിച്ച സ്വർണലോഹം! കൃത്രിമമായി സൃഷ്ടിക്കാൻ ശ്രമിച്ച് ഒരു കൂട്ടം ആളുകൾ, ഫലം ഇങ്ങനെ

നിയമനടപടി അനിവാര്യം

പെൺകുട്ടിയുടെ ഈ ആത്മവിശ്വാസം മാതൃകയാണെങ്കിലും, ഇത്തരം സംഭവങ്ങളിൽ സൈബർ സെല്ലിൽ പരാതി നൽകുക എന്നത് പ്രധാനമാണ്. മോർഫിങിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനും നിയമത്തിന് മുന്നിൽ കൊണ്ടുവരാനും പരാതികൾ സഹായിക്കും. ഒപ്പം, വ്യാജ വിഡിയോകൾ ഷെയർ ചെയ്യുന്നതും ശിക്ഷാർഹമാണെന്ന് സൈബർ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *