Breaking
7 Mar 2026, Sat

‘ഇയാൾ ജിം കാരിയല്ല, നടന്റെ ക്ലോൺ’; ‘ഇലുമിനാറ്റിയെ പരിഹസിച്ചാൽ ഇതിനപ്പുറം സംഭവിക്കും’; ഞെട്ടിക്കുന്ന ഗൂഢാലോചന സിദ്ധാന്തങ്ങൾ

ഹോളിവുഡിലെ ഇതിഹാസ ഹാസ്യതാരങ്ങളിൽ ഒരാളായ ജിം കാരിയുടെ സമീപകാലത്തെ പൊതുവേദിയിലെ സാന്നിധ്യം ലോകമെമ്പാടുമുള്ള സോഷ്യൽ മീഡിയ ഉപയോക്താക്കളെ അമ്പരപ്പിച്ചിരിക്കുകയാണ്. പാരീസിൽ നടന്ന 51-ാമത് സീസർ അവാർഡ് ചടങ്ങിൽ അദ്ദേഹം പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ഇത് യഥാർഥ ജിം കാരിയാണോ അതോ അദ്ദേഹത്തിന്റെ രൂപസാദൃശ്യമുള്ള മറ്റാരെങ്കിലുമാണോ എന്ന ചർച്ചകൾ കത്തിപ്പടരുകയാണ്. വർഷങ്ങളോളം സിനിമാ ലോകത്ത് നിന്നും ലൈംലൈറ്റിൽ നിന്നും അകന്നുനിന്ന താരം, അറുപത്തിനാലാം വയസ്സിൽ അപ്രതീക്ഷിതമായി ഒരു പുത്തൻ ലുക്കിൽ എത്തിയതാണ് ഈ സംശയങ്ങൾക്ക് ആധാരം.

പാരീസിലെ ചടങ്ങിൽ റെഡ് കാർപെറ്റിലൂടെ നടന്ന ജിം കാരിയുടെ വിഡിയോകൾ ടിക് ടോക്കിലും എക്സിലും ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. സാധാരണയായി കണ്ടുവരുന്ന നരച്ച താടിയും മുടിയുമുള്ള രൂപത്തിന് പകരം നീളമുള്ള കറുത്ത മുടിയും തിളക്കമുള്ള നീലക്കണ്ണുകളുമായാണ് അദ്ദേഹം പ്രത്യക്ഷപ്പെട്ടത്. ‘‘ജിം കാരിക്ക് എപ്പോഴും ബ്രൗൺ നിറത്തിലുള്ള കണ്ണുകളായിരുന്നു, എന്നാൽ ഇപ്പോൾ അത് എങ്ങനെ നീലയായി?’’എന്ന ചോദ്യമാണ് ആരാധകർ പ്രധാനമായും ഉയർത്തുന്നത്. ഇതിനുപുറമെ, അദ്ദേഹത്തിന്റെ ശബ്ദത്തിലും പെരുമാറ്റത്തിലും വന്ന ശാന്തത പലർക്കും അസ്വാഭാവികമായി തോന്നുന്നു.

Jim Carrey asked if he if he is FAKE while signing autographs with his right hand.

Jim Carrey is left handed😩👇 pic.twitter.com/XD9M4gN6By
— Melanie King (@realmelanieking) March 2, 2026

പഴയ ജിം കാരിയുടെ ഊർജ്ജസ്വലമായ ചലനങ്ങളല്ല ഇപ്പോഴുള്ളതെന്ന് ചൂണ്ടിക്കാണിച്ച് ‘ഇതൊരു ബോഡി ഡബിൾ ആണ്’ എന്ന് പലരും ഉറപ്പിച്ചു പറയുന്നു. വിചിത്രമായ ഗൂഢാലോചന സിദ്ധാന്തങ്ങൾ വിശ്വസിക്കുന്നവർക്കിടയിൽ ജിം കാരിയെ ആരോ കൊലപ്പെടുത്തിയെന്നും പകരം ഒരു ‘ക്ലോണിനെ’ പ്രതിഷ്ഠിച്ചതാണെന്നുമുള്ള വാദങ്ങൾ ഉയരുന്നുണ്ട്.

Jim Carrey looking almost unrecognizable, suddenly the internet wasn’t talking about his legacy, but about how “he doesn’t even look like himself anymore.” Viral photos, comments like “I don’t recognize him,” “his voice is different,” “is that really him?”#JimCarrey #CésarAwards pic.twitter.com/H77uPK39p9
— The trend of the moment (@Frontendntn) March 1, 2026

മുമ്പ് എമിനെം, ഏവ്റിൽ ലവിൻ തുടങ്ങിയ താരങ്ങളുടെ കാര്യത്തിലും സമാനമായ പ്രചാരണങ്ങൾ നടന്നിരുന്നു. ഹോളിവുഡിലെ ചില നിഗൂഢ ഗ്രൂപ്പുകൾ താരങ്ങളെ നിയന്ത്രിക്കാനായി ഇത്തരം കാര്യങ്ങൾ ചെയ്യുന്നു എന്ന അവാസ്തവമായ വാർത്തകൾ വീണ്ടും ഇന്റർനെറ്റിൽ സജീവമായിരിക്കുകയാണ്. റെഡ് കാർപെറ്റിൽ വച്ച് താരം ‘ഞാനൊരു കോമിക് മുഖം ധരിച്ചിരിക്കുകയാണ്’ എന്ന് പറഞ്ഞതും മുൻപ് അദ്ദേഹം ഇലുമിനാറ്റിയെയും ഗവൺമെന്റിനെയും ഹോളിവുഡിനെയുമടക്കം വിമർശിച്ച് സംസാരിച്ച കാര്യങ്ങളും ഇത്തരം സിദ്ധാന്തങ്ങൾക്ക് ആക്കം കൂട്ടി.

Everyone says #jimcarrey has been cloned. But even if such technology existed, why do it? It would be easier to remove him than create a fake-looking clone.

Either he lost his mind,

or he killed Jim Carrey himself, since he often said Jim Carrey is just a character. #cesar2026 pic.twitter.com/Ump7qwAKyx
— Jaxon Gorilla (@vladichuk39321) March 2, 2026

ADVERTISEMENT

ഇത്തരം വാദങ്ങൾ തമാശയായി തോന്നാമെങ്കിലും, ഇതിന് പിന്നിൽ ലളിതമായ ചില വസ്തുതകൾ ഉണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 64 വയസ്സായ ഒരു വ്യക്തിയിൽ സ്വാഭാവികമായും സംഭവിക്കാവുന്ന മാറ്റങ്ങൾ മാത്രമാണ് ജിം കാരിയിലും കാണുന്നത്. മുടിക്ക് കറുത്ത നിറം നൽകിയതാകാമെന്നും മുഖത്തു കോസ്മെറ്റിക് സർജറികൾ നടത്തിയിട്ടുണ്ടാകാം എന്നുമാണ് കൂടുതൽ യുക്തിസഹമായ വിശദീകരണം.

This is not #JimCarrey

Almost 30 years ago, the first mammal (Dolly the sheep) was cloned. The elite are capable of cloning humans through somatic cell nuclear transfer.

Jim Carrey knew too much pic.twitter.com/Bf1dXS7Rvp
— Skribe (@skribe420) March 2, 2026

കണ്ണിന്റെ നിറത്തിൽ മാറ്റം തോന്നുന്നത് ക്യാമറയിലെ ഫ്ലാഷ് ലൈറ്റുകളും കോൺടാക്റ്റ് ലെൻസും കാരണമാകാം. കൂടാതെ അദ്ദേഹം പാരീസിൽ എത്തിയത് തന്റെ മകൾക്കും പങ്കാളിക്കുമൊപ്പമാണെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിവാദങ്ങൾക്കിടയിൽ, പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് അലക്സിസ് സ്റ്റോൺ ജിം കാരിയുടെ മുഖംമൂടി ധരിച്ചുള്ള ചിത്രം പങ്കുവെച്ച് താനാണ് റെഡ് കാർപെറ്റിൽ എത്തിയതെന്ന് അവകാശപ്പെട്ടത് കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കി. എന്നാൽ, ഇത് സോഷ്യൽ മീഡിയയിലെ ചർച്ചകളെ പരിഹസിക്കാനായി അദ്ദേഹം ചെയ്ത ഒരു തമാശ മാത്രമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

ADVERTISEMENT

ചുരുക്കത്തിൽ ആരാധകർ സ്നേഹിക്കുന്ന പഴയ ‘മാസ്ക്’ നായകനിൽ നിന്ന് ഇന്നത്തെ ജിം കാരി ഏറെ മാറിയിരിക്കുന്നു എന്നത് സത്യമാണ്. എന്നാൽ അത് കാലവും സാഹചര്യങ്ങളും സൃഷ്ടിച്ച മാറ്റങ്ങൾ മാത്രമാണെന്നാണ് ഭൂരിഭാഗം പേരും വിശ്വസിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *