ന്യൂഡൽഹി ∙ ഗൂഗിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ വൻകിട ടെക് കമ്പനികൾ ഇന്ത്യക്കാരായ ജീവനക്കാരെ നിയമിക്കുന്നതു നിർത്തണമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വാക്കുകൾ രാജ്യത്തെ ഐടി തൊഴിൽ രംഗത്തെ ബാധിക്കുമെന്ന് ആശങ്ക.
ബഹ്റൈനിൽ പ്രവാസി യുവാവ് കടലിൽ ചാടി ജീവനൊടുക്കി
‘നീ നൽകുന്ന എല്ലാ വേദനയും ഞാൻ ഏറ്റുവാങ്ങുന്നു; എന്റെ ഹൃദയം തകർന്നുപോകട്ടെയെന്ന് ഞാൻ ആഗ്രഹിക്കുന്നു’; കണ്ണീർക്കടലായി പ്രവാസലോകം, 7 രാജ്യാന്തര വാർത്തകൾ
അമേരിക്കൻ കമ്പനികൾ ചൈനയിൽ ഫാക്ടറികൾ നിർമിക്കുന്നതിനും ഇന്ത്യക്കാരായ ടെക് വിദഗ്ധർക്കു ജോലി നൽകുന്നതിനും പകരം ഇനി മുതൽ സ്വന്തം രാജ്യത്തുള്ളവർക്ക് തൊഴിലവസരങ്ങൾ നൽകണമെന്നു ബുധനാഴ്ച വാഷിങ്ടണിൽ നടന്ന എഐ ഉച്ചകോടിയിലാണ് ട്രംപ് പറഞ്ഞത്.
‘യുഎസ് ടെക് കമ്പനികൾ പൂർണമായും അമേരിക്കക്കൊപ്പം നിൽക്കണം. അമേരിക്കയ്ക്ക് പ്രഥമ പരിഗണന നൽകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു’– ട്രംപ് പറഞ്ഞു. ട്രംപിന്റെ വാക്കുകൾ കമ്പനികൾ നടപ്പാക്കിയാൽ പ്രത്യാഘാതം ഏറ്റവുമധികം നേരിടേണ്ടി വരിക ഇന്ത്യക്കാരാകുമെന്ന ആശങ്ക ഉയർന്നു കഴിഞ്ഞു.

