ഐഫോണ്‍ നിര്‍മാതാവ് ആപ്പിള്‍ തങ്ങളുടെ ആപ് സ്റ്റോര്‍ അവാര്‍ഡ് 2025 വിജയികളെ പ്രഖ്യാപിച്ചു. ഓരോ വര്‍ഷവും പ്രയോജനപ്രദവം, നൂതന ടെക്‌നോളജി ഉള്‍ക്കൊള്ളിച്ചതും, അര്‍ത്ഥവത്തായ മികവുകള്‍ ഉള്‍ക്കൊള്ളിച്ചവയുമായ ആപ്പുകള്‍ക്കാണ് ഈ അവര്‍ഡുകള്‍ നല്‍കുന്നത്. തലേവര്‍ഷം പ്രവര്‍ത്തിച്ചിരുന്ന ആപ്പുകളെ അപേക്ഷിച്ച് എന്തെങ്കിലും പുതുമകള്‍ ഉള്‍ക്കൊള്ളിച്ച ആപ് ഡവലപ്പര്‍മാര്‍ക്കാണ് ഈ അവര്‍ഡുകള്‍ നല്‍കുന്നത്. മികച്ച ഗെയിമുകള്‍ക്കും ബഹുമതി നല്‍കുന്നു.
ഇന്റർനെറ്റിൽ നിന്ന് ഒരു ചിത്രമോ വിവരമോ എന്നെന്നേക്കുമായി നീക്കം ചെയ്യാൻ വഴിയുണ്ടോ, പണം മുടക്കാതെ ചെയ്യാനാകുമോ?; വിശദമായി അറിയാം
ഈ വര്‍ഷം 45 ഫൈനലിസ്റ്റുകളാണ് ഉണ്ടായിരുന്നത്. അവയില്‍ നിന്ന് 17 വിജയികളെയാണ് ആപ്പിള്‍ സ്റ്റോര്‍ എഡിറ്റേഴ്‌സ് തിരഞ്ഞെടുത്തത്. നൂതനത്വം, യൂസര്‍മാര്‍ക്ക് നല്‍കുന്ന പുത്തന്‍ അനുഭവം, രൂപകല്‍പ്പന, സര്‍ഗ്ഗാത്മകത, മൗലികത്വം തുടങ്ങിയവ പരിഗണിച്ചു. ലോകമെമ്പാടുമുള്ള ഉപയോക്താക്കള്‍ക്ക് എന്തെങ്കിലും അര്‍ത്ഥവത്തായ മാറ്റം സമ്മാനിച്ച ആപ്പുകള്‍ക്കാണ് തങ്ങള്‍ ബഹുമതി നല്‍കുന്നതെന്ന് ആപ്പിള്‍ അറിയിച്ചു. ഈ അവര്‍ഡ് നല്‍കുന്നത് വഴി മികച്ച ആപ് ഡവലപ്പര്‍മാരുടെ വിരുതുകള്‍ തങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട് എന്ന് അറിയിക്കുകയാണ് ആപ്പിള്‍. ഇതാ ആപ്പ് ലിസ്റ്റ്:
ഐഫോണ്‍ ആപ്പ് ഓഫ് ദ ഇയര്‍: Tiimo
ടീമോ കമ്പനി പുറത്തിറക്കിയ വിഷ്വല്‍ പ്ലാനിങ് ആപ് ആണിത്. എഐ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ലക്ഷ്യങ്ങള്‍ നേടാനാഗ്രഹിക്കുന്ന ഉപയോക്താക്കള്‍ക്ക് ഏറെ ഗുണകരം. ഡിവലപ്പര്‍മാര്‍ ചിന്തിച്ച് തന്നെ ചേര്‍ത്ത ഫീച്ചറുകള്‍ ഉപകാരപ്പെടുന്നു. മനസിലാക്കിയെടുക്കാനും എളുപ്പം.
ഐപാഡ് ആപ്പ് ഓഫ് ദ ഇയര്‍: Detail
ഡീറ്റെയില്‍ ടെക്‌നോളജീസ് ബി.വി. കമ്പനിയുടെ ആപ്പ്. വിഡിയോ പ്രൊഡക്ഷന്‍ ആപ്പ്. എഐ എഡിറ്റിങ് ടൂള്‍സ് ഉള്‍പ്പെടുത്തിയിരിക്കുന്നു. പ്രൊഫഷണല്‍ വിഡിയൊ എഡിറ്റിങ് അനുഭവ സമ്പത്തുള്ളവര്‍ക്കും അല്ലാത്തവര്‍ക്കും പ്രയോജനപ്രദം.
മാക്ക് ആപ്പ് ഓഫ് ദ ഇയര്‍: Essayits
എസെയിസ്റ്റ് സോഫ്റ്റ്‌വെയര്‍ ഇങ്ക് പുറത്തിറക്കിയ ആപ്പ്. അക്കാദമിക്ക് റൈറ്റിങ് ആപ്പ്. ഗവേഷണ പ്രബന്ധങ്ങളും മറ്റും രചിക്കുന്നവര്‍ക്ക് ഗുണപ്രദം. ഫോര്‍മാറ്റിങ് ഒക്കെ ഓട്ടോമാറ്റിക്കായി ചെയ്യാം. എഐ-ശാക്തീകരിച്ച ആപ്പ്.
ആപ്പിള്‍ വിഷന്‍ പ്രോ ആപ്പ് ഓഫ് ദ ഇയര്‍: Explore POV
ജെയിംസ് ഹസ്‌ലര്‍ പുറത്തിറക്കിയ ആപ്പ്. ലോകത്തെ വിവിധ സ്ഥലങ്ങളെക്കുറിച്ചുള്ള നിമഗ്നമായ അനുഭവം നല്‍കുന്ന ആപ്പ്.
ആപ്പിള്‍ വാച്ച് ആപ്പ് ഓഫ് ദ ഇയര്‍: Strava
സ്ട്രാവ, ഇങ്ക് പുറത്തിറക്കിയ ആപ്പ്. ഫിറ്റ്‌നസ് ട്രാക്കിങ് ആപ്പാണിത്. അത്‌ലറ്റുകള്‍ക്ക് അടക്കം പ്രയോജനപ്രദം. തത്സമയ ട്രാക്കിങ്.
ആപ്പിള്‍ ടിവി ആപ്പ് ഓഫ് ദ ഇയര്‍: HBO Max
വാര്‍ണര്‍മീഡിയ ഗ്ലോബല്‍ ഡിജിറ്റല്‍ സര്‍വിസസ്, എല്‍എല്‍സി പുറത്തിറക്കിയ ആപ്പ്. സ്ട്രീമിങ് പ്ലാറ്റ്‌ഫോം വിഭാഗത്തില്‍ പെടുന്നു. വൈവിധ്യമാര്‍ന്ന കണ്ടെന്റ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
ആപ്പിള്‍ ആപ്പ് സ്റ്റോര്‍ അവാര്‍ഡ് 2025 ജേതാക്കള്‍ ഇതാ! എന്താണ് ഒന്നാം സ്ഥാനത്ത് എത്തിയ ആപ്പിന്റെ പ്രത്യേകതകൾ
ഐഫോണ്‍ ഗെയിം ഓഫ് ദ ഇയര്‍: Pokémon TCG Pocket
പോക്കെമോന്‍ കമ്പനിയുടെ ആപ്പ്. കാര്‍ഡ് ആര്‍ട്ട്‌വര്‍ക്ക്, കണ്ടിരിക്കാന്‍ തോന്നുന്ന യുദ്ധങ്ങള്‍ തുടങ്ങിയവ എടുത്തു പറയത്തക്ക മികവ്.
ഐപാഡ് ഗെയിം ഓഫ് ദ ഇയര്‍: DREDGE
ബ്ലാക്ക് സോള്‍ട്ട് ഗെയിംസ് പുറത്തിറക്കിയിരിക്കുന്നു. ഫിഷിങ് ഗെയിം. നിമഗ്നമായ അനുഭവം.
Image Credit: canva AI
മാക്ക് ഗെയിം ഓഫ് ദ ഇയര്‍: Cyberpunk 2077: Ultimate Edition
പുറത്തിറക്കിയിരിക്കുന്നത് സിഡി പ്രൊജെക്ട് എസ്.എ. സയന്‍സ് ഫിക്ഷന്‍ അഡ്വഞ്ചര്‍ ഗെയിം.
ആപ്പിള്‍ വിഷന്‍ പ്രോ ഗെയിം ഓഫ് ദ ഇയര്‍: Porta Nubi
മൈക്കള്‍ ടെംപര്‍ പുറത്തിറക്കിയ പസിള്‍ ഗെയിം.
ആപ്പിള്‍ ആര്‍ക്കെയിഡ് ഗെയിം ഓഫ് ദ ഇയര്‍:WHAT THE CLASH?
ട്രൈബാന്‍ഡ് അപ്‌സ് പുറത്തിറക്കിയ ആപ്പ്. രസകരമായ കളിയാണ് എന്ന് വിലയിരുത്തല്‍.
കള്‍ച്ചറല്‍ ഇംപാക്ട് വിഭാഗത്തിലെ ജേതാക്കള്‍
സാംസ്‌കാരികമായി സ്വാധീനം ചെലുത്തിയ ആപ്പുകളുടെ പട്ടികയില്‍ ആറ് ആപ്പുകള്‍ ഇടം നേടി.
ക്ലെമന്‍സ് സ്ട്രാസറുടെ: Art of Fauna ഗെയിം
പ്ലേഡിഗിയോസിസിന്റെ: Chants of Sennaar ഗെയിം
ഇനി ഗൂഗിൾ മാപ്പിനോടും ‘ചുമ്മാ സംസാരിക്കാം’, കൂട്ടുകാരെപ്പോലെ കൃത്യസ്ഥലത്തെത്തിക്കും; മാറ്റങ്ങള്‍ അറിയാം
പാനിക്കിന്റെ: Despelote
ബി മൈ ഐസിന്റെ: Be My Eyes
ഹാങ്ക് ഗ്രീനിന്റെ: Focus Friend
ദി സ്‌റ്റോറിഗ്രാഫിന്റെ: StoryGraph
എന്നിവയാണ് ഈ വര്‍ഷം ബഹുമതികള്‍ നേടിയത്.

