അബുദാബി∙ പുതുവർഷത്തെ വരവേൽക്കാൻ ലോകം ഒരുങ്ങുമ്പോൾ യുഎഇയിലെ അൽ വത്ബയിലെ ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ ഗ്രൗണ്ട് ഒരു വൻകിട ഓപ്പറേഷൻ കൺട്രോൾ റൂമായി മാറിക്കഴിഞ്ഞു. തുടർച്ചയായി 62 മിനിറ്റ് നീണ്ടുനിൽക്കുന്ന വെടിക്കെട്ടിലൂടെ ലോക റെക്കോർഡുകൾ തകർക്കാനൊരുങ്ങുന്ന ഈ വിസ്മയത്തിന് പിന്നിൽ മാസങ്ങൾ നീണ്ട തയാറെടുപ്പുകളാണുള്ളത്. വെറുമൊരു ആകാശക്കാഴ്ച എന്നതിലുപരി അത്യാധുനിക സാങ്കേതികവിദ്യയും പൈതൃകവും കൃത്യതയും കോർത്തിണക്കിയ ഒരു മഹാമേളയ്ക്കാണ് അബുദാബി സാക്ഷ്യം വഹിക്കാൻ പോകുന്നത്.
‘വീസ അനുവദിക്കാൻ ബ്യൂട്ടി സലൂൺ ഉടമയോ?’; നിർണായക നീക്കവുമായി ട്രംപ്, രൂക്ഷവിമർശനത്തിന് മറുപടിയുമായി സർക്കാർ
തെരുവിൽ അലഞ്ഞ നടനെ ചേർത്ത് പിടിച്ച് സഹതാരങ്ങളും ആരാധകരും; സാമ്പത്തിക സഹായം വേണ്ടെന്ന് താരത്തിന്റെ അമ്മ
∙മാസങ്ങൾ നീണ്ട വിയർപ്പൊഴുക്കൽ
ഈ മാസം 31ന് ആകാശത്ത് വർണ്ണവിസ്മയം തീർക്കാൻ മാസങ്ങൾക്ക് മുൻപേ തയാറെടുപ്പുകൾ തുടങ്ങിയതായി സംഘാടക സമിതി അംഗം മുഹമ്മദ് അൽ മർസൂഖി പറഞ്ഞു. വെടിക്കെട്ട് സംഘം, ഡ്രോൺ ഓപ്പറേറ്റർമാർ, സുരക്ഷാ ഉദ്യോഗസ്ഥർ, ലോജിസ്റ്റിക്സ് വിഭാഗം എന്നിവർ ഒരേ മനസ്സോടെ പ്രവർത്തിച്ചാണ് ഈ പരിപാടി ഒരുക്കുന്നത്. കാണികൾക്ക് സുരക്ഷിതമായി ഈ കാഴ്ച ആസ്വദിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളും തിരക്ക് നിയന്ത്രിക്കാനുള്ള സംവിധാനങ്ങളും ഗ്രൗണ്ടിൽ പൂർത്തിയായി.
∙പൈതൃകം വിരിയുന്ന ആകാശം
ഓരോ നിമിഷവും കൃത്യമായി പ്ലാൻ ചെയ്തതാണ് ഈ ഷോ. യുഎഇ ദേശീയ പതാകയുടെ നിറങ്ങൾ ആകാശത്ത് വിരിയുമ്പോൾ, പശ്ചാത്തലത്തിൽ പരമ്പരാഗത എമിറാത്തി സംഗീതം അലയടിക്കും. വെടിക്കെട്ടിനൊപ്പം 6,500 ഡ്രോണുകൾ ചേർന്ന് ആകാശത്ത് ത്രിമാന ചിത്രങ്ങൾ തീർക്കും. മരുഭൂമിയുടെ മനോഹാരിതയും മുത്തുച്ചിപ്പി പെറുക്കുന്നവന്റെ ചരിത്രവും ഏഴ് എമിറേറ്റുകളുടെ ഐക്യവുമെല്ലാം ഡ്രോണുകൾ കഥയായി ആകാശത്ത് വരച്ചിടും.
ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ ∙ Image Credit: WAM
ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ ∙ Image Credit: WAM
ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ ∙ Image Credit: WAM
ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ ∙ Image Credit: WAM
ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ ∙ Image Credit: WAM
സാങ്കേതിക മികവിന്റെ കരുത്ത് ആയിരക്കണക്കിന് ഷെല്ലുകൾ, വിപുലമായ വയറിങ് ശൃംഖലകൾ, വിവിധ ലോഞ്ച് പ്ലാറ്റ്‌ഫോമുകൾ എന്നിവ കേന്ദ്ര നിയന്ത്രണ മുറിയിൽ നിന്നാണ് നിയന്ത്രിക്കുന്നത്. എന്തെങ്കിലും സാങ്കേതിക തടസ്സമുണ്ടായാൽ നേരിടാൻ ബാക്കപ്പ് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. സന്ദർശകർ മടങ്ങിയ ശേഷം രാത്രികാലങ്ങളിൽ ആഴ്ചകളോളം നീണ്ട പരിശീലനമാണ് ഈ കൃത്യതയ്ക്ക് പിന്നിൽ. കാലാവസ്ഥാ വ്യതിയാനങ്ങളും കാറ്റിന്റെ ഗതിയും ഓരോ നിമിഷവും നിരീക്ഷിച്ചുകൊണ്ടിരിക്കും. പുതുവർഷപ്പിറവിക്ക് ഒരു മണിക്കൂർ മുൻപ് അൽ വത്ബയിലെ ലോഞ്ച് സോണുകൾ പൂർണ സുരക്ഷാ വലയത്തിലാകും. അവസാനഘട്ട പരിശോധനകൾക്ക് ശേഷം ആകാശത്ത് വർണങ്ങൾ പെയ്തിറങ്ങുമ്പോൾ അത് ഒരു നാടിന്റെ പ്രതീക്ഷയുടെയും ആഘോഷത്തിന്റെയും പ്രതീകമായി മാറും.

