തിരുവനന്തപുരത്തെ ശംഖുമുഖം തീരം ഇന്ന് സാക്ഷ്യം വഹിക്കാൻ പോകുന്നത് ഇന്ത്യൻ നാവികസേനയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ശക്തിപ്രകടനങ്ങളിലൊന്നിനാണ്. കടലിൽ വിക്രാന്ത് എന്ന ഭീമൻ ശക്തിദുർഗമാണ് കോട്ട തീർക്കുന്നതെങ്കിൽ,കൂടെ 19 യുദ്ധക്കപ്പലുകളും! ആകാശത്ത് ചിറകുവിരിക്കാൻ പോകുന്നത് ശത്രുക്കളുടെ പേടിസ്വപ്നമായ 32 യുദ്ധവിമാനങ്ങളാണ്.
തിരമാലകൾ ഇന്ന് ശാന്തമാകില്ല, മറിച്ച് അഭിമാനം കൊണ്ട് ഇരമ്പിയാർക്കും. ഇന്ത്യൻ നാവികസേനയുടെ കരുത്ത് നേരിട്ടുകാണാനുള്ള അപൂർവ്വ അവസരമാണ് തിരുവനന്തപുരത്തിന് കൈവന്നിരിക്കുന്നത്. രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയാകുന്ന ചടങ്ങിൽ, അനന്തപുരിയുടെ തീരം അക്ഷരാർത്ഥത്തിൽ ഒരു യുദ്ധക്കളമായി മാറും.
കറാച്ചി കത്തിയെരിഞ്ഞ ആ രാത്രി; പാക്കിസ്ഥാനെ വിറപ്പിച്ച ‘ഓപ്പറേഷൻ ട്രൈഡന്റിന്റെ’ കഥ; നാവികസേനയുടെ യശസുയർത്തിയ പോരാട്ടം!
ഇന്ന് തിരുവനന്തപുരത്തെത്തുന്നവർക്ക് കാണാൻ പോകുന്നത് സിനിമയെ വെല്ലുന്ന ആക്ഷൻ രംഗങ്ങളാണ്. എന്തൊക്കെയാണ് ആ ‘ഹൈലൈറ്റ്’ കാഴ്ചകൾ?
കടലിലെ രാജാവ്: ഐഎൻഎസ് വിക്രാന്ത് എല്ലാവരുടെയും കണ്ണ് ആദ്യം ഉടക്കുക ആ ഭീമനിലായിരിക്കും. ഇന്ത്യ സ്വന്തമായി നിർമ്മിച്ച ആദ്യ വിമാനവാഹിനിക്കപ്പൽ, നമ്മുടെ അഭിമാനമായ ഐഎൻഎസ് വിക്രാന്ത്. കടലിലൂടെ ഒഴുകി നടക്കുന്ന ഒരു വിമാനത്താവളം തന്നെയാണ് ഇത്.
AFP PHOTO/Manjunath KIRAN (Photo by Manjunath Kiran / AFP)
തുടക്കം 21 ഗൺ സല്യൂട്ടോടെ രാഷ്ട്രപതി വേദിയിലെത്തി ദേശീയഗാനം മുഴങ്ങുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും. തൊട്ടുപിന്നാലെ ഐഎൻഎസ് കൊൽക്കത്ത എന്ന യുദ്ധക്കപ്പലിൽ നിന്നും 21 തവണ ആചാരവെടി മുഴങ്ങും (21 Gun Salute). അതോടെ അന്തരീക്ഷം മാറിമറിയും.
പി8ഐ (P8I Poseidon) കൂട്ടത്തിൽ ഏറ്റവും പ്രധാനി. ഇന്ത്യൻ നാവികസേനയുടെ ‘ലോങ്ങ് റേഞ്ച് ആന്റി സബ്മറൈൻ’ വിമാനമാണിത്. ലളിതമായി പറഞ്ഞാൽ, കിലോമീറ്ററുകൾക്ക് മുകളിൽ പറന്നുകൊണ്ട് കടലിന്റെ അടിത്തട്ടിൽ ഒളിച്ചിരിക്കുന്ന ശത്രു അന്തർവാഹിനികളെ കണ്ടെത്തി തകർക്കാൻ ശേഷിയുള്ള ‘ആകാശക്കണ്ണുകൾ’. ഇന്ത്യൻ മഹാസമുദ്രത്തിലെ ചലനങ്ങൾ മുഴുവൻ ഒപ്പിയെടുക്കുന്ന ഈ ഭീമൻ വിമാനത്തിന്റെ പറക്കൽ അപൂർവ്വ കാഴ്ചയായിരിക്കും.
P8I squadron/ PIB File Pic
വിക്രാന്തിന്റെ പോരാളികൾ: മിഗ്-29കെ (MiG-29K) ഐഎൻഎസ് വിക്രാന്ത് എന്ന വിമാനവാഹിനിക്കപ്പലിന്റെ പ്രധാന കരുത്ത് ഈ യുദ്ധവിമാനങ്ങളാണ്. ശബ്ദവേഗത്തിൽ പാഞ്ഞ്, ശത്രുവിന് ചിന്തിക്കാൻ പോലും സമയം കൊടുക്കാതെ ആക്രമിക്കാൻ കെൽപ്പുള്ളവ. ഇവയുടെ ഇരമ്പൽ തിരുവനന്തപുരത്തെ ആകാശത്തെ പ്രകമ്പനം കൊള്ളിക്കും.
Image Credit: Indiannavy.nic.in
ആകാശത്തെ അഭ്യാസികൾ: ഹോക്ക് (Hawk) വേഗതയും കൃത്യതയും ഒത്തിണങ്ങിയ ജെറ്റ് ട്രെയിനർ വിമാനങ്ങളാണിവ. കൃത്യമായ ഫോർമേഷനിൽ, ഒരേ താളത്തിൽ ഇവ ആകാശത്ത് വരച്ചുചേർക്കുന്ന വിസ്മയങ്ങൾ കാണികളുടെ ശ്വാസമടക്കിപ്പിടിപ്പിക്കും.
ജോലിക്കിടയിൽ കുഴഞ്ഞുവീണു; മലയാളി ക്രൊയേഷ്യയിൽ മരിച്ചു
Europe News
32 വിമാനങ്ങൾ, 19 കപ്പലുകൾ! വെറുമൊരു പ്രദർശനമല്ല ഇത്. എംഎച്ച് 60 റോമിയോ ഹെലികോപ്റ്ററുകൾ, ചേതക്, ഡോർണിയർ, സീ കിംഗ് തുടങ്ങി 32 വിമാനങ്ങളാണ് ഒന്നിനുപിറകെ ഒന്നായി എത്തുന്നത്. താഴെ കടലിൽ 19 യുദ്ധക്കപ്പലുകളും ഒരു അന്തർവാഹിനിയും 4 അതിവേഗ ഇന്റർസെപ്റ്റർ ബോട്ടുകളും (FIC) അണിനിരക്കുമ്പോൾ ശംഖുമുഖം തീരക്കടൽ ശരിക്കും ഒരു യുദ്ധക്കളമായി മാറും.
ഇന്ത്യൻ നാവികസേനയുടെ ഈ കരുത്ത് നേരിൽ കാണാൻ ലഭിക്കുന്ന അവസരം പാഴാക്കരുത്. ക്യാമറക്കണ്ണുകൾ തുറന്നുവെച്ചോളൂ, ഈ കാഴ്ചകൾ ഇനി കിട്ടില്ല!

