Breaking
12 Feb 2026, Thu

സെമി കണ്ടക്ടര്‍ വിപ്ലവം, കർഷകർക്ക് എഐ ടൂള്‍, ഗെയിമിങ്, കണ്ടന്റ് ക്രിയേഷൻ; സാങ്കേതിക മേഖലയിൽ എന്താണ് പ്രഖ്യാപനങ്ങൾ

ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കർഷകന് വഴികാട്ടിയാകുന്ന ‘ഭാരത് വിസ്തർ’, രാജ്യത്തെ ആഗോള ചിപ്പ് നിർമ്മാണ ഹബ്ബാക്കി മാറ്റുന്ന ‘സെമികണ്ടക്ടർ മിഷൻ 2.0’, യുവതലമുറയുടെ സർഗ്ഗാത്മകതയ്ക്ക് ചിറക് നൽകുന്ന എവിജിസി (AVGC) ലാബുകൾ തുടങ്ങിയ പ്രഖ്യാപനങ്ങളുണ്ട്. ഡാറ്റാ സുരക്ഷയും ശാസ്ത്ര ഗവേഷണവും മുൻനിർത്തി ഇന്ത്യയെ ഒരു ആഗോള ടെക് സൂപ്പർ പവറാക്കി മാറ്റുമോ ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളെന്ന് വിശദമായി പരിശോധിക്കാം

സ്റ്റെതസ്കോപ്പും മൈക്കും ഒരുപോലെ വഴങ്ങുന്ന ഡോക്ടർ; ഡോ. അനിൽ എബ്രഹാം ‘ടെക്സ്പെക്റ്റേഷൻസ് 2026’ ലേക്ക്

‘ഇന്ത്യ സെമികണ്ടക്ടർ മിഷൻ 2.0’ ,40,000 കോടി രൂപയായി വിഹിതം

6 MINUTES AGO

സെമി കണ്ടക്ടര്‍ വിപ്ലവം, കർഷകർക്ക് എഐ ടൂള്‍, ഗെയിമിങ്, കണ്ടന്റ് ക്രിയേഷൻ; സാങ്കേതിക മേഖലയിൽ എന്താണ് പ്രഖ്യാപനങ്ങൾ

32 MINUTES AGO

രാജ്യത്ത് ഏഴ് ഹൈ–സ്പീഡ് റെയിൽ കോറിഡോറുകൾ; കേരളത്തിന് സ്റ്റോപ് സിഗ്നൽ

Latest News

32 MINUTES AGO

ബലൂചിസ്ഥാനിൽ പോരാട്ടം രൂക്ഷം; 80 പാക്കിസ്ഥാൻ സൈനികരെ വധിച്ചതായി ബിഎൽഎ, 18പേരെ തടവിലാക്കി

Latest News

രാജ്യത്തെ സെമികണ്ടക്ടർ ആവാസവ്യവസ്ഥയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താനായി ‘ഇന്ത്യ സെമികണ്ടക്ടർ മിഷൻ 2.0’ ബജറ്റിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ചിപ് നിർമ്മാണത്തിനാവശ്യമായ ഉപകരണങ്ങൾ, സ്പെഷ്യലൈസ്ഡ് മെറ്റീരിയലുകൾ എന്നിവ രാജ്യത്ത് തന്നെ ഉൽപ്പാദിപ്പിക്കാനും സ്വന്തമായി ‘ഫുൾ സ്റ്റാക്ക്’ ഡിസൈനുകൾ വികസിപ്പിക്കാനും ഇതുവഴി സാധിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി.

ADVERTISEMENT

സെമികണ്ടക്ടർ മേഖലയിലെ നിക്ഷേപം ആകർഷിക്കുന്നതിനായി ഇലക്ട്രോണിക്സ് ഘടകങ്ങളുടെ നിർമ്മാണത്തിനായുള്ള വിഹിതം (ECMS) 40,000 കോടി രൂപയായി വർദ്ധിപ്പിച്ചു.

വിദേശ യാത്ര, പഠനം, ചികിൽസ ചെലവുകൾ കുറയും

‘ഭാരത് വിസ്തർ’ എന്ന മൾട്ടി ലിംഗ്വൽ എഐ ടൂൾ

കാർഷിക മേഖലയിൽ ഡിജിറ്റൽ വിപ്ലവം ലക്ഷ്യമിട്ട് ‘ഭാരത് വിസ്തർ’ എന്ന മൾട്ടി ലിംഗ്വൽ എഐ ടൂൾ അവതരിപ്പിച്ചു. ആധുനിക സാങ്കേതിക വിദ്യ സാധാരണ കർഷകന്റെ വിരൽത്തുമ്പിലേക്ക് എത്തിക്കുന്നതിലൂടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നാണ് സൂചന.

ആകാശം ഭയാനകമായ ചോരച്ചുവപ്പ് നിറത്തിലേക്ക് മാറി; പടിവാതിലിൽ എത്തി സൗരക്കൊടുങ്കാറ്റ്, അപകടകരം?

ADVERTISEMENT

യുവതലമുറയ്ക്ക് വലിയ സാധ്യതകൾ തുറന്നുകൊണ്ട് അനിമേഷൻ, വിഷ്വൽ ഇഫക്ട്സ്, ഗെയിമിങ്, കോമിക്സ് മേഖലയിൽ വൻ പദ്ധതികളാണ് പ്രഖ്യാപിച്ചത്. 2030-ഓടെ ഈ മേഖലയിൽ 20 ലക്ഷം പ്രഫഷണലുകളെ സൃഷ്ടിക്കുകയാണ് ലക്ഷ്യം. കണ്ടന്റ് ക്രിയേഷൻ രംഗത്ത് ഇന്ത്യയെ ആഗോള മുൻനിരയിലെത്തിക്കാൻ വലിയ പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്നും ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ രംഗത്ത് സാങ്കേതിക വിദ്യയുടെ ഉപയോഗം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ 15,000 സെക്കൻഡറി സ്കൂളുകളിലും 500 കോളേജുകളിലും എവിജിസി കണ്ടന്റ് ക്രിയേഷൻ ലാബുകൾ സ്ഥാപിക്കും. യുവാക്കളിൽ ഡിജിറ്റൽ നൈപുണ്യം വളർത്താനും ഭാവിയിലെ തൊഴിൽ വിപണിക്ക് അവരെ സജ്ജരാക്കാനും ഇത്തരം ലാബുകൾ വലിയ പങ്ക് വഹിക്കും. ശാസ്ത്ര ഗവേഷണത്തിന് കരുത്തുപകരാൻ അസ്ട്രോ ഫിസിക്സ് മേഖലയിൽ നാല് പുതിയ അത്യാധുനിക ടെലിസ്കോപ്പിക് ഫെസിലിറ്റികളും രാജ്യത്ത് വരും.

ഡാറ്റാ സുരക്ഷ ഉറപ്പാക്കാൻ പദ്ധതി

ADVERTISEMENT

ഇന്ത്യയെ ഒരു ആഗോള ഡാറ്റാ ഹബ്ബാക്കി മാറ്റാനുള്ള നീക്കവും ബജറ്റിലുണ്ട്. ഇന്ത്യയിലെ ഡാറ്റാ സെന്ററുകൾ ഉപയോഗിക്കുന്ന വിദേശ ക്ലൗഡ് കമ്പനികൾക്ക് 2047 വരെ ‘ടാക്സ് ഹോളിഡേ’ പ്രഖ്യാപിച്ചു. ഡാറ്റാ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം വിദേശ നിക്ഷേപം ആകർഷിക്കാനും ഇത് സഹായിക്കും. 2047-ഓടെ ആഗോള സേവന കയറ്റുമതിയിൽ ഇന്ത്യയുടെ വിഹിതം 10 ശതമാനമായി ഉയർത്താൻ പ്രത്യേക സമിതിയെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.

‘പിന്നെന്താ ആരും പോകാഞ്ഞത്’? ആ ചോദ്യം അവസാനിക്കും;. ചന്ദ്രനെച്ചുറ്റാൻ പോകുന്നു, ഈ ഫെബ്രുവരിയിൽ!

നിർമ്മിത ബുദ്ധി (AI) തൊഴിൽ മേഖലയിലുണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ച് പഠിക്കാനും ഭാവിയിലെ തൊഴിൽ നൈപുണ്യങ്ങൾ വികസിപ്പിക്കാനുമായി ഉയർന്ന തലത്തിലുള്ള സമിതി രൂപീകരിക്കും. ഇന്ത്യ എഐ മിഷൻ, നാഷണൽ ക്വാണ്ടം മിഷൻ, അനുസന്ധാൻ നാഷണൽ റിസർച്ച് ഫണ്ട് എന്നിവയെ ഏകോപിപ്പിച്ചു കൊണ്ട് സാങ്കേതിക പുരോഗതി എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനമാക്കി മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ധനമന്ത്രി പറയുന്നു.

Follow the Topics

Union Budget 2026-27

Technology News

Latest News

Add as a preferred source on Google

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com

By admin

Leave a Reply

Your email address will not be published. Required fields are marked *