Breaking
12 Feb 2026, Thu

വാങ്ങുന്ന മഞ്ഞളും കുരുമുളകും നിലവാരമുള്ളതാണോ? ഒരു മിനിറ്റിൽ അറിയാം, ഈ യന്ത്രമുണ്ടെങ്കിൽ…

ഒരു സ്പൂൺ മഞ്ഞൾപ്പൊടി കൊടുത്താൽ അതിലെ ഈർപ്പം, കുർകുമിൻ, അന്നജം, ഒലിയോറസിൻ എന്നിവയുടെ അളവ് കൃത്യമായി പറഞ്ഞുതരുന്ന ഉപകരണമുണ്ടെങ്കിൽ എത്ര നല്ലത്, അല്ലേ? അതും കൈവശം കൊണ്ടുനടക്കാവുന്നത്ര വലുപ്പത്തിൽ! കൃഷിക്കാർക്കും കച്ചവടക്കാർക്കും കയറ്റുമതിക്കാർക്കും ഒരേപോലെ ഉപകാരപ്രദമായ ഈ ഉപകരണത്തിന്റെ പേരാണ് ‘തരം’. ഇതുവരെ ലബോറട്ടറികളിൽ നടന്നിരുന്ന നിലവാര പരിശോധന കൃഷിയിടത്തിലും കച്ചവടസ്ഥലത്തുമൊക്കെ സാധ്യമാക്കുകയാണ് ഈ കുഞ്ഞൻ ഉപകരണം. ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിലെ പത്മിനി സമ്പത്ത്, സഹഗവേഷകരായ ഹേമലത അണ്ണാമലൈ, സാരംഗൻ വലവൻ എന്നിവരുടെ പരിശ്രമഫലമാണ് ‘തരം’. പത്മിനി നേതൃത്വം നൽകുന്ന അഗ്രി സ്റ്റാർട്ടപ്പായ ഗ്രീൻ കോളർ അഗ്രിടെക് സൊലൂഷൻസാണ് ‘തര’ത്തിനു രൂപം നൽകിയത്.

തരം തിരിച്ചുവിൽക്കുന്നതിന്റെ പ്രയോജനവും സാധ്യതകളും ഇന്ന് എല്ലാവർക്കുമറിയാം. എന്ത് അടിസ്ഥാനത്തിലാണ് ഒരു ഉൽപന്നം മികച്ചതാണെന്നോ അല്ലെന്നോ പറയുക? പുറം ഭംഗി കണ്ടു വാങ്ങുന്ന ഉൽപന്നങ്ങളുടെ ഉൾഭാഗം മോശമായേക്കും. ഉള്ളിൽ കുഴപ്പമില്ലെങ്കിൽ കൂടി പോഷക നിലവാരം കുറവാകും. ഇത്തരം കാര്യങ്ങളിൽ ഉന്നത നിലവാരം ഉറപ്പാക്കാൻ ഇതുവരെ വമ്പൻ ലബോറട്ടറി സംവിധാനങ്ങൾ ആവശ്യമായിരുന്നു. എന്നാൽ, കൈവശം കൊണ്ടുനടക്കാവുന്ന ഉപകരണത്തിന്റെ സഹായത്തോടെ കാർഷികോൽപന്നങ്ങളുടെ നിലവാരം അളക്കാമെന്നായാലോ? ഓരോ കർഷകന്റെയും വീട്ടിലെത്തി സാംപിൾ പരിശോധിക്കാനാവും, അതും താരതമ്യേന കുറഞ്ഞ ചെലവിൽ.

40 രൂപയുടെ 1 കിലോ പയറിന് കിട്ടുന്നത് 110 രൂപ! മാസവും 40,000 രൂപ സമ്പാദിക്കുന്ന ചെറുപ്പക്കാരൻ, ഇത് റിതുലിന്റെ കൃഷിപാഠം

തുടക്കമെന്ന നിലയിൽ സുഗന്ധവിളകളായ മഞ്ഞളിന്റെയും കുരുമുളകിന്റെയും നിലവാര പരിശോധനയാണ് ഇവർ സാധ്യമാക്കുന്നത്. കളർ ക്രൊമാറ്റോഗ്രഫിയും മെഷീൻ ലേണിങ്ങും പ്രയോജനപ്പെടുത്തിയുള്ള ഈ പരിശോധനയ്ക്ക് എന്തെങ്കിലും രാസവസ്തുക്കൾ ചേർക്കേണ്ടതില്ല. നിയർ ഇൻഫ്രാറെഡ് രശ്മികൾ പ്രയോജനപ്പെടുത്തിയാണ് ഇതിലെ പരിശോധന. ഉൽപന്നത്തിന്റെ ഒരു സാംപിൾ ഈ ഉപകരണത്തിന്റെ അറയിലേക്കു നിക്ഷേപിച്ചശേഷം ബട്ടൺ അമർത്തുകയേ വേണ്ടൂ. തൊട്ടടുത്ത സ്ക്രീനിൽ ഉൽപന്നത്തിലെ വിവിധ ഘടകങ്ങളുടെ തോത് എത്രയാണെന്നു തെളിഞ്ഞുവരും. ഒരു സ്പൂൺ മഞ്ഞൾപ്പൊടി ‘തര’ത്തിന്റെ അറയിൽ ഇടുക.

ഹേമതലത, സാരംഗൻ

വൈകാതെ കുരുമുളക് ഉൾപ്പെടെ മറ്റ് സുഗന്ധവിളകളുടെ നിലവാരപരിശോധനയും തരം ഏറ്റെടുക്കുമെന്ന് പത്മിനി പറഞ്ഞു. സുഗന്ധവിളകളിലെ മാത്രമല്ല, മറ്റു കാർഷികോൽപന്നങ്ങളുടെയും നിലവാരം നിർണയിക്കുന്നതിനും മായം ചേർക്കൽ കണ്ടുപിടിക്കുന്നതിനും ഇതേ രീതിയിൽ സാധിക്കുമെന്നും വൈകാതെ തന്നെ ഇത്തരം ഉപകരണങ്ങൾ വികസിപ്പിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ഈറോഡിലെ കൊംഗു എൻജിനീയറിങ് കോളജിലെ ഇൻക്യുബേറ്ററിലാണ് ‘തരം’ പരീക്ഷണങ്ങൾ നടത്തുന്നത്. സുഗന്ധവിളകളുടെ മൂല്യവർധനയും കയറ്റുമതിയും നടത്തുന്ന പല കമ്പനികളും തരം സ്വന്തമാക്കിക്കഴിഞ്ഞു. കയറ്റുമതി ഓർഡറുകൾ അതിവേഗം നിറവേറ്റാൻ ഇതു സഹായകമാണെന്ന് പത്മിനി ചൂണ്ടിക്കാട്ടി. വലിയ കയറ്റുമതി ഓർഡറുകൾക്കായി പല സാംപിളുകൾ ലബോറട്ടറിയിൽ എത്തിച്ച് വ്യത്യസ്ത ഘടകങ്ങൾക്കായി വ്യത്യസ്ത പരിശോധനകൾ നടത്തുന്ന രീതിയായിരുന്നു ഇതുവരെ.

90 ലക്ഷം വരുമാനം! കൃഷി നഷ്ടമെന്ന് പറയുന്നവർ ഈ കർഷകനെ ഒന്ന് കാണണം, പഠിക്കാനുണ്ട് ഒരുപാട്

ADVERTISEMENT

ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ഈ പ്രക്രിയയാണ് ഒരു മിനിറ്റിനുള്ളിൽ തരം പൂർത്തിയാക്കുന്നത്. കൃഷിക്കാർക്കും കർഷകോൽപാദകകമ്പനികൾക്കും തരം പ്രയോജനപ്പെടുത്താനാകുമെന്ന് പത്മിനി ചൂണ്ടിക്കാട്ടി. തരത്തിന്റെ പരിശോധനഫലങ്ങളുടെ അടിസ്ഥാനത്തിൽ രാജ്യാന്തര വിപണിയിൽ വിലപേശലിനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. ഒരുപക്ഷേ, വിളവെടുപ്പിനു മുൻപുതന്നെ നിലവാരപരിശോധന നടത്തി ഓർഡർ നേടാൻ ഇതുവഴി സാധിക്കും. തരത്തിൽനിന്നുള്ള പരിശോധനഫലം നേരിട്ട് ഉപഭോക്താവുമായി പങ്കുവയ്ക്കാനും കഴിയും. തമിഴ്നാട് കാർഷിക സർവകലാശാല പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തിയ ഈ ഉപകരണം സ്പൈസസ് ബോർഡിന്റെ കൂടി അംഗീകാരം വാങ്ങി വ്യാപകമായി പ്രചരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഗവേഷകർ. ഏകദേശം 8 ലക്ഷം രൂപ വിലയുള്ള ഉപകരണം കൃഷിക്കാർക്കു വാടകയ്ക്കു ലഭ്യമാക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.

ഫോൺ: 8618933824

By admin

Leave a Reply

Your email address will not be published. Required fields are marked *