Breaking
12 Feb 2026, Thu

യഥാർഥ ഭരണം സുരക്ഷയിലും വിശ്വാസത്തിലും അധിഷ്ഠിതം: എഡിജിപി പി. വിജയൻ

​കൊച്ചി∙ ഭരണനിർവഹണം എന്നത് അടിസ്ഥാനപരമായി സുരക്ഷ ഉറപ്പാക്കലാണെന്നും സുരക്ഷാബോധം ഒരു സംസ്‌കാരമായി സമൂഹത്തിൽ വളരണമെന്നും എഡിജിപി പി.വിജയൻ. ജയിൻ യൂണിവേഴിസിറ്റി സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2026ന്റെ ഭാ​ഗമായി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ​ഇന്നത്തെ യുവാക്കൾ വിവരസാങ്കേതിക വിദ്യയുടെ അനന്തസാധ്യതകൾ കൈമുതലായുള്ള മില്ലേനിയൽ തലമുറയാണെങ്കിലും, കടുത്ത മത്സരങ്ങൾ നിറഞ്ഞ ലോകത്ത് സമയം ഒട്ടും പാഴാക്കാനില്ലെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ജീവിതവിജയത്തിന് വൈകാരികമായ കരുത്ത് അത്യാവശ്യമാണ്.

What you should read next

‘വീട്ടിൽ പടക്കമെറിഞ്ഞു, ബൈക്ക് കത്തിച്ചു, സിപിഎം ഭീഷണി’: പുസ്തകപ്രകാശനത്തിന് പൊലീസ് സംരക്ഷണം

Latest News

പരാജയങ്ങൾ ജീവിതത്തിന്റെ ഭാഗമാണെന്നും എന്നാൽ പ്രതിസന്ധികളോട് ഒരാൾ എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് അയാളുടെ വ്യക്തിത്വത്തെ നിർവചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ ഉപകരണങ്ങളോടുള്ള അമിതമായ വിധേയത്വം യുവാക്കളുടെ വൈകാരിക ദൃഢതയെ തകർക്കുന്നുവെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഭരണനിർവഹണത്തെക്കുറിച്ച് സംസാരിക്കവേ, ഭരണം എന്നാൽ സുരക്ഷയാണ് എന്ന് അദ്ദേഹം നിരീക്ഷിച്ചു. സുരക്ഷ എന്നത് കുറ്റകൃത്യങ്ങളുടെ അഭാവം മാത്രമല്ല, മറിച്ച് വിശ്വാസത്തിന്റെ സാന്നിധ്യവും ഭയരഹിതമായ അന്തരീക്ഷവുമാണ്.

2 MINUTES AGO

യഥാർഥ ഭരണം സുരക്ഷയിലും വിശ്വാസത്തിലും അധിഷ്ഠിതം: എഡിജിപി പി. വിജയൻ

53 MINUTES AGO

‘തോക്കു ചൂണ്ടി, ഭാഗ്യം പോയി’; ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് കണ്ടെത്താനായില്ല, ഹാജരാക്കേണ്ട അവസാനദിനം ഇന്ന്

Latest News

1 HOUR 16 MINUTES AGO

‘അതിൽ വീഴില്ല’: നേമത്ത് മത്സരിക്കാൻ ആളല്ല; രാഷ്ട്രീയ നരേറ്റീവ് മാറ്റാനുള്ള ശ്രമമെന്ന് സതീശൻ

Latest News

ഇതുതന്നെയാണ് യഥാർഥ മനുഷ്യാവകാശത്തിന്റെ അടിസ്ഥാനം. നിയമങ്ങൾ ശക്തമാണെങ്കിലും ഗതാഗത നിയമങ്ങളോടുള്ള അനാദരവു മൂലം അനേകം ജീവനുകൾ നഷ്ടപ്പെടുന്നുണ്ട്. സുരക്ഷ എന്നത് അച്ചടക്കത്തിലും ക്ഷമയിലും അധിഷ്ഠിതമായ ഒരു സാമൂഹിക സംസ്‌കാരമായി മാറണം. സമൂഹത്തിന്റെ ഭാവി നിർണയിക്കുന്നതിൽ യുവതലമുറയ്ക്കുള്ള സുപ്രധാന ഉത്തരവാദിത്തത്തെക്കുറിച്ച് വിശദീകരിച്ച അദ്ദേഹം വ്യക്തികളും സ്ഥാപനങ്ങളും ഭരണകൂടവും സംയുക്തമായി പടുത്തുയർത്തേണ്ട ഒന്നാണ് സുരക്ഷ എന്നും സൂചിപ്പിച്ചു.

വീട്ടിലിരുന്ന് 4 മാസം ജോലി, കിട്ടിയത് രണ്ടര ലക്ഷം ലാഭം; വറ്റൽ വിറ്റ് ബജറ്റിലെ താരങ്ങൾ! ധനമന്ത്രിയുടെ ‘അഷ്വേഡ്’ പദ്ധതിയിൽ നിങ്ങൾക്കുമുണ്ടാക്കാം പണം

കേരളത്തിലേക്ക് വരും സ്റ്റാലിന്റെ ‘ടാപ്സ്’: കയ്യിൽ കിട്ടുന്ന പണം കൂടുമോ? എന്താണ് അഷ്വേഡ് പെൻഷൻ? വിശ്വസിക്കാമോ ധനമന്ത്രിയുടെ ഉറപ്പ്?

കോടികൾ സ്വപ്നം കാണുന്നത് ലക്ഷം കോടി കടമുള്ള സർക്കാർ! ‘സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശങ്ക’; അധികചെലവിന്റെ കടവും കേന്ദ്രം വീട്ടണോ!

MORE PREMIUM STORIES

By admin

Leave a Reply

Your email address will not be published. Required fields are marked *