Breaking
14 Feb 2026, Sat

പ്രഫഷണൽ ടച്ചുള്ള അടിപൊളി കാരിക്കേച്ചർ! സോഷ്യൽ മീഡിയയിൽ പുതിയ തരംഗം, ഭയക്കേണ്ടതുണ്ടോ?

ഇൻസ്റ്റാഗ്രാമിലും വാട്‌സാപ്പിലും ലിങ്ക്ഡ്ഇനിലുമെല്ലാം ഇപ്പോൾ പ്രൊഫൈൽ പിക്ചറുകൾ മാറുകയാണ്. മുഖം മിനുക്കുന്ന ഫിൽട്ടറുകൾക്കും എഡിറ്റിങിനും പകരം സ്വന്തം മുഖച്ഛായയുള്ള, എന്നാൽ അല്പം കുസൃതി നിറഞ്ഞ കാരിക്കേച്ചറുകളാണ് ഇപ്പോൾ താരം. സോഷ്യൽ മീഡിയയിൽ നിശബ്ദമായി പടരുന്ന ഈ പുതിയ ട്രെൻഡിന് പിന്നിൽ മറ്റാരുമല്ല, നമ്മുടെ സ്വന്തം ചാറ്റ്ജിപിടി (ChatGPT) തന്നെ!

ഐഫോണ്‍ ചന്ദ്രനിലേക്ക്! ആര്‍ട്ടെമിസ് 2ല്‍ സ്മാര്‍ട്ട്‌ഫോണ്‍, നിയമം മാറ്റുന്നതിന്റെ പിന്നിലെ രഹസ്യം

എന്താണ് ഈ ‘ചാറ്റ്ജിപിടി കാരിക്കേച്ചർ’ ട്രെൻഡ്?

വളരെ ലളിതമാണ് കാര്യം. നിങ്ങളുടെ ഒരു ഫോട്ടോ ചാറ്റ്ജിപിടിക്ക് നൽകുക, അതിൽ നിന്ന് ഒരു കാരിക്കേച്ചർ തയ്യാറാക്കാൻ ആവശ്യപ്പെടുക. മുഖഭാവങ്ങളിൽ ചെറിയൊരു അതിശയോക്തി കലർത്തുമെങ്കിലും, ഒറ്റനോട്ടത്തിൽ അത് നിങ്ങളാണെന്ന് തിരിച്ചറിയാൻ പാകത്തിലുള്ള ഒരു കാർട്ടൂൺ ചിത്രം എഐ നിമിഷനേരം കൊണ്ട് തയ്യാറാക്കിത്തരും.

വെറും ചിത്രമല്ല, വ്യക്തിത്വം കൂടിയാണ് ഈ ട്രെൻഡിനെ വേറിട്ടുനിർത്തുന്നത് അതിലെ ‘പഴ്സണൽ ടച്ച്’ ആണ്. വെറുതെ ഒരു ചിത്രം വരയ്ക്കുകയല്ല ചാറ്റ്ജിപിടി ചെയ്യുന്നത്. നിങ്ങളുടെ തൊഴിൽ, ശീലങ്ങൾ, വ്യക്തിത്വം എന്നിവയൊക്കെ ഈ ചിത്രത്തിൽ ഉൾക്കൊള്ളിക്കാൻ എഐക്ക് സാധിക്കും. ഉദാഹരണത്തിന്:

What you should read next

സിംകാർഡുകളിൽനിന്നും ലഭിച്ചത് 191 ഗ്രാം സ്വർണം; വിഡിയോ വൈറലായതോടെ പഴയ സിം തേടി ആളുകൾ, പക്ഷേ..

ADVERTISEMENT

ഒരു ഡിസൈനറാണെങ്കിൽ ചുറ്റും സ്കെച്ചുകൾ.

∙ഒരു ടെക്കി ആണെങ്കിൽ ലാപ്ടോപ്പുകൾ നിറഞ്ഞ ബാക്ക്ഗ്രൗണ്ട്.

∙ഇങ്ങനെ സ്വന്തം ജീവിതവുമായി ബന്ധപ്പെട്ട ഘടകങ്ങൾ കൂടി ചേരുമ്പോൾ ആ ചിത്രം കൂടുതൽ പ്രിയപ്പെട്ടതാകുന്നു.

ADVERTISEMENT

എങ്ങനെയാണിത് പ്രവർത്തിക്കുന്നത്?

വരയ്ക്കാനുള്ള കഴിവോ ഡിസൈനിങ് സോഫ്റ്റ്‌വെയറോ ഒന്നും ഇതിനാവശ്യമില്ല. ഒരു ഫോട്ടോയും വ്യക്തമായ ഒരു നിർദ്ദേശവും (Prompt) മാത്രം മതി.

ഫോട്ടോ: നിങ്ങൾ നൽകുന്ന ഫോട്ടോയിൽ നിന്ന് മുഖത്തിന്റെ ആകൃതി, ഭാവങ്ങൾ, അനുപാതം എന്നിവ ചാറ്റ്ജിപിടി മനസ്സിലാക്കുന്നു.

ADVERTISEMENT

പ്രോംപ്റ്റ്: നിങ്ങൾ നൽകുന്ന നിർദ്ദേശത്തിനനുസരിച്ചാണ് ചിത്രത്തിന്റെ ശൈലി തീരുമാനിക്കുന്നത്. കൈകൊണ്ട് വരച്ചതുപോലെ വേണോ, കളർഫുൾ വേണോ, ത്രീഡി (3D) വേണോ എന്നൊക്കെ നിങ്ങൾക്ക് പറയാം. പശ്ചാത്തലം, മൂഡ്, കൂടെ വേണ്ട വസ്തുക്കൾ എന്നിവ എത്ര വ്യക്തമായി പറയുന്നുവോ, അത്രയും കൃത്യമായ ചിത്രം ലഭിക്കും.

എളുപ്പത്തിൽ ചെയ്യാമെന്നതും തികച്ചും വ്യക്തിപരമായ ഒരു അനുഭവം നൽകുന്നു എന്നതുമാണ് ഈ എഐ ട്രെൻഡിനെ ഇത്രയേറെ ജനപ്രിയമാക്കുന്നത്.

സ്റ്റെതസ്കോപ്പും മൈക്കും ഒരുപോലെ വഴങ്ങുന്ന ഡോക്ടർ; ഡോ. അനിൽ എബ്രഹാം ‘ടെക്സ്പെക്റ്റേഷൻസ് 2026’ ലേക്ക്

By admin

Leave a Reply

Your email address will not be published. Required fields are marked *