Breaking
21 Feb 2026, Sat

പ്രണയം ആഘോഷിക്കാം: വാലന്റൈൻസ് സ്പെഷൽ ഓഫറുകളുമായി ആമസോൺ

പ്രണയച്ചുവപ്പ് ഹൃദയത്തിന്റെ ഒരു കോണിലോ, പ്രണയപ്പാതികൾക്കുള്ള സമ്മാനപ്പൊതികളിലോ ഒതുക്കാനാഗ്രഹിക്കാത്തവർക്കായി സ്പെഷൽ വാലന്റൈൻസ് കളക്ഷൻസ് ഒരുക്കിയിരിക്കുകയാണ് ആമസോൺ.

പ്രണയ സമ്മാനങ്ങളെ ബെഡ്റൂമിലേക്കും ലിവിങ് റൂമിലേക്കും അവർ ആനയിക്കുന്നത് വൈവിധ്യമാർന്ന കുഷ്യനുകൾ, പില്ലോ കവറുകൾ, സോഫാ ത്രോകൾ എന്നിവ ഒരുക്കിക്കൊണ്ടാണ്. ചുവപ്പ്, പിങ്ക്, മഞ്ഞ തുടങ്ങിയ നിറങ്ങളിലും മൾട്ടികളറിലും ഹൃദയാകൃതിയിലുള്ള ഡിസൈനുകളിലും ഇവ ലഭ്യമാണ്. വാലന്റൈൻസ് തീമിൽ ഇന്റീരിയർ ഒരുക്കാൻ ആഗ്രഹിക്കുന്നവർക്ക് ആമസോണിലെ കുഷ്യൻ കളക്ഷൻ ഇപ്പോൾ മിതമായ നിരക്കിൽ സ്വന്തമാക്കാം.

Trending Products

പഴ്സണലൈസ്ഡ് വാലന്റൈൻസ് ഡേ ഫോട്ടോ കുഷ്യൻ ആണ് വാലൻ്റൈൻസ് ഡേ കുഷ്യനുകളിലെ താരം. ഗിബ്ലി ഇമേജസും കസ്റ്റമൈസ് ചെയ്യാൻ അവസരമുണ്ട്. ഇഷ്ടപ്പെട്ടയാളുടെ മുഖം പ്രിന്‍റ് ചെയ്ത കുഷ്യനുകൾ കെട്ടിപ്പിടിച്ചുറങ്ങാനും കണികണ്ടുണരാനും ഈ വാലൻ്റൈനസ് ഡേ അവസരമൊരുക്കും. ഇഷ്ടപ്പെട്ടയാളുടെ മാത്രം ചിത്രമോ, പങ്കാളികളുടെ ഒരുമിച്ചുള്ള ചിത്രമോ ഉൾപ്പെടുത്താവുന്നതും ഒന്നിലേറെ ചിത്രങ്ങൾ പ്രിന്‍റ് ചെയ്യാവുന്നതുമായ പില്ലോകളുടെയും കുഷ്യനുകളുടെയും വിപുലമായ ശേഖരമാണുള്ളത്.

ADVERTISEMENT

കുഷ്യനുകളോടൊപ്പം കോഫിമഗുമുള്ള കോംബോകളും പ്രണയിതാക്കൾക്കും ദമ്പതികൾക്കുമായി ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം കസ്റ്റമൈസിഡ് ആയിട്ടുള്ള പില്ലോ, മഗ്, കീചെയിൻ കോംബോകളും ലഭ്യമാണ്. സ്വർണ്ണ റോസാപ്പൂവും കോഫിമഗും ഫില്ലിങ്സോടുകൂടിയ പില്ലോയും ഉൾപ്പടെയുള്ള ഗിഫ്റ്റ് കോംബോ ആരുടെയും മനം കവരും. പ്രണയിനിക്കുള്ള സന്ദേശങ്ങൾ കുറിച്ചിട്ട കുഷ്യനുകൾ, പ്രണയ തീമിലുള്ള മൾട്ടി കളർ കുഷ്യനുകൾ എന്നിവയൊക്കെ പ്രണയ സമ്മാനങ്ങളിലെ വെറൈറ്റികളാണ്. കമിതാക്കളുടെ പേരെഴുതിയ കുഷ്യനുകൾ, വാലൻ്റൈൻ ഫോട്ടോ എൽഇഡി കുഷ്യനുകൾ, അരികുകളിൽ പതുപതുപ്പുള്ള രോമകുഷ്യനുകൾ എന്നിവയും ഇഷ്ടത്തിനനുസരിച്ച് തിരഞ്ഞെടുക്കാം.

സോളീമോ ബ്രാൻഡിൽ ഹൃദയാകൃതിയിലുള്ള കുഷ്യനകൾ ലഭിക്കും. പ്രണയദിനത്തോടനുബന്ധിച്ച പ്രത്യേക മെസ്സേജുകളും ചിത്രങ്ങളും പ്രിന്റ് ചെയ്ത കുഷ്യനുകൾ ആവശ്യമള്ളവർക്ക് ഇൻഡഗിഫ്റ്റ് ബ്രാൻഡിൽ തിരയാം.

Representative Image generated using AI Assist

പില്ലോ, മഗ്, കാർഡ് കോംബോയും ഫില്ലറുകളുള്ള കുഷ്യനും വേണ്ടവർക്ക് ടൈഡ് റിബൺസ് എന്ന ബ്രാൻഡിനെ ആശ്രയിക്കാം. പ്രീമിയം നിലവാരത്തിലുള്ള കസ്ററമൈസ് ചെയ്ത പില്ലോകൾ ആവശ്യമുളളവർക്ക് ഫേൺസ്ആൻഡ് പെറ്റൽസ് ബ്രാൻഡുകളുണ്ട്. പില്ലോകളുടെ വലുപ്പവും അതിനുപയോഗിച്ചിരിക്കുന്ന മെറ്റീരിയലിന്റെ ഗുണമേന്മയും അനുസരിച്ച് വിലയിൽ ചെറിയ ചില വ്യത്യാസങ്ങൾ വന്നേക്കാം. ചുവന്ന നിറത്തിലുള്ള ഹൃദയാകൃതിയിലുള്ള പില്ലോകളുടെ വില 250 നും 500 രൂപയ്ക്കും ഇടയിലാണ്.

ADVERTISEMENT

ഫില്ലറോടുകൂടിയ മെസേജ് പ്രിന്‍റ് ചെയ്ത കുഷ്യനുകൾക്ക് 200 മുതൽ 600 രൂപ വരെയാണ് ഈടാക്കുന്നത്. പില്ലോ ഉൾപ്പടെയുള്ള ഗിഫ്റ്റ് കോംബോയ്ക്ക് 450 മുതൽ 1200 രൂപ വരെയാണുള്ളത്. തൊട്ടു തലോടുമ്പോൾ നിറം മാറുന്ന സീക്വൻ/മാജിക് പില്ലോകളുടെ വില 300 മുതൽ 700 രൂപ വരെയാണ്. കഴുകാവുന്ന കവറുകളുള്ള മൈക്രോ ഫൈബർ കുഷ്യനുകളാണ് വിൽപനയിൽ മുന്നിൽ. 300 മുതൽ 500 രൂപയ്ക്ക് വരെ ഇത് ലഭ്യമാണ്.

What you should read next

പ്രണയദിനത്തിൽ ബുക്ക് ഷെൽഫുകൾ സമ്മാനമായി നൽകിയാലോ? ആമസോണിൽ നിന്നും കുറഞ്ഞ വിലയിൽ വാങ്ങാം

കുഷ്യനുകളിൽ ഡിജിറ്റൽ പ്രിന്റിംഗ് സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് ഫോട്ടോകളുടെ വ്യക്തത ഉറപ്പുവരുത്തുന്നതിനോടൊപ്പം വീടിന്റെ ഇന്റീരിയറിന് ഒരു പ്രത്യേക ഭംഗി നൽകുകയും ചെയ്യുന്നു. പ്രണയത്തെക്കുറിച്ചുള്ള സുന്ദരമായ ഓർമകളെ കിടപ്പുമുറിയിലോ ലിവിംഗ് റൂമിലോ ഉപയോഗിക്കുന്ന പില്ലോയിലേക്ക് നിത്യമായി പകർത്താം ഈ പ്രണയ സമ്മാനങ്ങളിലൂടെ. വാലൻ്റൈന്സ് സമ്മാനമായോ, പിറന്നാൾ സമ്മാനമായോ ഇതു നൽകാമെന്ന മെച്ചവുമുണ്ട്. ഗിഫ്റ്റ്കാർട്ട് ബ്രാൻഡിന്റെ പഴ്സണലൈസ്ഡ് ഉൽപന്നങ്ങൾ സ്വന്തമാക്കാനാഗ്രഹിക്കുന്നവർ ഓർഡർ ചെയ്യുന്ന സമയത്ത് ഫോട്ടോയും സന്ദേശവും നൽകിയാൽ പ്രിയപ്പെട്ടവരുടെ കൈകളിലേക്ക് കൃത്യസമയത്ത് സർപ്രൈസായി അതെത്തും. ഈ അമൂല്യ സമ്മാനം ഓരോ തവണ കാണുമ്പോഴും പ്രണയത്തിന്റെ നിറമുള്ള ഓർമകൾ അവരുടെ മനസ്സിൽ തെളിയും.

Trending Products

വാലൻ്റൈൻസ് സ്പെഷ്യൽ ഓഫറുകൾ പരിമിതകാലത്തേക്ക് മാത്രമായതിനാൽ ഇപ്പോൾ തന്നെ ആമസോൺ ആപ്പിലൂടെ ഇവ തിരഞ്ഞെടുക്കാവുന്നതാണ്. കുഷ്യനുകൾക്കൊപ്പം ചെറിയ ടെഡി ബിയറുകളോ ചോക്ലേറ്റുകളോ അടങ്ങിയ പാക്കേജുകൾ ബജറ്റ് ഫ്രണ്ട്‌ലി നിരക്കിൽ സ്വന്തമാക്കാനും അവസരമുണ്ട്. ഇൻഡ്യ കൾട്ട് , കവേറിയ , എയ്റോഹാവൻ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ കുഷ്യൻ സെറ്റുകൾ വൻ വിലക്കിഴിവോടെ ഇപ്പോൾ വാങ്ങാം. ഐ ലവ് യു എന്ന് എഴുതിയ കുഷ്യനുകൾ, പങ്കാളികളുടെ ഫോട്ടോകൾ പ്രിന്‍റ് ചെയ്യാവുന്ന പഴ്സണലൈസ്ഡ് കുഷ്യനുകൾ, സീക്വിൻ വർക്കുകളുള്ള മാജിക് കുഷ്യനുകൾ എന്നിവ ഈ സീസണിലെ പ്രധാന വെറൈറ്റികളാണ്. കാണാനുള്ള ഭംഗിക്കപ്പുറം, ഉപയോഗിക്കുന്നവരുടെ കംഫർട്ടിന് പ്രാധാന്യം നൽകിക്കൊണ്ട് മൃദുവായതും ഗുണമേന്മയുള്ളതുമായ തുണിത്തരങ്ങൾ ഉപയോഗിച്ചാണ് ഇവയേരോന്നും നിർമ്മിച്ചിരിക്കുന്നത്.

ADVERTISEMENT

By admin

Leave a Reply

Your email address will not be published. Required fields are marked *