കേണൽ മുഅമ്മർ ഗദ്ദാഫി….. തൊണ്ണൂറുകളിലും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിലും പ്രക്ഷുബ്ധമായിരുന്ന ലോകരാഷ്ട്രീയത്തിലെ ശ്രദ്ധേയനായ ഏകാധിപതി. ഈജിപ്തിന്റെ അയൽരാജ്യമായ, മധ്യധരണ്യാഴിയുമായി തീരം പങ്കിടുന്ന ലിബിയ എന്ന രാജ്യത്തെ ഷോമാനായ ഭരണാധികാരി. അദ്ദേഹത്തിന്റെ മകനായ സെയ്ഫ് ഗദ്ദാഫി കൊല്ലപ്പെട്ടെന്നാണു അടുത്തിടെ പുറത്തുവന്ന വാർത്ത. കേണൽ ഗദ്ദാഫിയുടെ അധികാരനഷ്ടവും മരണവും അറബ് വസന്ത സമയത്തു സംഭവിച്ചിരുന്നു.
നിക്കോളാസ് മഡുറോയെ സ്വന്തം രാജ്യത്തു കയറി റാഞ്ചി കടത്തിയ ആ കപ്പൽ: ഇയോ ജിമ…ഈ പേരിനുപിന്നിലൊരു ചരിത്രമുണ്ട്
പടിഞ്ഞാറിനെതിരെ നിരന്തരം തീതുപ്പുന്ന നിലപാടുകളും പ്രസംഗങ്ങളും.
ലിബിയയിലെ ശ്രദ്ധേയനായ ഒരു രാഷ്ട്രീയക്കാരനായിരുന്നു സെയ്ഫ്. ഗദ്ദാഫിയെ വധിച്ചതിനുശേഷം അധികാരത്തിൽ വന്ന ഭരണകൂടം സെയ്ഫിനെ ലിബിയൻ തലസ്ഥാനം ട്രിപ്പോളിയിൽ നിന്ന് 136 കിലോമീറ്റർ അകലെയുള്ള സിന്റാൻ എന്ന പട്ടണത്തിലേക്കു മാറ്റിയിരുന്നു. സിന്റാനിലെ വീട്ടിൽവച്ചാണു നാലുപേരടങ്ങുന്ന സംഘം കൊലപ്പെടുത്തിയത്.ഒരിക്കൽ ലിബിയയുടെ അടുത്ത ഭരണാധികാരിയായി കരുതപ്പെട്ട സെയ്ഫ് പാശ്ചാത്യചേരിയുമായി അടുക്കാൻ ശ്രമിച്ച രാഷ്ട്രീയക്കാരനുമായിരുന്നു. എന്നാൽ അറബ് വസന്തവേളയിൽ പ്രക്ഷോഭകാരികൾക്കു നേരെ നടത്തിയ അടിച്ചമർത്തൽ അദ്ദേഹത്തെ സ്വീകാര്യനല്ലാതെയാക്കി. പിന്നീട് മരണശിക്ഷ ലഭിച്ചെങ്കിലും ഒളിവിൽ പാർക്കുകയായിരുന്നു ഏറെനാൾ.
ADVERTISEMENT
ഗദ്ദാഫിയുഗം
ലിബിയയിലെ ഗദ്ദാഫിയുഗത്തിന്റെ ശക്തമായ ശേഷിപ്പുകളിലൊന്നുകൂടിയാണു സെയ്ഫിന്റെ മരണത്തോടെ അപ്രത്യക്ഷമായത്.എവിടെപ്പോയാലും താമസിക്കാൻ പഴയ ബെഡോയിൻ ഗോത്രരീതിയിലുള്ള ആഢംബര കൂടാരം, അംഗരക്ഷകരായി ഇരുപതോളം സുന്ദരികളും കന്യകകളുമായ വനിതാ സൈനികർ, പടിഞ്ഞാറിനെതിരെ നിരന്തരം തീതുപ്പുന്ന നിലപാടുകളും പ്രസംഗങ്ങളും…മുഅമ്മർ ഗദ്ദാഫിക്ക് ശ്രദ്ധ നേടിക്കൊടുത്തതിൽ ഇവ ചിലതു മാത്രമാണ്.
What you should read next
സിംകാർഡുകളിൽനിന്നും ലഭിച്ചത് 191 ഗ്രാം സ്വർണം; വിഡിയോ വൈറലായതോടെ പഴയ സിം തേടി ആളുകൾ, പക്ഷേ..
1942ൽ ആയിരുന്നു ഗദ്ദാഫിയുടെ ജനനം.
ADVERTISEMENT
1961ൽ ബെൻഗാസിയിലെ സൈനിക കോളജിൽ പരിശീലനത്തിനു ചേർന്ന ഗദ്ദാഫി താമസിയാതെ സൈനികക്കുപ്പായം അണിയുകയും സൈനികറാങ്കുകളിൽ പടിപടിയായി ഉയരുകയും ചെയ്തു. 1969ൽ ലിബിയയിൽ ഒരു സൈനിക വിപ്ലവം നടത്തി 27ാം വയസ്സിൽ ഗദ്ദാഫി അധികാരമേറ്റെടുത്തു.ആദ്യകാലത്തു തന്നെ ചടുലമായ പരിഷ്കാരങ്ങൾ ഗദ്ദാഫി ലിബിയയിൽ നടപ്പാക്കി.ലിബിയയിലെ അളവറ്റ എണ്ണസമ്പത്ത് ദേശസാത്കരിക്കാനും തുടരുന്ന വിദേശ എണ്ണക്കമ്പനികൾ വൻതോതിൽ സർക്കാരിനു കപ്പം നൽകുവാനും ഗദ്ദാഫി കൽപനയിറക്കി.
കടലിലേക്ക് ആണ്ടുപോയ അദ്ഭുതലോകം! സാന്റോറിനി തന്നെയോ അറ്റ്ലാന്റിസ് ?
നാലുപതിറ്റാണ്ട് ഉരുക്കുകൈയുപയോഗിച്ച് ഭരിച്ച ഗദ്ദാഫി
താമസിയാതെ തന്നെ ഏകാധിപത്യത്തിന്റെ പ്രവണതകൾ ഗദ്ദാഫി പുറത്തുകാട്ടി തുടങ്ങി. ലിബിയൻ ഭരണം ഗദ്ദാഫി, കുടുംബാംഗങ്ങൾ, അനുചരർ എന്നിവരിൽ മാത്രം ഒതുങ്ങി നിന്നു. നാലുപതിറ്റാണ്ട് ഉരുക്കുകൈയുപയോഗിച്ച് ഭരിച്ച ഗദ്ദാഫിയുടെ ഭരണം കേവലം ഒരു വർഷം കൊണ്ടാണ് അന്ത്യവിധി നേടിയത്.തുനീസിയയിലും ഈജിപ്തിലും ആഞ്ഞടിച്ച അറബ് വസന്ത പ്രക്ഷോഭം താമസിയാതെ ലിബിയയിലുമെത്തി. 2011 ഫെബ്രുവരിയോടെ പ്രക്ഷോഭകർ തലസ്ഥാന നഗരമായ ട്രിപ്പോളിയിലും ആധിപത്യം നേടി. 2011 ഒക്ടോബർ 20ന് ഗദ്ദാഫി വധിക്കപ്പെട്ടു.
ADVERTISEMENT

