Breaking
24 Feb 2026, Tue

പരിസ്ഥിതി സൗഹൃദ മസ്ജിദ് വിശ്വാസികൾക്കായി തുറന്നു

അബുദാബി∙മസ്‌ദാർ സിറ്റിയിൽ നിർമിച്ച യുഎഇയിലെ ആദ്യത്തെ പരിസ്ഥിതി സൗഹൃദ മസ്ജിദ് വിശ്വാസികൾക്ക് തുറന്നുകൊടുത്തു. യുഎഇയിലെ ഏറ്റവും പഴക്കം ചെന്ന പള്ളികളിലൊന്നായ ഫുജൈറയിലെ അൽബിദിയ മോസ്കിന്റെ നിർമാണ ശൈലിയിൽനിന്നും പ്രചോദനം ഉൾക്കൊണ്ട് നിർമിച്ച ഈ പള്ളിയിൽ ഒരേസമയം 1,300 പേർക്ക് നമസ്കരിക്കാം.

‘പേരും പെരുമയും വേണ്ട’: അജ്ഞാതന്റെ സംഭാവന 80 കോടി, ഒറ്റ ലക്ഷ്യമെന്ന് യുഎഇ; തരംഗമായി സ്നേഹനിധി

നോമ്പുതുറയ്ക്ക് മുൻപ് ‘ഹെൽത്ത് ചെക്കപ്പ്’; റമസാനിൽ സൗജന്യ ആരോഗ്യ പരിശോധനാ ബസുകൾ നഗരം ചുറ്റും

പള്ളിയുടെ മേൽക്കൂരയിലും പാർക്കിങിലും സ്ഥാപിച്ചിരിക്കുന്ന 1,590 ചതുരശ്ര മീറ്റർ വരുന്ന സോളർ പാനലുകൾ വഴി ആവശ്യമായ വൈദ്യുതി ഉൽപാദിപ്പിക്കുന്നു.

അൽബിദിയ പള്ളിയുടെ പുരാതന രൂപഘടനയും ആധുനിക സാങ്കേതികവിദ്യയും സമന്വയിപ്പിച്ചാണ് മസ്ജിദ് നിർമിച്ചിരിക്കുന്നത്. കളിമണ്ണും പ്രകൃതിദത്ത കല്ലുകളും ഉപയോഗിച്ചുള്ള ഭിത്തികൾ പള്ളിക്കുള്ളിലെ ചൂട് കുറയ്ക്കാൻ സഹായിക്കുന്നു.

വെള്ളം പാഴാകാതിരിക്കാനുള്ള ആധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തിയതു വഴി സാധാരണ പള്ളികളെക്കാൾ 55% കുറവ് വെള്ളം മാത്രമേ ഇവിടെ ഉപയോഗിക്കുന്നുള്ളൂ. ആരാധനാലയങ്ങളിലും പരിസ്ഥിതി സൗഹൃദ മാറ്റം യുഎഇയുടെ ‘നെറ്റ് സീറോ 2050’ ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പാകും. ഭാവിയിൽ നിർമിക്കാനിരിക്കുന്ന ആരാധനാലയങ്ങൾക്ക് മാതൃകയായിരിക്കും ഈ നെറ്റ് സീറോ എനർജി മോസ്ക്.

ADVERTISEMENT

By admin

Leave a Reply

Your email address will not be published. Required fields are marked *