Breaking
12 Feb 2026, Thu

നൈപുണ്യ വികസനം കാലഘട്ടത്തിന്റെ ആവശ്യം; പഠനത്തോടൊപ്പം പ്രായോഗിക മികവും അനിവാര്യം: ഡോ. എം.സി. സുധാകർ

മാറുന്ന ലോകക്രമത്തിൽ കേവലം അക്കാദമിക് പഠനം കൊണ്ടുമാത്രം നിലനിൽപ്പില്ലെന്നും, പഠനത്തോടൊപ്പം നൈപുണ്യ വികസനത്തിന്കൂടി പ്രാധാന്യം നൽകിയാൽ മാത്രമേ ഭാവി സുരക്ഷിതമാകൂ എന്നും കർണാടക ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. എം.സി. സുധാകർ. കൊച്ചി ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി സംഘടിപ്പിച്ച ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചർ’ പരിപാടിയിലെ ‘ഫ്യൂച്ചർ ലെസൺസ് ഫ്രം ബാംഗ്ലൂർ’ എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യന്ത്രങ്ങളല്ല, മനുഷ്യ മസ്തിഷ്കമാണ് പ്രധാനം; സർഗ്ഗാത്മകതയുടെ കരുത്തിൽ ഭാവി മാറ്റിവരയ്ക്കാം: എതിരൻ കതിരവൻ

വിദ്യാഭ്യാസ മേഖലയിൽ സാങ്കേതികവിദ്യ എങ്ങനെ ക്രിയാത്മകമായി ഉപയോഗിക്കാമെന്ന് ഇന്ത്യയുടെ ടെക്സിറ്റിയായ ബംഗളൂരു തെളിയിച്ചുകഴിഞ്ഞതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഉന്നത പഠനത്തിനായി വിദ്യാർത്ഥികളും മാതാപിതാക്കളും ഒരുപോലെ ബംഗളൂരു നഗരത്തെ തിരഞ്ഞെടുക്കുന്നതിന്റെ പ്രധാന കാരണം അവിടുത്തെ സാങ്കേതികാധിഷ്ഠിത വിദ്യാഭ്യാസ രീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

50 MINUTES AGO

സി.ജെ.റോയിക്ക് മറ്റേതെങ്കിലും കേന്ദ്രങ്ങളുടെ ഭീഷണി? സാധ്യതകൾ പരിശോധിച്ച് അന്വേഷണ ഏജൻസികൾ

Latest News

1 HOUR 4 MINUTES AGO

‘ജീവൻ തിരിച്ചു കിട്ടിയതു മഹാഭാഗ്യം’; കെട്ടുകാഴ്ചയ്ക്കിടെ തിടമ്പേറ്റിയ ആന യുവാവിനെ തൊഴിച്ചു നിലത്തിട്ടു

1 HOUR 4 MINUTES AGO

ഗേറ്റ് പൂട്ടി, ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ചു; സിൽവർ ലൈൻ: കല്ലിടൽ തട​ഞ്ഞത് ജീവനൊടുക്കുമെന്ന് പറഞ്ഞ്…

പരാജയങ്ങളിൽ തളരാതെ സ്വന്തം അഭിരുചികളെ തിരിച്ചറിഞ്ഞു മുന്നേറാൻ വിദ്യാർത്ഥികൾ തയ്യാറാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. “തോൽവി ഒന്നിന്റെയും അവസാനമല്ല. മറിച്ച് സ്വന്തം കഴിവും പരിമിതികളും തിരിച്ചറിഞ്ഞ് ആത്മവിശ്വാസത്തോടെ മുന്നേറുമ്പോഴാണ് ഒരാൾ യഥാർത്ഥ വിജയം കൈവരിക്കുന്നത്,” ഡോ. എം.സി. സുധാകർ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *